ഹമാസിന്‍റെ ഭാഗത്ത് നിന്നും കരാര്‍ ലംഘനമുണ്ടായാല്‍ ഗാസയില്‍ ഇനി ഇറങ്ങുന്നത് അമേരിക്കന്‍ സൈന്യമല്ല; 20,000 പാക്കിസ്ഥാന്‍ സൈനികർ ഇറങ്ങുന്നു: പാക്കിസ്ഥാന്‍റെ നടപടിക്ക് പ്രതിഫലമായി ലോകബാങ്ക് വായ്പ, തിരിച്ചടവില്‍ സാവകാശം, മറ്റ് സാമ്പത്തിക സഹായങ്ങള്‍ എന്നിവ വാഗ്ദാനം ചെയ്ത് വാഷിങ്ടണും ടെല്‍അവീവും...

ഗാസയിലേക്ക് 20,000 സൈനികരെ ഇറക്കാന്‍ ഇസ്രയേലുമായി പാക്കിസ്ഥാന്‍ ധാരണയിലെത്തിയതായി റിപ്പോര്‍ട്ട്. പാക് സൈനിക നേതൃത്വവും മൊസാദും തമ്മില്‍ ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ നടന്നുവെന്നും സിഐഎ ആണ് മുന്‍കൈയെടുത്തതെന്നും റിപ്പോര്‍ട്ടുണ്ട്. പാക് സൈനിക മേധാവി അസിം മുനീര്‍, മൊസാദിന്‍റെ ഉന്നതര്‍, സിഐഎ ഉന്നതര്‍ എന്നിവര്‍ ഈജിപ്തിലാണ് ഇതിനായി രഹസ്യ യോഗം ചേര്‍ന്നതെന്നാണ് സിഎന്‍എന്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഹമാസിന്‍റെ ഭാഗത്ത് നിന്നും കരാര്‍ ലംഘനമുണ്ടായാല്‍ ഗാസയില്‍ സൈന്യമിറങ്ങുമെന്നും ഹമാസിനെ ഉന്‍മൂലനം ചെയ്യുമെന്നും നേരത്തെ യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു.
എന്നാല്‍ അമേരിക്കന്‍ സൈന്യമാവില്ല ഇറങ്ങുകയെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ട്രംപിന്‍റെ ഈ വാക്കുകള്‍ ശരിവയ്ക്കുന്നതാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അങ്ങനെയെങ്കില്‍ പാക്കിസ്ഥാന്‍റെ വിദേശനയത്തിലെ സുപ്രധാന മാറ്റമാകും ഇത്. ഇസ്രയേലിനെ ഇതുവരേക്കും ഔദ്യോഗികമായി അംഗീകരിക്കാത്ത പാക്കിസ്ഥാന്‍, കടുത്ത ഇസ്ലാം വിരുദ്ധനിലപാടുകളുള്ള ഇസ്രയേലിനോട് എങ്ങനെ യോജിച്ച് പ്രവര്‍ത്തിക്കുമെന്നാണ് തുര്‍ക്കി ഉള്‍പ്പടെയുള്ളവ ഉറ്റുനോക്കുന്നത്.
https://www.facebook.com/Malayalivartha























