സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം മാറ്റി.... നവംബർ മൂന്നിന് വൈകിട്ട് 3ന് തൃശൂരിൽ മന്ത്രി സജി ചെറിയാൻ അവാർഡ് പ്രഖ്യാപനം നടത്തും

ഇന്ന് നടക്കാനിരുന്ന സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം മാറ്റി. നവംബർ മൂന്നിന് വൈകിട്ട് 3ന് തൃശൂരിൽ മന്ത്രി സജി ചെറിയാൻ അവാർഡ് പ്രഖ്യാപനം നടത്തും. കേരളപ്പിറവി ദിനത്തിൽ തിരുവനന്തപുരത്തു പ്രഖ്യാപിക്കാനാണ് ആദ്യം തീരുമാനിച്ചിരുന്നത്.
സർക്കാറിന്റെ അഭിമാനത്തോടെ നടത്തുന്ന 'കേരളം അതിദാരിദ്ര്യ മുക്തം' പ്രഖ്യാപനം ഇന്നാണ്. അതോടൊപ്പം. സിനിമാ അവാർഡ് പ്രഖ്യാപനം നടത്തേണ്ടന്ന തീരുമാനത്തിലാണ് ചടങ്ങ് മാറ്റിയെന്നാണ് വിവരമുള്ളത്. ജൂറി ചെയർമാൻ പ്രകാശ് രാജിന്റെ അസൗകര്യവും പരിഗണനയിലെടുത്തു.
"
https://www.facebook.com/Malayalivartha

























