സാമൂഹ്യ സുരക്ഷാ പെൻഷൻ 2000 രൂപയാക്കി, പ്രയോജനം ലഭിക്കുന്നത് 62 ലക്ഷം പേർക്ക്, 31.34 ലക്ഷം സ്ത്രീകൾക്ക് സുരക്ഷാപെൻഷൻ.... മാസം 1000 രൂപ വീതം, അഞ്ച് ലക്ഷം യുവജനങ്ങൾക്ക് കണക്ട് ടു വർക്ക് സ്കോളർഷിപ്പ് മാസം 1000 രൂപ വീതം.... എല്ലാ ആനുകൂല്യങ്ങളും നവംബർ ഒന്നിന് നിലവിൽ വരുമെന്ന് മുഖ്യമന്ത്രി

സർക്കാരിന്റെ വമ്പൻ പ്രഖ്യാപനങ്ങൾ.... ക്ഷേമപെൻഷനിൽ 400 രൂപയുടെ വർദ്ധനവ്. 1600ൽ നിന്ന് 2000 രൂപയാക്കി. 62 ലക്ഷം പേർക്ക് ഈ പ്രയോജനം ലഭ്യമാകും. പാവപ്പെട്ട കുടുംബങ്ങളിലെ 35നും 60നുമിടയിൽ പ്രായമുള്ള സ്ത്രീകൾക്ക് പ്രതിമാസം 1000രൂപ വീതം നൽകാൻ സ്ത്രീസുരക്ഷാ പെൻഷൻ. 31.34ലക്ഷം പേർക്ക് ഗുണം. അതായത് മഞ്ഞ കാർഡുകളുള്ളവർക്കും പിങ്ക് കാർഡുടമകൾക്കുമായിരിക്കും ലഭ്യമാകുക. മാത്രവുമല്ല മറ്റു സാമൂഹ്യക്ഷേമ പെൻഷൻ ലഭിക്കാത്തവർക്കായിരിക്കും അർഹത
. എല്ലാ ആനുകൂല്യങ്ങളും നവംബർ ഒന്നിന് നിലവിൽ വരുമെന്ന് മന്ത്രിസഭായോഗത്തിനു ശേഷം വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പ്രഖ്യാപിച്ചു. സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കും പെൻഷൻകാർക്കും ഒരു ഗഡു ഡി.എ കുടിശിക നവംബറിലെ ശമ്പളത്തിനൊപ്പം നൽകുന്നതാണ്.
ശമ്പളപരിഷ്കരണ കുടിശികയുടെ മൂന്നും നാലും ഗഡുക്കൾ ഈ വർഷം നൽകും. അടുത്ത ഏപ്രിലിൽ കുടിശിക തുക പി.എഫിൽ ലയിപ്പിക്കുന്നതാണ്. പി.എഫില്ലാത്തവർക്ക് പണമായി നൽകും.
ജോലിനേടാൻ അഞ്ചു ലക്ഷം യുവാക്കൾക്ക് പ്രതിമാസം 1000രൂപയുടെ സ്കോളർഷിപ്പ്. പ്ലസ് ടു,ഐ.ടി.ഐ, ഡിപ്ലോമ,ഡിഗ്രി പഠനത്തിനുശേഷം നൈപുണ്യ കോഴ്സുകളിൽ പഠിക്കുന്നവരോ മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവരോ ആയവർക്കാണ് കണക്ട്-ടു-വർക്ക് എന്നപേരിലുള്ള സ്കോളർഷിപ്പ്.
കുടുംബശ്രീ അയൽക്കൂട്ടങ്ങളുടെ സംയോജിതരൂപമായ 19,470 എ.ഡി.എസുകൾക്ക് പ്രതിമാസം 1000രൂപ ഗ്രാന്റ് നൽകും. പ്രതിവർഷം 23.4കോടി നീക്കിവച്ചു.
ആശാപ്രവർത്തകരുടെ ഓണറേറിയം 1000 രൂപ വർദ്ധിപ്പിച്ചിട്ടുണ്ട്. കുടിശികയും നൽകും. ചെലവ് 250കോടി. 26125 ആശമാർക്കാണ് പ്രയോജനം ലഭ്യമാകുക. അങ്കണവാടി വർക്കർ, ഹെൽപ്പർമാരായ 66,240 പേർക്കും 1000 വർദ്ധിപ്പിച്ചു. ക്ഷേമനിധി പെൻഷൻ കുടിശ്ശിക നൽകും. 24.6കോടി അംശദായമായി സർക്കാർ നൽകുന്നതാണ്.
സാക്ഷരതാ പ്രേരക്മാർക്കും ആയിരം വർദ്ധിപ്പിച്ചിട്ടുണ്ട്. കുടിശിക അടക്കം നൽകും. അധികചെലവ് പ്രതിവർഷം 5.5കോടി
ഗസ്റ്റ്ലക്ചറർമാരുടെ വേതനം പരമാവധി 2000 കൂട്ടി. 2.07 കോടി ചെലവ്
ഇൻസെൻറീവ് പദ്ധതി പ്രകാരം റബറിന്റെ താങ്ങുവില കിലോഗ്രാമിന് 180രൂപയിൽ നിന്ന് 200 രൂപയാക്കി. നെല്ലിന്റേത് 28.20 രൂപയിൽ നിന്ന് മുപ്പതാക്കി.
നിർമ്മാണ തൊഴിലാളിക്ഷേമനിധി ബോർഡിലെ 992കോടി പെൻഷൻ കുടിശ്ശിക തീർക്കാൻ വായ്പയെടുക്കും.
പട്ടികവിഭാഗ വിദ്യാർത്ഥികളുടെ സ്കോളർഷിപ്പിന് 220.25കോടി അധികസഹായം, സംസ്ഥാന വിഹിതമായി 18.2കോടിപട്ടികവർഗ്ഗ വിദ്യാർത്ഥികളുടെ പോസ്റ്റ്മെട്രിക് സ്കോളർഷിപ്പിന് 40.35കോടി
13,327 പാചകതൊഴിലാളികൾക്ക് 1100രൂപ കൂട്ടി. അധികച്ചെലവ്16കോടി
പ്രീ പ്രൈമറി ടീച്ചർമാരുടെയും ആയമാരുടെയും പ്രതിമാസവേതനം 1000 കൂട്ടി. അധികചെലവ് 5.72കോടി
"
https://www.facebook.com/Malayalivartha
























