സ്വന്തം സൈനികര്‍ കൊല്ലപ്പെടുകയാണെങ്കില്‍ ഇസ്രയേല്‍, തിരിച്ചടിക്കണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്..ഒരാളെ കൊന്നാല്‍ ഇസ്രയേലിന് തിരച്ചു കൊല്ലാം എന്ന് സാരം..ഇതുവരെ 30 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്..

പശ്ചിമേഷ്യ വീണ്ടും സംഘര്‍ഷത്തിലേക്ക്. സമാധാനം വീണ്ടും വരുമെന്ന് കരുതിയ സ്ഥലത്ത് അതുണ്ടാക്കാൻ ഹമാസ് സമ്മതിക്കുന്നില്ല . ശക്തമായ ആക്രമണം ആണ് ഇസ്രായേൽ നടത്തി കൊണ്ട് ഇരിക്കുന്നത് . സ്വന്തം സൈനികര്‍ കൊല്ലപ്പെടുകയാണെങ്കില്‍ ഇസ്രയേല്‍ തിരിച്ചടിക്കണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്് പ്രഖ്യാപിച്ചതോടെ ആശങ്ക ശക്തമാകുന്നു. അതിനിടെ ഗാസയിലെ വെടിനിര്‍ത്തലിന് 'ഒന്നും' ഭീഷണിയാകില്ലെന്നും വ്യക്തമാക്കി. അതായത് ഒരാളെ കൊന്നാല്‍ ഇസ്രയേലിന് തിരച്ചു കൊല്ലാം എന്ന് സാരം.
ഗാസയില്‍ വെടിനിര്‍ത്തല്‍ കരാറുണ്ടായിട്ടും വെടിയൊച്ചകള്‍ തുടരുന്നു. ഇത് സമാധാന കരാറിനെ തകര്‍ക്കുമെന്ന ആശങ്ക ഉയരുന്നുണ്ട്. അപ്പോഴും ഇസ്രേയേലിനെ പിന്തുണയ്ക്കുന്ന അമേരിക്ക സമാധാന കരാറില്‍ ശുഭപ്രതീക്ഷയിലുമാണ്. പക്ഷെ ഇന്നലെ സമാധാന കരാർ ലംഘിച്ചെന്ന ആരോപണത്തിന് പിന്നാലെ ഗാസയിൽ വൻ വ്യോമാക്രമണം നടത്തി ഇസ്രയേൽ. കഴിഞ്ഞ ദിവസം ഹമാസിന്റെ നേതൃത്വത്തിൽ റഫയിൽ വച്ച് ഇസ്രയേൽ സൈന്യത്തിന് നേർക്കുണ്ടായ ആക്രമണത്തിന് പിന്നാലെയാണ് ശക്തമായ തിരിച്ചടി നൽകാൻ ബെന്യാമിൻ നെതന്യാഹു ഉത്തരവിട്ടത്.
വ്യോമാക്രമണത്തിൽ ഗാസയിൽ ഇതുവരെ 30 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഗാസയിലെ അൽ-ഷിഫ ആശുപത്രിയിലടക്കം ഐഡിഎഫ് ആക്രമണം നടത്തിയതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.ഹമാസ് തങ്ങളുടെ സൈനികരെ ആക്രമിച്ചുവെന്നും യുഎസ് മധ്യസ്ഥതയിൽ നിലവിൽ വന്ന വെടിനിർത്തൽ കരാറിന്റെ ലംഘനമാണിതെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഐഡിഎഫിന്റെ ആക്രമണം.അതേസമയം, മേഖലയിൽ വെടിനിർത്തൽ നിലനിൽക്കുകയാണെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസ് പറഞ്ഞു.
ചെറിയ ഏറ്റുമുട്ടലുകൾ ഉണ്ടാകില്ലെന്നല്ല വെടിനിർത്തൽ കൊണ്ട് ഉദ്ദേശിക്കുന്നതെന്നും വാൻസ് പറഞ്ഞു. ‘‘ഹമാസോ ഗാസയിലെ മറ്റാരെങ്കിലുമോ ആകാം. ഇസ്രയേൽ സൈനികനെ ആക്രമിച്ചതായി ഞങ്ങൾക്കറിയാം. ഇസ്രയേലികൾ പ്രതികരിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. പക്ഷേ പ്രസിഡന്റ് ട്രംപിന്റെ സമാധാന കരാർ നിലനിൽക്കുമെന്ന് ഞാൻ കരുതുകയാണ്’’– ജെ.ഡി.വാൻസ് പറഞ്ഞു.ബന്ദികളുടെ മൃതദേഹം കൈമാറുന്നതിൽ ഹമാസ് തെറ്റിദ്ധാരണ പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ച് ഇസ്രയേൽ.
ബന്ദിയുടെ മൃതദേഹമെന്ന പേരിൽ, രണ്ട് വർഷം മുൻപ് കൈമാറിയ മൃതദേഹത്തിന്റെ ബാക്കി ഭാഗം കൈമാറിയതാണ് ഇസ്രയേലിനെ ചൊടിപ്പിച്ചത്. ആരോപണങ്ങൾ ഹമാസ് നിഷോധിച്ചു. 28 ബന്ദികളുടെ മൃതദേഹങ്ങളിൽ പതിനാറാമത്തെ മൃതദേഹം എന്ന് കാട്ടി ഹമാസ് കഴിഞ്ഞ ദിവസം ഒരു മൃതദേഹം കൈമാറി. എന്നാലിത്, 2 വർഷം മുൻപ് ഹമാസ് ഇസ്രയേലിന് കൈമാറിയ മൃതദേഹത്തിന്റെ ബാക്കി ഭാഗങ്ങളാണെന്ന് പരിശോധനയ്ക്ക് ശേഷം ഇസ്രയേൽ അറിയിച്ചു.
പിന്നാലെ ഇത് വെടിനിർത്തൽ കരാർ ലംഘനമെന്ന് കാട്ടി തുടർനടപടികളാലോചിക്കാൻ പ്രധാനമന്ത്രി ബഞ്ചമിൻ നതന്യാഹു സുരക്ഷാ തലവന്മാരുമായി ചർച്ചയും നടത്തി. പിന്നാലെ ഒരു വീഡിയോ ഇസ്രയേൽ സേന പുറത്തുവിട്ടു.
https://www.facebook.com/Malayalivartha























