ട്വന്റി20 പരമ്പര..ടോസ് നേടിയ ആസ്ട്രേലിയൻ ക്യാപ്റ്റൻ മിച്ചൽ മാർഷ് ഇന്ത്യയെ ബാറ്റിങ്ങിനച്ചു

ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ടോസ് നേടിയ ആസ്ട്രേലിയൻ ക്യാപ്റ്റൻ മിച്ചൽ മാർഷ് ഇന്ത്യയെ ബാറ്റിങ്ങിനച്ചു. അഭിഷേക് ശർമയും ശുഭ്മൻ ഗില്ലും ഇന്ത്യൻ നിരയിൽ ഓപ്പണർമാരാകുമ്പോൾ തിലക് വർമ, സഞ്ജു സാംസൺ എന്നിവരും ബാറ്റിങ് കരുത്താകും.
റിങ്കു സിങ്, ജിതേഷ് ശർമ, വാഷിങ്ടൻ സുന്ദർ, അർഷ്ദീപ് സിങ് എന്നിവര്‍ക്ക് ബെഞ്ചിലാണ് സ്ഥാനം. അക്ഷർ പട്ടേലിനും വരുൺ ചക്രവർത്തിക്കുമൊപ്പം, കുൽദീപ് യാദവും സ്പിൻ ബോളറായി ടീമിലെത്തി.
ട്വന്റി20 ക്രിക്കറ്റിൽ സമീപകാലത്തെ മിന്നും ഫോം ഓസ്ട്രേലിയയിലും ആവർത്തിക്കാനായി ഉറപ്പിച്ചാണ് ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം എത്തുന്നത്.
"
https://www.facebook.com/Malayalivartha

























