സ്വർണവിലയിൽ വീണ്ടും വർധന... ഗ്രാമിന് 110 രൂപയുടെ വർധനയാണ് ഇന്നുണ്ടായത്... ഒരു ഗ്രാം സ്വർണത്തിന്റെ വില 11,245 രൂപയായാണ് ഉയർന്നത്.. പവന്റെ വിലയിൽ 880 രൂപയുടെ വർധനയുണ്ടായി...

ഒരിടവേളക്ക് ശേഷം സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന. ഗ്രാമിന് 110 രൂപയുടെ വർധനയാണ് ഇന്നുണ്ടായത്. ഒരു ഗ്രാം സ്വർണത്തിന്റെ വില 11,245 രൂപയായാണ് ഉയർന്നത്. പവന്റെ വിലയിൽ 880 രൂപയുടെ വർധനയുണ്ടായി. 89,960 രൂപയായാണ് സ്വർണവില വർധിച്ചത്. 18 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 9245 രൂപയായാണ് കുടിയത്.അതേസമയം, ആഗോള വിപണിയിൽ സ്വർണവിലയിൽ നേരിയ ഇടിവുണ്ടായി. ഫെഡറൽ റിസർവ് വായ്പ പലിശനിരക്ക് കുറക്കുന്നത് സംബന്ധിച്ച് നിലനിൽക്കുന്ന അനിശ്ചിതത്വമാണ് ആഗോളവിപണിയിൽ വില കുറക്കുന്ന പ്രധാനഘടകം.
ആഗോളവിപണിയിലെ വിലക്കുറവ് വരും ദിവസങ്ങളിൽ ഇന്ത്യയിലും പ്രതിഫലിക്കും. കഴിഞ്ഞ കുറേ ദിവസമായി റെക്കോഡിലെത്തിയതിന് ശേഷം സ്വർണവിലയിൽ ഇടിവുണ്ടാവുകയാണ്.അന്താരാഷ്ട്ര വിപണിയിൽ സ്പോട്ട് ഗോൾഡിന്റെ വില 0.5 ശതമാനം ഇടിഞ്ഞ് 4,004 ഡോളറായി. യു.എസ് ഗോൾഡ് ഫ്യൂച്ചർ നിരക്കിൽ വലിയ മാറ്റമില്ല. ഗോൾഡ് ഫ്യൂച്ചർ നിരക്ക് 4,016.70 ഡോളറായി തുടരുകയാണ്. ഡോളർ ഇൻഡക്സ് ഇപ്പോഴും ഉയർന്ന നിരക്കിൽ തുടരുകയാണ്. മൂന്ന് മാസത്തിനിടയിലെ ഉയർന്ന നിരക്കിലാണ് ഡോളർ ഇൻഡക്സ്.
കഴിഞ്ഞ ദിവസം രാവിലെ കുറഞ്ഞ സ്വർണവില ഉച്ചക്ക് ഉയർന്നിരുന്നു. ഗ്രാമിന് 90 രൂപയാണ് ഉച്ചക്ക് വർധിച്ചത്. ഇതോടെ 11,135 രൂപയായി. പവന് 720 രൂപ കൂടി 89,080 രൂപയുമായി.18കാരറ്റിന് ഗ്രാമിന് 75 രൂപ കൂടി 9,155 രൂപയായി. ഈ മാസം 17നായിരുന്നു സ്വർണം എക്കാലത്തെയും ഉയർന്ന വിലയായ 97,360 രൂപയിൽ എത്തിയത്. പിന്നീട് വിപണി ചാഞ്ചാടുന്നതാണ് കണ്ടത്.കഴിഞ്ഞ ഒരു ദശകത്തിനിടെ ഇന്ത്യയുടെ സ്വർണ്ണശേഖരം അതിവേഗത്തിൽ വർധിച്ചിരിക്കുകയാണ്. 2015ൽ 558 മെട്രിക് ടണ്ണായിരുന്ന ആർ ബി ഐയുടെ സ്വർണ്ണശേഖരം 2025ഓടെ 879.58 മെട്രിക് ടണ്ണായി ഉയർന്നു.
അതായത് 10 വർഷത്തിനിടയില്‍ മാത്രം ആർ ബി ഐ വാങ്ങിക്കൂട്ടിയത് 321 ടണ്‍ (321000 കിലോ) സ്വർണമാണ് . രാജ്യത്തിന്റെ വിദേശനാണയ ശേഖരത്തിന്റെ ഘടനയിൽ സ്വർണത്തിന് നൽകിയ പ്രാധാന്യത്തെ ഇത് വ്യക്തമാക്കുന്നു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (RBI) കണക്കുകൾ പ്രകാരമുള്ള ഈ വളർച്ച ഇന്ത്യയെ ലോകത്തിലെ ഏഴാമത്തെ ഏറ്റവും വലിയ സ്വർണ്ണശേഖരമുള്ള രാജ്യമായി മാറ്റുകയും ചെയ്തു. കഴിഞ്ഞ പത്ത് വർഷത്തിനുള്ളില്‍ ആർ ബി ഐ വാങ്ങിക്കൂട്ടിയ സ്വർണത്തിന്‍റെ കണക്ക് ഇപ്രകാരമാണ്.
ലോക സ്വർണ്ണ കൗൺസിലും ആർ.ബി.ഐയും പ്രസിദ്ധീകരിച്ച കണക്കുകൾ പ്രകാരം 2015ൽ ഇന്ത്യയ്ക്ക് 558 ടൺ സ്വർണ്ണശേഖരം ഉണ്ടായിരുന്നു. ആ സമയത്ത് ലോകത്ത് പത്താമത് സ്ഥാനത്തായിരുന്നു ഇന്ത്യ. 2016 അവസാനത്തോടെ സ്വർണ്ണശേഖരം 560 ടണ്ണായി. റിസർവ് ബാങ്ക് നടത്തിയ നിത്യേന സ്വർണ്ണ വാങ്ങലുകളും നിക്ഷേപവൈവിധ്യവത്കരണ നയവും ഈ വർധനയ്ക്ക് കാരണമായി.
https://www.facebook.com/Malayalivartha


























 
 