പിഎം ശ്രീ വിഷയത്തില്‍ സിപിഐക്കു മുന്നില്‍ മുട്ടുമടക്കി മുഖ്യമന്ത്രിയും സിപിഎമ്മും..തര്‍ക്കത്തിനു താല്‍ക്കാലിക പരിഹാരമായി.. ഇന്നു ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ സിപിഎം മന്ത്രിമാര്‍ പങ്കെടുക്കും..

ഒടുവിൽ പി എം ശ്രീയിൽ വീണ് സി പി ഐ . പിഎം ശ്രീ വിഷയത്തില്‍ സിപിഐക്കു മുന്നില്‍ മുട്ടുമടക്കി മുഖ്യമന്ത്രിയും സിപിഎമ്മും. മന്ത്രിസഭാ യോഗത്തനില്‍നിന്നു വിട്ടുനില്‍ക്കുമെന്ന സിപിഐ ഭീഷണിയാണ് സിപിഎമ്മിനെ പുനര്‍വിചിന്തനത്തിനു പ്രേരിപ്പിച്ചത്. സിപിഎം കീഴടങ്ങള്‍ സന്നദ്ധത അറിയിച്ചതിനെ തുടര്‍ന്ന് വിട്ടുവീഴ്ചയ്ക്കു സിപിഐയും തയാറായതോടെ തര്‍ക്കത്തിനു താല്‍ക്കാലിക പരിഹാരമായി. ഇന്നു ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ സിപിഎം മന്ത്രിമാര്‍ പങ്കെടുക്കും.
പിഎം ശ്രീ വിഷയം മന്ത്രിസഭായോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നാണു സൂചന. പദ്ധതി മരവിപ്പിക്കണമെന്നു കാട്ടി കേന്ദ്രത്തിനു കത്തു നല്‍കാനും വിഷയം പഠിക്കാന്‍ എല്‍ഡിഎഫ് സബ് കമ്മിറ്റി രൂപീകരിക്കാനുമാണ് ഇരുപാര്‍ട്ടികള്‍ക്കിടയിലും ധാരണയായത്. കേന്ദ്രത്തിനു നല്‍കുന്ന കത്തിലെ ഉള്ളടക്കം സിപിഐയുമായി ചര്‍ച്ച ചെയ്തു തീരുമാനിക്കും. ഇന്നു രാവിലെ സംസ്ഥാനതലത്തിലും ദേശീയതലത്തിലും നേതാക്കള്‍ നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് സമവായത്തിനു കളമൊരുങ്ങിയത്.
സിപിഐ ജനറല്‍ സെക്രട്ടറി ഡി.രാജയ്ക്ക് സിപിഎം ജനറല്‍ സെക്രട്ടറി എം.എ.ബേബി മൂന്നു നിര്‍ദേശങ്ങള്‍ അടങ്ങിയ കത്തു നല്‍കിയിരുന്നു. പിഎംശ്രീ പരിഗണിക്കാന്‍ ഉപസമിതി രൂപീകരിക്കാം, ഈ ഉപസമിതിയുടെ തീരുമാനം വരും വരെ പിഎംശ്രീ പദ്ധതി മരവിപ്പിക്കാം, കരാര്‍ നടപ്പാക്കില്ലെന്ന് കേന്ദ്രത്തെ അറിയിക്കാം എന്നീ നിര്‍ദേശങ്ങളാണ് കത്തില്‍ ഉണ്ടായിരുന്നത്. ഈ കത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് സിപിഐ വിട്ടുവീഴ്ചയ്ക്കു തയാറായിരിക്കുന്നത്.
വിഷയം ചര്‍ച്ച ചെയ്യാന്‍ എല്‍ഡിഎഫ് യോഗം നവംബര്‍ രണ്ടിന് ചേര്‍ന്ന് ഉപസമിതി രൂപീകരിക്കും. ഈ ഉപസമിതി വിവാദവ്യവസ്ഥകള്‍ പഠിച്ച് റിപ്പോര്‍ട്ട് നല്‍കും. അതിനു ശേഷം മാറ്റം നിര്‍ദേശിച്ച് വീണ്ടും കേന്ദ്രത്തെ സമീപിക്കാനാണു നീക്കം.രണ്ടും കല്പിച്ച് പാർട്ടിയും മുൻപോട്ട് പോകുന്നു .
https://www.facebook.com/Malayalivartha























