സങ്കടക്കാഴ്ചയായി... കാർ ഷോറൂമിലെ സർവീസ് സെൻ്ററിലെത്തിച്ച കാർ പിന്നിലേക്കെടുക്കവേ നിയന്ത്രണം വിട്ട് ഇടിച്ചു ജീവനക്കാരന് ദാരുണാന്ത്യം

കാർ ഷോറൂമിലെ സർവീസ് സെൻ്ററിലെത്തിച്ച കാർ പിന്നിലേക്കെടുക്കവേ നിയന്ത്രണം വിട്ടു ഇടിച്ചു ജീവനക്കാരൻ മരിച്ചു. എം.സി റോഡിൽ പ്രാവിൻകൂടിനു സമീപത്ത് പ്രവർത്തിക്കുന്ന കാർ സർവീസ് സെൻ്ററിലാണ് സംഭവം. ഫ്ലോർ ഇൻ ചാർജ് അനന്തു സി നായർ (32) ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം പകൽ മൂന്നരയോടെയായിരുന്നു അപകടം നടന്നത്. സർവീസ് സെൻ്ററിലെ മറ്റൊരു ജീവനക്കാരൻ പിന്നോട്ടെടുത്ത കാർ നിയന്ത്രണം വിട്ട് അനന്തുവിനെ ഇടിക്കുകയായിരുന്നെന്ന് ചെങ്ങന്നൂർ പൊലീസ് പറഞ്ഞു.
കാറിനും ഭിത്തിക്കുമിടയിൽപ്പെട്ട് ഗുരുതരമായ പരിക്കേറ്റ അനന്തുവിനെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
"
https://www.facebook.com/Malayalivartha
























