വീടിന് മുകളിൽ ഷീറ്റ്, ഓട് എന്നിവകൊണ്ടുള്ള റൂഫിങ് പണിയാൻ തദ്ദേശസ്ഥാപനത്തിന്റെ അനുമതി വേണ്ട.... മൂന്നു നിലവരെയുള്ള വീടുകൾക്ക് ഇളവ്

ചോർച്ച തടയാനും തുണി ഉണക്കാനുമായി വീടിന് മുകളിൽ ഷീറ്റ്, ഓട് എന്നിവകൊണ്ടുള്ള റൂഫിങ് പണിയാൻ തദ്ദേശസ്ഥാപനത്തിന്റെ അനുമതി വേണ്ട. മൂന്നു നിലവരെയുള്ള വീടുകൾക്കാണ് ഇളവ്. ടെറസിൽ നിന്ന് ഷീറ്റിലേക്കുള്ള ഉയരം 2.4 മീറ്ററിൽ കൂടാൻ പാടില്ല.
300 ച.മീറ്റർ വരുന്ന താമസകെട്ടിടങ്ങൾക്ക് മുൻവശത്തും പിൻവശത്തും പരമാവധി 15 ച. മീറ്റർ വരെ വിസ്തൃതിയിൽ റോഡിൽ നിന്നും ചുരുങ്ങിയത് 60 സെ.മീ ദൂരം പാലിച്ച് ഷീറ്റ് റൂഫിങ് നിർമ്മിക്കുന്നതും അനുവദനീയമാക്കിയിട്ടുണ്ട്.
സെൽഫ് സർട്ടിഫൈഡ് പെർമിറ്റ് ലഭിക്കുന്ന കെട്ടിടങ്ങളുടെ ഗണത്തിൽ കൂടുതൽ കെട്ടിടങ്ങൾ ഉൾപ്പെടുത്തി. നിലവിൽ 300 ച. മീറ്റർ വരെ വിസ്തീർണ്ണമുള്ളതും രണ്ട് നില വരെയുള്ളതും ഏഴ് മീറ്റർ ഉയരവുമുള്ള വീടുകളെയാണ് ഉൾപ്പെടുത്തിയിരുന്നത്. ഇതിൽ ഉയരത്തിന്റെ പരിധി ഒഴിവാക്കി.
അതേസമയം രണ്ട് സെൻറ് ഭൂമിയിലെ 100 ച. മീറ്ററിൽ കവിയാത്ത വീടുകൾക്ക് റോഡിൽനിന്നുള്ള ദൂരം ഇനി ഒരു മീറ്റർ മതിയാകും. ഇതുവരെ മൂന്ന് മീറ്ററിൽ കവിയാത്ത വീതിയുള്ള, വിജ്ഞാപനം ചെയ്യാത്ത റോഡിൽ നിന്നുള്ള നിർബന്ധിത ദൂരം രണ്ട് മീറ്ററായിരുന്നു.
https://www.facebook.com/Malayalivartha
























