Widgets Magazine 

25
Nov / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സർക്കാർ ഹൈക്കോടതിയിൽ; ഫോൺ പാസ്‌കോഡ് നൽകാൻ ബാധ്യസ്ഥനെന്ന് നിലപാട്...


'മറ്റൊരു വിസ്മയയാവാഞ്ഞത് ഭാഗ്യം'; വാഴ' പ്രൊഡക്ഷൻ മാനേജർ ഇന്ദ്രജിത്തിന്റെ വിവാഹ തട്ടിപ്പ് കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പെൺകുട്ടിയുടെ കുടുംബം...


കർമ്മരംഗത്തെ പുത്തൻ ഉണർവ്വും സാമ്പത്തിക നേട്ടങ്ങളും; പ്രധാന നേട്ടങ്ങൾ ആർക്കൊക്കെ?


രാഷ്ട്രപതി ദ്രൗപദി മുർമു വെള്ളിയാഴ്ച ഗുരുവായൂർ ക്ഷേത്രദർശനം നടത്തും...


ഏറെ പ്രതീക്ഷിച്ചു പക്ഷെ കൈവിട്ടു... ആദ്യ 30ൽ തിളങ്ങി മലയാളി പെൺകുട്ടി; ആദ്യ 12ൽ ഇടംനേടാനാകാതെ കെസിയ ലിസ് മെജോയുടെ ലോകസുന്ദരിപ്പട്ട യാത്രയ്ക്ക് വിരാമം

കാഞ്ചിമാല ആരംഭിച്ചു...

29 OCTOBER 2025 04:49 PM IST
മലയാളി വാര്‍ത്ത

മികച്ച സാമൂഹ്യ പ്രതിബദ്ധതയുള്ളതും, മനുഷ്യനന്മക്ക് ഗുണകരവുമായ സന്ദേശവും നൽകിയ സിനിമയായിരുന്നു.. സുഖമായിരിക്കട്ടെ. റെജി പ്രഭാകർ സംവിധാനം ചെയ്ത ഈ ചിത്രം നൽകുന്ന സന്ദേശം ഉൾക്കൊണ്ട്, സംസ്ഥാന സർക്കാർ വിനോദ നികുതി ഒഴിവാക്കി ചിത്രം ഏറ്റെടുത്ത് വിദ്യാഭ്യാസ വകുപ്പിലൂടെയും, തദ്ദേശ സ്വയംഭരണ വകുപ്പിലൂടെയും ചിത്രം വിദ്യാലയങ്ങളിലും ഗ്രാമങ്ങളിലുമെല്ലാം പ്രദർശിപ്പിക്കുകയും ചെയ്തു. സമീപകാലത്ത് സർക്കാർ ഇങ്ങനെയൊരു നടപടി കൈക്കൊണ്ട ഏക ചിത്രമായിരുന്നു സുഖമായിരിക്കട്ടെ. ഈ ചിത്രത്തിലെ അഭിനയത്തിന് സിദ്ദിഖിന് മികച്ച നടനുള്ള ഫിലിം ക്രിട്ടിക്സ് അസ്സോസ്സിയേഷൻ്റെ പുരസ്ക്കാരവും ലഭിച്ചിരുന്നു.


ഏറെ ചർച്ച ചെയ്യപ്പെടുകയും മികച്ച അഭിപ്രായം നേടുകയും ചെയ്ത ഈ ചിത്രത്തിനു ശേഷം റെജി പ്രഭാകർ സംവിധാനം ചെയ്യുന്ന ചിത്രമാണ് കാഞ്ചി മാല. ശ്രേയാനിധി ക്രിയേഷൻ സിൻ്റെ ബാനറിൽ രാജേഷ് നായർ, ശ്രേയാനിധി എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രത്തിന് ഇക്കഴിഞ്ഞ ഒക്ടോബർ ഇരുപത്തിനാല് വെള്ളിയാഴ്ച്ച തിരുവനന്തപുരത്ത് മസ്ക്കറ്റ് ഹോട്ടലിൽ നടന്ന ചടങ്ങിലൂടെ തുടക്കമിട്ടു. ചലച്ചിത്ര ,സാമൂഹ്യ, രാഷ്ടീയ രംഗങ്ങളിലെ നിരവധിപ്പേരുടേയും, ബന്ധുമിത്രാദികളു ടേയും, അണിയറ പ്രവർത്തകരുടേയും സാന്നിദ്ധ്യത്തിൽ സംസ്ഥാന ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ ആദ്യ ഭദ്രദീപം തെളിയിച്ചു കൊണ്ടാണ് ചടങ്ങിന് ആരംഭം കുറിച്ചത്. തുടർന്ന് പ്രശസ്ത സംവിധായകൻ തുളസീദാസ്, സ്വിച്ചോൺ കർമ്മവും, ഏ.വി.അനൂപ് ഫസ്റ്റ് ക്ലാപ്പും നൽകി.

സംസ്ഥാന രാഷ്ട്രീയത്തിലെ പ്രഗത്ഭരായ ഏ.വിജയരാഘവൻ, മുൻ സ്പീക്കർ എം.വിജയകുമാർ, മുൻ മന്ത്രിമാരായ നീലലോഹിതദാസൻ നാടാർ, വി.സുരേന്ദ്രൻ പിള്ള, മുൻ എം.പി. സോമപ്രസാദ്, ഷെയ്ക് '.പി.ഹാരിസ്, കെൽട്രോൺ എം.ഡി. കൃഷ്ണമൂർത്തി, റോട്ടറി ഗവർണർ സുമിത്രൻ, കേരള ഫീഡ്സ് ചെയർമാൻ ശ്രീകുമാർ, ഡോ. സുരേഷ് സീഗൾ, നജീബ് മണ്ണിൻ, ചലച്ചിത്ര പ്രവർത്തകരായ ടി.എസ്.സുരേഷ് ബാബു, കല്ലിയൂർ ശശി, ബാലു കിരിയത്ത്, ജി.എസ്. വിജയൻ, മായാ വിശ്വനാഥ്, രാജൻ കിരിയത്ത്, എന്നിവരുടെ നിറ സാന്നിദ്ധ്യം ചടങ്ങിനു മിഴിവേകി.


ഹൃദയബന്ധങ്ങളുടെ കഥയാണ് ഈ ചിത്രത്തിലൂടെ റെജി പ്രഭാകർ അവതരിപ്പിക്കുന്നത്. ഹിംസയും, അക്രമങ്ങളും നിറയുന്ന വർത്തമാനകാലത്തിൽ ഈ ചിത്രം വേറിട്ട ഒരനുഭവം നൽകുന്നതാണ്. നഷ്ടമാകുന്ന മനുഷ്യ ബന്ധങ്ങളുടെ വിസ്മയകരമായ സൗന്ദര്യം, സ്നേഹം, ആർദ്രത. ഇതെല്ലാം തിരിച്ചു പിടിക്കാനുള്ള ഒരു ഉദ്യമം അതാണ് കാഞ്ചിമാല എന്ന ചിത്രത്തിലൂടെ പറയാൻ ആഗ്രഹിക്കുന്നത്. ഗൗരവമുള്ള ഒരു പ്രമേയമാണങ്കിലും ലളിതമായ ആഖ്യാനശൈലി യിലൂടെയും,രസാകരമായ മുഹൂർത്തങ്ങളിലൂടെയു മാണ് അവതരണം. ക്ലീൻ എൻ്റർടൈനർ എന്നു തന്നെ പറയാം. ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, സിദ്ദിഖ്, ഇന്ദ്രൻസ്, സുധീർ കരമന, കുടശ്ശനാട് കനകം, ശോഭാ മോഹൻ എന്നിവരും ഏതാനും പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു.

കഥ - ഭാനു ഭാസ്ക്കർ .
ഗാനങ്ങൾ - റഫീഖ് അഹമ്മദ് '
സംഗീതം - ബിജിപാൽ , രമേഷ് നാരായണൻ'
ഛായാഗ്രഹണം- പ്രദീപ് നായർ,
എഡിറ്റിംഗ് - സിയാൻ ശ്രീകാന്ത്.
കലാസംവിധാനം - രാജീവ് കോവിലകം.
മേക്കപ്പ് - പട്ടണം ഷാ.
കോസ്റ്റ്യും ഡിസൈൻ - ഇന്ദ്രൻസ് ജയൻ.
സ്റ്റിൽസ് - അജേഷ് '
കോഡയറക്ടർ - ഷിബു ഗംഗാധരൻ.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - ഹാരിസൺ
ഡിസൈൻ പ്രമേഷ്പ്രഭാകർ '
പ്രൊഡക്ഷൻ കൺട്രോളർ - ഹരി വെഞ്ഞാറമൂട്.
ഡിസംബർ മധ്യത്തിൽ കൊല്ലത്തും പരിസരങ്ങളിലുമായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം ആരംഭിക്കുന്നു-
വാഴൂർ ജോസ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചക്കക്കൊമ്പനെ മയക്കുവെടിവച്ച് റേഡിയോ കോളര്‍ ഘടിപ്പിക്കാനുള്ള ഇന്നത്തെ ദൗത്യം അവസാനിപ്പിച്ചു  (16 minutes ago)

പോക്‌സോ കേസ് പ്രതിയായ 21കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

പ്രതിധ്വനി ഐ.ടി കലോത്സവം 2026; എച്ച് ആന്‍ഡ് ആര്‍ ബ്ലോക്കിന് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്: മന്ത്രി പി.സി. വിഷ്ണുനാഥ് സമ്മാനങ്ങള്‍ വിതരണം ചെയ്തു...  (2 hours ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സർക്കാർ ഹൈക്കോടതിയിൽ; ഫോൺ പാസ്‌കോഡ് നൽകാൻ ബാധ്യസ്ഥനെന്ന് നിലപാട്...  (2 hours ago)

'മറ്റൊരു വിസ്മയയാവാഞ്ഞത് ഭാഗ്യം'; വാഴ' പ്രൊഡക്ഷൻ മാനേജർ ഇന്ദ്രജിത്തിന്റെ വിവാഹ തട്ടിപ്പ് കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പെൺകുട്ടിയുടെ കുടുംബം...  (2 hours ago)

യുഎഇയിലെ വാഹനാപകടത്തില്‍ മരിച്ച രണ്ട് മലയാളികളെക്കൂടി തിരിച്ചറിഞ്ഞു  (2 hours ago)

പാര്‍ട്ടിക്കകത്തുള്ള ആര്‍ക്കെതിരെയും സൈബര്‍ ആക്രമണം നടത്തിയിട്ടില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍  (3 hours ago)

തമ്പ്രാനെന്ന്‌ വിളിപ്പിക്കും പാളേ കഞ്ഞി കുടിപ്പിക്കും എന്ന മനോഭാവമാണ്‌ യു.ഡി.എഫ്‌ നേതൃത്വത്തിനുള്ളത്‌; തൊഴിലാളികള്‍ക്കും, ജനങ്ങള്‍ക്കും നല്‍കിയ വാഗ്‌ദാനങ്ങള്‍ പാലിക്കുന്നില്ല; ആഞ്ഞടിച്ച് എല്‍.ഡി.എഫ്‌  (3 hours ago)

ഒരിടവേളയ്ക്കുശേഷം വീണ്ടും മഴയെത്തുന്നു മൂന്ന് ദിവസം ജാഗ്രതാ നിർദേശം; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്  (4 hours ago)

ഓഹരി വിപണി പോലെയായി സ്വർണവും... റെക്കോർഡ് ഉയരമായ 1.31 ലക്ഷത്തിൽ നിന്ന് 90,400 രൂപയിലേക്ക്; ഒറ്റ ദിവസം രണ്ടുതവണ ഇടിഞ്ഞ് സ്വർണവില, പവന് കുറഞ്ഞത് 40,760 രൂപ, ഇനിയും വില താഴേക്ക് പോകുമോ?  (5 hours ago)

ഞാനീ നാട്ടുകാരനല്ല മാവിലായിക്കാരൻ... അച്ചടക്കത്തിന്റെ വാൾ വരുംമുമ്പ് കണക്കുതീർക്കൽ; യൂത്ത് കോൺഗ്രസിലും കൂട്ടയടി, ഗ്രൂപ്പ് പോരിൽ കൈകഴുകി മുഖ്യമന്ത്രി  (5 hours ago)

വിവരാവകാശ രേഖയിലെ വിസ്മയം നോക്കൂ—ഈ വർഷങ്ങളിലെ എം.എൽ.എ ഫണ്ട് വിനിയോഗം ‘പൂജ്യം’ വീണാ ജോർജിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറൽ  (6 hours ago)

സിഎംആര്‍എല്‍-എക്‌സാലോജിക് പണമിടപാട് കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെയുള്ള അന്വേഷണത്തിന് നേരത്തെ ഏര്‍പ്പെടുത്തിയ സ്റ്റേ ഹൈക്കോടതി ദീര്‍ഘിപ്പിച്ചു... ഡിസംബര്‍ 15 വരെ സ്റ്റേ നീട്ടി  (6 hours ago)

അന്താരാഷ്ട്ര ഹോക്കിയിൽ ഇന്ത്യൻ വനിതാ ടീമിന് സുവർണ കുതിപ്പ് ... ലോക റാങ്കിങ് പട്ടികയിൽ ഇന്ത്യൻ ടീം ചരിത്രത്തിലെ ഏറ്റവും മികച്ച നേട്ടമായ അഞ്ചാം സ്ഥാനത്തേക്ക്....  (6 hours ago)

പേടിച്ച് വിറച്ച് ജീവനക്കാർ... കണ്ണൂർ ജില്ലാ പഞ്ചായത്ത് ലിഫ്റ്റിൽ മൂർഖൻ പാമ്പ്; പിടിക്കാനെത്തിയപ്പോൾ അപ്രത്യക്ഷമായി, ഒരു മണിക്കൂർ തിരച്ചിൽ നടത്തിയിട്ടും കണ്ടെത്താനായില്ല  (7 hours ago)

Malayali Vartha Recommends