പറഞ്ഞതെല്ലാം പാലിച്ച സര്‍ക്കാര്‍ ഇത് ജനകീയ സര്‍ക്കാര്‍ !! തള്ളിമറിച്ച ധനമന്ത്രി ബാലഗോപാലിന്റെ കുത്തിന് പിടിച്ച് മലയാളി ; പ്രകടന പത്രികയിലെ പ്രഖ്യാപനങ്ങളിലെ സത്യാവസ്ഥയെന്ത് ? പ്രതിപക്ഷ പൊട്ടന്മാര്‍ പടിക്കല്‍ കലമിട്ട് ഉടച്ചു !! ഇറങ്ങാന്‍ മാസങ്ങള്‍ മാത്രം ശേഷിക്കെ പിണറായി കളിക്കുന്ന നാടകം

ശമ്പളം മുടങ്ങും ട്രഷറി പൂട്ടിക്കെട്ടും ധനമന്ത്രിയുടെ കുത്തിന് പിടിച്ച് ജനങ്ങള്‍. മാധ്യമങ്ങള്‍ വാര്‍ത്ത പൊലിപ്പിച്ചില്ലെ എന്നിട്ട് എന്തുണ്ടായി.
വിരല്‍ ചൂണ്ടിയവന്മാര്‍ വാ പൊളിച്ച് മേലേക്ക് നോക്കിയിരുന്നോ. മുഖ്യമന്ത്രി ആ മൂലേലേക്ക് മാറി നില്‍ക്ക് ഇനി ഞാന്‍ കുറച്ച് കട്ടഹീറോയിസം ഇടാമെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. ക്ഷേമപദ്ധതിയില്‍ വമ്പന്‍ പ്രഖ്യാപനങ്ങള്‍ നടത്തി ഇത് ജനകീയ സര്‍ക്കാരെന്ന് തള്ളിമറിക്കുകയാണ് ധനമന്ത്രി. ക്ഷേമ പദ്ധതികള്‍ തെരഞ്ഞെടുപ്പ് സ്റ്റണ്ടല്ല പ്രഖ്യാപിച്ച കാര്യങ്ങള്‍ നടപ്പാക്കുമെന്ന് സര്‍ക്കാരിന് ആത്മ വിശ്വാസമുണ്ടെന്നും ധനമന്ത്രി. ബാലഗോപാലാ കൂടുതല്‍ ഊതല്ലെ...മലയാളി അരിയാഹാരം തന്നെയാണ് കഴിക്കുന്നത്. ഇത് തെരഞ്ഞെടുപ്പ് സ്റ്റണ്ട് തന്നെയാണ്. നിങ്ങളുടെ പ്രകടന പത്രികയിലെ വാഗ്ദാനങ്ങളായിരുന്നു ക്ഷേമപെന്‍ഷന്‍ വര്‍ദ്ധന ആശമാരുടെ ഓണറേറിയം കൂട്ടല്‍ 40 ലക്ഷം പേര്‍ക്ക് ജോലി ഇതൊക്കെ. പ്രകടനപത്രികയില്‍ നിങ്ങള്‍ കൊടുത്ത വാഗ്ദാനങ്ങള്‍ ഇറങ്ങാന്‍ 6 മാസം മാത്രം ബാക്കി നില്‍ക്കുമ്പോള്‍ നടപ്പാക്കുന്നത് വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടല്ലെന്ന് ബാലഗോപാല്‍ തള്ളല്ലെ. കയറിയ ഉടനെ പ്രകടന പത്രികയിലെ വാഗ്ദാനങ്ങളല്ലെ പാലിക്കേണ്ടത്. പക്ഷെ അത് നടപ്പാക്കാന്‍ പോലും അഞ്ചാം വര്‍ഷത്തോട് അടുക്കേണ്ടി വന്നു. പ്രഖ്യാപനവും പാലിച്ചിട്ടില്ല. ക്ഷേമപെന്‍ഷന്‍ 2500 ആക്കുമെന്നായിരുന്നു എല്‍ഡിഎഫ് പ്രഖ്യാപനം ഇപ്പോഴുള്ള 1600 400 രൂപ മാത്രം കൂട്ടി 2000ലേക്കെ എത്തിയിട്ടുള്ളു. 5 വര്‍ഷം കൊണ്ട് 2500 എത്തിക്കുമെന്ന വാഗ്ദാനം സ്വാഹ.
സാധാരണക്കാരോടുള്ള പ്രതിബദ്ധതയാണ് സര്‍ക്കാരിന്റെ മുഖമുദ്രയെന്ന് ധനമന്ത്രി വെച്ചലക്കിയത്. മുന്‍പ് കിറ്റ് കൊടുത്ത് അധികാരം ഉറപ്പിച്ചത് പോലെ ഇപ്പോള്‍ അവസാന നിമിഷം ക്ഷേമപദ്ധതികളില്‍ കൈവെച്ചിരിക്കുന്നത് തദ്ദേശ നിയമസഭ തെരഞ്ഞെടുപ്പുകള്‍ മുന്നില്‍ക്കണ്ട് തന്നെയാണ്. പക്ഷെ അത് സമ്മതിച്ച് തരില്ല പകരം പറയും ജനങ്ങളോടുള്ള പ്രതിബദ്ധതയെന്ന്. ഇവിടെ നമ്മള്‍ കാണേണ്ട മറ്റ് ചില കാര്യങ്ങള്‍ കൂടിയുണ്ട്. പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ ഈ സര്‍ക്കാര്‍ പാലിച്ചിട്ടില്ല. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് 600 രൂപയായിരുന്ന ക്ഷേമ പെന്‍ഷന്‍ പിണറായി സര്‍ക്കാരിന്റെ കാലത്താണ് കൂട്ടിയത്. 1600 രൂപയാക്കി. 2021ലെ എല്‍ഡിഎഫിന്റെ പ്രകടന പത്രികയിലെ വാഗ്ദാനം 2500 രൂപയാക്കും എന്നായിരുന്നു. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ക്ഷേപെന്‍ഷന്‍ വര്‍ധനവ് ഇല്ലാതെ രണ്ടാം പിണറായി സര്‍ക്കാറിന്റെ അവസാന സമ്പൂര്‍ണ്ണ ബജറ്റും കടന്ന് പോയിരുന്നു. 2024ലെ ബജറ്റില്‍ പോലും ഉള്‍പ്പെടുത്താതെ പെന്‍ഷന്‍ വര്‍ദ്ധന മാറ്റിവെച്ചു. പകരം ബജറ്റില്‍ ക്ഷേമ പെന്‍ഷന്‍ കുടിശ്ശിക തീര്‍ക്കുമെന്ന പ്രഖ്യാപനമാണ് ഉണ്ടായിരുന്നത്. അതായത് ചുരുക്കി പറഞ്ഞാല്‍ ബജറ്റില്‍ ഉള്‍പ്പെടുത്താതെ ക്ഷേമപെന്‍ഷന്‍ വര്‍ദ്ധന തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ പ്രഖ്യാപിക്കാന്‍ മാറ്റിവെച്ചു. തെരഞ്ഞെടുപ്പിന് ആയുധമാക്കുന്നതിന് വേണ്ടി. ആ ടീംസാണ് ഇത് തെരഞ്ഞെടുപ്പ് സ്റ്റണ്ടായി കാണരുതെന്ന് പറയുന്നത്. പാവപ്പെട്ട ജനങ്ങളുടെ ഗതികേട് വെച്ച് മുതലെടുപ്പ് നടത്തുകയാണ് സര്‍ക്കാര്‍. ഇനി ആറ് മാസം കൂടി മാത്രമാണ് അധികാരത്തിലുള്ളത്. വീണ്ടും ജനങ്ങളെ കൈയ്യിലെടുക്കാനുള്ള അടവാണ് ക്ഷേമപെന്‍ഷന്‍ വര്‍ദ്ധന. ഇറങ്ങിപ്പോകാന്‍ നേരത്തെങ്കിലും പെന്‍ഷന്‍ തുക കൂട്ടിയത് ആശ്വാസം തന്നെയാണ്. സാധാരണക്കാര്‍ക്ക് ആ തുക വലുത് തന്നെയാണ്. കാരണം സര്‍ക്കാരില്‍ നിന്ന് കിട്ടുന്ന ക്ഷേമപെന്‍ഷനില്‍ മരുന്നും വീട്ട് സാധനങ്ങളും വരെ വാങ്ങാന്‍ കാത്തിരിക്കുന്ന മനുഷ്യരുണ്ട്.
ക്ഷേമ പെന്‍ഷനും കിറ്റും കാണിച്ച് സാധാരണക്കാരന്റെ വോട്ട് പെട്ടിയില്‍ എത്തിക്കാനുള്ള സര്‍ക്കാരിന്റെ ഒന്നാന്തരം കളിയാണിത്. പൊട്ടന്മാരായ പ്രതിപക്ഷം പടിക്കല്‍ കൊണ്ട് കലമിട്ട് ഉടച്ചിട്ടുമുണ്ട്. ക്ഷേമപദ്ധതിയില്‍ സര്‍ക്കാര്‍ വമ്പന്‍ പ്രഖ്യാപനങ്ങള്‍ നടത്തിയപ്പോള്‍ പ്രതിപക്ഷ നിരയിലെ പൊട്ടന്മാര്‍ ചില മണ്ടത്തരങ്ങള്‍ പറഞ്ഞു ഇതോടെ അവരുടെ തനിക്കൊണം മലയാളിക്ക് മനസിലായി. അതായത് വീണ്ടും അധികാരം പിണറായിയുടെ മുന്നിലേക്ക് താലത്തില്‍ വെച്ച് കൊടുത്തു പ്രതിപക്ഷം. വി ഡി സതീശന്‍ കൊടിക്കുന്നില്‍ സുരേഷ് തുടങ്ങി നേതാക്കളെല്ലാവരും മാധ്യമങ്ങളോട് പ്രതികരിച്ചത് പ്രഖ്യാപിച്ചു പക്ഷെ ഇതിനുള്ള കാശെവിടെയെന്നാണ്. കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞത് ഇവര്‍ പ്രഖ്യാപിച്ചിട്ട് ഇറങ്ങിപ്പോകും 2026ല്‍ അധികാരത്തില്‍ വരാനിരിക്കുന്ന ഞങ്ങള്‍ ഈ കാശെല്ലാം എവിടുന്നെടുത്തിട്ട് കൊടുക്കും എന്നാണ്. അതായത് ഞങ്ങള്‍ അധികാരത്തില്‍ വന്നാല്‍ ജനങ്ങള്‍ക്ക് ഒരുപകാരവും ഉണ്ടാകാന്‍ പോകുന്നില്ലെന്ന് ഇവന്മാര്‍ തന്നെ പാടി നടക്കുന്നു. സോഷ്യല്‍മീഡിയയിലൊക്കെ കഴിഞ്ഞദിവസം നിറഞ്ഞത് യുഡിഎഫ് അധികാരത്തില്‍ വരരുത് വന്നാലും ഒരു രൂപയുടെ ഗുണം ജനങ്ങള്‍ക്ക് ഉണ്ടാകില്ലെന്നാണ്.
ധനമന്ത്രിയാണ് ഇപ്പോള്‍ ചാനലുകളിലും ചര്‍ച്ചകളിലും സ്‌കോര്‍ ചെയ്യുന്നത്. ജനങ്ങളുടെ സുരക്ഷയും ക്ഷേമവും മുന്‍നിര്‍ത്തി മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ച പദ്ധതികള്‍ നടപ്പാക്കാമെന്നതില്‍ നല്ല ആത്മവിശ്വാസമുണ്ടെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. ധനവകുപ്പ് കൃത്യമായ ഹോംവര്‍ക്ക് ചെയ്തിട്ടാണ് മുഖ്യമന്ത്രി ക്ഷേമപദ്ധതികള്‍ പ്രഖ്യാപിച്ചത്. രണ്ട് മാസത്തോളമായി ഇതിന്റെ പണിപ്പുരയിലായിരുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ വെറുതെ വാഗ്ദാനങ്ങള്‍ നല്‍കില്ല. പറയുന്നത് ചെയ്യുമെന്നും, ചെയ്യാവുന്നതേ പറയൂ എന്നുള്ള വിശ്വാസം ജനങ്ങള്‍ക്കുണ്ട്. സാധാരണ ജനങ്ങളോടുള്ള പ്രതിബന്ധതയാണ് ഈ സര്‍ക്കാരിന്റെ മുഖമുദ്രയെന്നും ധനമന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു. വലിയ ഉത്തരവാദിത്തമാണ് ധനവകുപ്പിനുള്ളത്. പദ്ധതികള്‍ നടപ്പാക്കാന്‍ ജനങ്ങള്‍ക്ക് മേല്‍ അമിതഭാരം കെട്ടിവയ്ക്കില്ല. കേരളത്തിന് കിട്ടാനുള്ള പണം വാങ്ങിയെടുക്കണം. ഇനി അവതരിപ്പിക്കാനുള്ളത് പൂര്‍ണ ബജറ്റല്ല. തെരഞ്ഞെടുപ്പിന് രണ്ട് മാസം മുന്‍പ് പദ്ധതികള്‍ പ്രഖ്യാപിച്ചാല്‍ അത് വെറുതെ പറഞ്ഞ് പോകുന്നതാണെന്ന് പ്രചാരണമുണ്ടാകും. എന്നാല്‍, പറഞ്ഞവ ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്ന് സര്‍ക്കാരിന് ഇപ്പോള്‍ തെളിയിക്കാനാകും. നവംബര്‍ ഒന്ന് മുതല്‍ പദ്ധതികള്‍ പ്രാബല്യത്തില്‍ വരികയാണ്.
കേരളത്തിന് കേന്ദ്രസര്‍ക്കാര്‍ സാമ്പത്തികമായി ഏറ്റവും ബുദ്ധിമുട്ടുണ്ടാക്കിയ കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. കേരളത്തില്‍ ഒന്നും നടക്കാന്‍ പോകുന്നില്ല, എല്ലാം അടച്ചുപൂട്ടിപ്പോകും, ശമ്പളം മുടങ്ങും, ട്രഷറി പൂട്ടും എന്നെല്ലാം പ്രചരണമുണ്ടായി. വലിയ സാമ്പത്തിക ഉപരോധത്തിലാക്കി. എന്നിട്ടും നമ്മള്‍ അവിടുന്ന് പിടിച്ചുകയറി. വലിയ വിഭാ?ഗത്തിനാണ് നേട്ടം ലഭിക്കുന്നത്. പ്രഖ്യാപിച്ച പദ്ധതികളില്‍ പലതും പ്രകടനപത്രികയിലുളളവയാണ്. മുന്‍വര്‍ഷത്തേക്കാള്‍ 30,000 കോടിയിലേറെ രൂപ അധികബാധ്യത വന്ന പ്രഖ്യാപനങ്ങളുമായാണ് ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരമൊഴിഞ്ഞത്. ചരിത്രത്തില്‍ ആദ്യമായി കേരളത്തിന് ഭരണത്തുടര്‍ച്ച ലഭിച്ചു. കോവിഡ് വരുത്തിയ പ്രതിസന്ധിക്ക് പുറമെയായിരുന്നു കേന്ദ്രത്തിലെ ബിജെപി സര്‍ക്കാര്‍ കേരളത്തോട് കാട്ടിയ വിവേചനം. അര്‍ഹമായ പണം അനുവദിക്കാതെ കേരളത്തിന് മേല്‍ കേന്ദ്രത്തിന്റെ വലിയതരത്തിലുള്ള കടുംവെട്ടുണ്ടായി. ഇനിയും കേരളത്തിന് മേല്‍ സമ്മര്‍ദം ഉണ്ടാക്കുമെന്ന് ഉറപ്പാണ്. ഈ വര്‍ഷം മാത്രം 6000 കോടി രൂപയാണ് നിഷേധിച്ചത്. ജിഎസ്ടി പരിഷ്‌കരണം വഴി ഒരുവര്‍ഷം 10,000 കോടിയോളം രൂപ കുറയുമെന്നാണ് കണക്കുകൂട്ടല്‍.
ഇതിനെയെല്ലാം അതിജീവിച്ച് ജനങ്ങളുടെ ജീവിതം മുന്നോട്ടുപോകണമെന്ന് സര്‍ക്കാര്‍ തീരുമാനിച്ചു. ജനങ്ങള്‍ക്ക് വിശ്വാസമുണ്ടാകുന്ന വിധം സര്‍ക്കാര്‍ പ്രവര്‍ത്തിച്ചു. അന
ജനങ്ങളുടെ മേല്‍ അമിതഭാരം അടിച്ചേല്‍പ്പിക്കില്ല. മദ്യത്തിന്റെയും പെട്രോളിന്റെയും ടാക്‌സ് കൂട്ടി എന്തായാലും ഇത്രയും പണം ഉണ്ടാക്കാന്‍ കഴിയില്ല. കിട്ടാനുള്ള പണം ഫലപ്രദമായി കളക്ട് ചെയ്യുക എന്നതാണ് പ്രധാനം. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ശമ്പള പരിഷ്‌കരണം അടക്കമുള്ള കാര്യങ്ങളിലും ഉത്തരവാദിത്തപൂര്‍ണമായ നിലപാടു തന്നെയായിരിക്കും സര്‍ക്കാര്‍ സ്വീകരിക്കുക. രണ്ടു ഡിഎ ആണ് റൂള്‍ 300 ല്‍ പറഞ്ഞത്. എന്നാല്‍ മൂന്നു ഡിഎ ഇപ്പോള്‍ പ്രഖ്യാപിച്ചു. പാചകതൊഴിലാളിക്ക് 600 രൂപയാണ് കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചിട്ടുള്ളത്. ഇന്ത്യയിലെ ഏതു സംസ്ഥാനത്തും 1000 നും 1300 നും അടുത്തു മാത്രമാണ് ആശ വര്‍ക്കേഴ്‌സിന് ലഭിക്കുന്നത്. അവരുടെ ആഗ്രഹത്തെ ആരും ചോദ്യം ചെയ്യുന്നില്ല. പക്ഷെ രാഷ്ട്രീയമായി അവരെ ഉപയോഗിക്കരുതെന്നാണ് പറയുന്നതെന്നും ധനമന്ത്രി ബാലഗോപാല്‍ കൂട്ടിച്ചേര്‍ത്തു. നിലവില്‍ യാതൊരു സര്‍ക്കാര്‍ സഹായവും ലഭിക്കാത്ത ട്രാന്‍സ് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള പാവപ്പെട്ട സ്ത്രീകള്‍ക്ക് പ്രതിമാസം ?1000 രൂപ ധനസഹായം നല്‍കും. വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ താഴെയുള്ള യുവാക്കള്‍ക്ക് പ്രതിമാസം ?1000 രൂപ സ്‌കോളര്‍ഷിപ്പ് നല്‍കും. അംഗനവാടി വര്‍ക്കര്‍മാര്‍ക്കും ഹെല്‍പ്പര്‍മാര്‍ക്കും ഓണറേറിയം 1000 രൂപ വര്‍ദ്ധിപ്പിച്ചു. ആശ വര്‍ക്കര്‍മാര്‍ക്ക് പ്രതിമാസ ഓണറേറിയം 1000 രൂപ കൂട്ടി. സാക്ഷരതാ പ്രേരക്മാര്‍ക്ക് ഓണറേറിയം വര്‍ദ്ധിപ്പിച്ചു. ആയമാര്‍ക്ക് പ്രതിമാസ വേതനം 1000 രൂപ കൂട്ടി. നെല്ലിന്റെ സംഭരണ വില ക്വിന്റലിന് 30 രൂപയായി വര്‍ദ്ധിപ്പിച്ചു. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒരു ഗഡു ക്ഷാമബത്ത അനുവദിച്ചു. കുടുംബ എ.ഡി.എസ് (അയല്‍ക്കൂട്ട സമിതി) ഗ്രാന്റ് പ്രതിമാസം 1000 രൂപയായി ഉയര്‍ത്തി. വര്‍ദ്ധിപ്പിച്ച ശമ്പളവും പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും നവംബര്‍ മാസം മുതല്‍ വിതരണം ചെയ്തു തുടങ്ങുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
https://www.facebook.com/Malayalivartha


























 
 