ഉണ്ണികൃഷ്ണൻ പോറ്റിയെ പോലുള്ള തട്ടിപ്പുകാർ ഇനി ഉണ്ടാകരുത്: ശബരിമല മേൽശാന്തിമാർക്ക് നേരിട്ട് സഹായികളെ നൽകാനുള്ള നീക്കവുമായി തിരുവിതാംകൂർ ദേവസ്വം ബാേർഡ്: തന്നെ അറസ്റ്റ് ചെയ്യും മുമ്പ്, മുകളിലുള്ള മറ്റുപ്രതികളെ എന്തുകൊണ്ട് അറസ്റ്റ് ചെയ്തില്ലെന്ന് മുരാരി ബാബു...

ശബരിമല മേൽശാന്തിമാർക്ക് നേരിട്ട് സഹായികളെ നൽകാനുള്ള നീക്കവുമായി തിരുവിതാംകൂർ ദേവസ്വം ബാേർഡ്. ഇവർക്ക് പൊലീസ് വെരിഫിക്കേഷൻ നിർബന്ധമാക്കുകയും ചെയ്യുമെന്നും ദേവസ്വംബോർഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത് അറിയിച്ചു. ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിലെ മേൽശാന്തിമാരെയാണ് ഇതിനായി പരിഗണിക്കുന്നത്. എന്നാൽ എപ്പോൾമുതൽ ഇത് നടപ്പാക്കുമെന്ന് വ്യക്തമല്ല. വരുന്ന മണ്ഡലകാലത്തുതന്നെ സഹായികളെ നൽകിയേക്കും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ശബരിമല സ്വർണക്കൊള്ള കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റി നേരത്തെ കീഴ്‌ശാന്തിയുടെ സഹായിയായി പ്രവർത്തിച്ചിരുന്നുവെന്ന വിവരം അടുത്തിടെ പുറത്തുവന്നിരുന്നു. ഇങ്ങനെ പ്രവർത്തിക്കുന്നതിനിടെ ഉണ്ടാക്കിയ ബന്ധം മറയാക്കിയാണ് കളവ് നടത്തിയത് എന്നും അന്വേഷണത്തിൽ വ്യക്തമായിരുന്നു.
ഇത്തരം തട്ടിപ്പുകാർ ഇനി ഉണ്ടാവാതിരിക്കാനാണ് ബോർഡിന്റെ നീക്കം. ഇതിനിടെ ആറാം പ്രതിയായ തന്നെ അറസ്റ്റ് ചെയ്യും മുമ്പ് തനിക്ക് മുകളിലുള്ള മറ്റുപ്രതികളെ എന്തുകൊണ്ട് അറസ്റ്റ് ചെയ്തില്ല എന്ന് ചോദ്യവുമായി മുരാരി ബാബു. തെറ്റുകാരനല്ലെന്ന് ആവർത്തിച്ച മുരാരി ബാബു ഈ ചോദ്യം അന്വേഷണ ഉദ്യോഗസ്ഥരോടും, അഭിഭാഷകൻ കോടതിയിലും ഉന്നയിച്ചു.
https://www.facebook.com/Malayalivartha


























 
 