ജയിലർ 2 ൽ ബോളിവുഡ് താരം മിഥുൻ ചക്രവർത്തി

രജനികാന്ത് നായകനായി നെൽസൻ സംവിധാനം ചെയ്യുന്ന ജയിലർ 2 ൽ ബോളിവുഡ് താരം മിഥുൻ ചക്രവർത്തി. പ്രതിനായക വേഷമാണ് മിഥുൻ ചക്രവർത്തി അവതരിപ്പിക്കുന്നത്.
ബോളിവുഡ് താരം വിദ്യബാലൻ ആദ്യമായി തമിഴിൽ മുഴുനീള കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം കൂടിയാണ് ജയിലർ 2. 2019 ൽറിലീസ് ചെയ്തഅജിത് നായകനായ നേർകൊണ്ട പർവൈ എന്ന ചിത്രത്തിൽ അതിഥി താരമായി വിദ്യ ബാലൻ എത്തിയിരുന്നു.
. ജയിലർ 2 ന്റെ അടുത്ത ഷെഡ്യൂൾ അടുത്ത ആഴ്ച ഗോവയിൽ ആരംഭിക്കും. ഇൗ ഷെഡ്യൂളിൽ മിഥുൻ ചക്രവർത്തി പങ്കെടുക്കുന്നുണ്ട്. രമേശ് സിപ്പിയുടെ സംവിധാനത്തിൽ മിഥുൻ ചക്രവർത്തി നായകനായി അഭിനയിച്ച് 1989 ൽ റിലീസ് ചെയ്ത ഭ്രഷ്ടാചർ എന്ന ചിത്രത്തിൽ അതിഥിതാരമായി രജനികാന്ത് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
മിഥുൻ ചക്രവർത്തി നായകനായ ഭാഗ്യ ദേബാറ്റ എന്ന ബംഗാളി ചിത്രത്തിലും രജനികാന്ത് അഭിനയിച്ചിട്ടുണ്ട്. 1995 ൽ റിലീസ് ചെയ്ത ഈ ചിത്രം രജനികാന്തിന്റെ ഏക ബംഗാളി സിനിമ കൂടിയാണ്. ഇരുവരും മുപ്പത് വർഷത്തിനുശേഷം വീണ്ടും ഒരുമിക്കുന്നുയെന്ന പ്രത്യേകത കൂടിയുണ്ട്.
"
https://www.facebook.com/Malayalivartha



























