കെപിസിസി പുനഃസംഘടനയിൽ പ്രതികരണവുമായി ചാണ്ടി ഉമ്മൻ...താനും ഒരു മനുഷ്യനാണെന്നും ചില സാഹചര്യങ്ങളിൽ വിഷമം വരുന്നത് സ്വാഭാവികമാണെന്നും ചാണ്ടി..പാർട്ടിയിൽ ജാതിയും മതവുമൊന്നുമില്ല..

കോൺഗ്രസിനുള്ളിൽ അതൃപ്ത്തി പുകയുകയാണ് . കെപിസിസി പുനഃസംഘടനയിൽ പ്രതികരണവുമായി ചാണ്ടി ഉമ്മൻ. താനും ഒരു മനുഷ്യനാണെന്നും ചില സാഹചര്യങ്ങളിൽ വിഷമം വരുന്നത് സ്വാഭാവികമാണെന്നും ചാണ്ടി പറഞ്ഞു. പാർട്ടിയുമായുള്ള പ്രശ്നങ്ങൾ പാർട്ടിക്കുള്ളിൽ സംസാരിക്കും. പാർട്ടിയിൽ ജാതിയും മതവുമൊന്നുമില്ല. പാർട്ടിയിലെ പ്രശ്നങ്ങൾ കെ.സി. വേണുഗോപാൽ ഉൾപ്പെടെയുള്ള മുഴുവൻ നേതാക്കളുമായും സംസാരിക്കും.
തനിക്ക് തരാനുള്ളതെല്ലാം പാർട്ടി തന്നുവെന്നും തന്നെ എംഎൽഎ ആക്കിയത് ഈ പാർട്ടിയാണെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.'പാർട്ടിയാണ് എനിക്ക് എല്ലാം. പാർട്ടി എല്ലാം തന്നിട്ടുണ്ട്. 53 വർഷക്കാലം എന്റെ പിതാവിനെ ഒരേ സ്ഥലത്ത് എംഎൽഎ ആക്കിയത് പാർട്ടിയാണ്. എന്റെ ജീവിതം പാർട്ടിക്ക് വേണ്ടിയാണ്. പക്ഷെ, ഞാൻ ഒരു മനുഷ്യനാണ്. ചില സാഹചര്യങ്ങളിൽ എനിക്ക് വിഷമം വന്നെന്നിരിക്കാം. അത് സ്വാഭാവികമാണ്. പാർട്ടിയുമായുള്ള പ്രശ്നങ്ങൾ പാർട്ടിക്കുള്ളിൽ സംസാരിക്കും.
അവിടെ ജാതിയോ മതമോ രാഷ്ട്രീയമോ ഒന്നും ഇല്ല. പാർട്ടിക്കകത്ത് വ്യക്തി പ്രശ്നങ്ങൾ എന്റെ നേതാവിനോട്, എന്റെ പ്രസിഡന്റിനോട്, കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല, വി.ഡി. സതീശൻ തുടങ്ങി എല്ലാവരോടും സംസാരിക്കും. അതിനകത്ത് വേറെ പരിഗണനകൾക്ക് പ്രാധാന്യമില്ല', ചാണ്ടി ഉമ്മൻ പറഞ്ഞു.കെപിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട് തനിക്കുള്ള അതൃപ്തി ചാണ്ടി ഉമ്മൻ പ്രകടിപ്പിച്ചിരുന്നു. സംഘടനയ്ക്കുവേണ്ടി കഷ്ടപ്പെട്ട നേതാവാണ് അബിനെന്നും പുനഃസംഘടനയിൽ അദ്ദേഹത്തിന്റെ വാക്കുകൾ കേൾക്കേണ്ടതായിരുന്നെന്നും ചാണ്ടി പറഞ്ഞു.
തനിക്കും സമാനമായ അനുഭവമുണ്ടായതും അദ്ദേഹം ഓർമ്മിപ്പിച്ചു. യൂത്ത് കോൺഗ്രസ് ഔട്ട് റീച്ച് സെൽ ചെയർമാൻസ്ഥാനത്തുനിന്ന് തന്റെ പിതാവിന്റെ ഒന്നാം ഓർമ്മദിനത്തിൽ തന്നെ പുറത്താക്കിയ വിഷയം ചാണ്ടി വീണ്ടും ഉയർത്തിക്കൊണ്ടുവരികയും ചെയ്തു. തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ ചിലത് പറയുമെന്നും ചാണ്ടി ഉമ്മൻ തുറന്നടിച്ചിരുന്നു.അതൃപ്തി പരസ്യമാക്കിയതനു പിന്നാലെ, വെള്ളിയാഴ്ച രാവിലെ കെപിസിസിയുടെ പല വാട്സാപ്പ് ഗ്രൂപ്പുകളിൽനിന്നും ചാണ്ടി ഉമ്മൻ പുറത്തുപോയിരുന്നു.
വെള്ളിയാഴ്ച റാന്നിയിൽ നടന്ന കോൺഗ്രസിന്റെ വിശ്വാസസംരക്ഷണയാത്രയുടെ പൊതുയോഗത്തിൽ ഉദ്ഘാടകനായിരുന്ന ചാണ്ടി പരിപാടിയിൽ പങ്കെടുത്തിരുന്നില്ല. ശനിയാഴ്ചത്തെ പദയാത്രയിലും അദ്ദേഹം പങ്കെടുക്കുമോ എന്നതിൽ അനിശ്ചിതത്വമുണ്ട്. കോൺഗ്രസ് പുനഃസംഘടനയിൽ ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തനായ കെ. ശിവദാസൻനായരെ ഒഴിവാക്കിയതിലും അദ്ദേഹം വിഷമമറിയിച്ചതായാണ് വിവരം.ഏതായാലും വരും ദിവസങ്ങളിൽ ഇതിനെല്ലാം ഒരു പരിഹാരം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം .
https://www.facebook.com/Malayalivartha