സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും വർധിപ്പിച്ച 4 ശതമാനം ഡിഎ അടക്കമുള്ള ശമ്പളവും പെൻഷനും ഇന്നുമുതൽ നൽകും..

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും വർധിപ്പിച്ച 4 ശതമാനം ഡിഎ അടക്കമുള്ള ശമ്പളവും പെൻഷനും ഇന്നുമുതൽ . മുൻകൂട്ടി ശമ്പളബില്ലുകൾ സമർപ്പിച്ച ഡിഡിഒമാരോട് ഇവ തിരിച്ചെടുത്തിട്ട് പുതിയ ബിൽ നൽകാനും ആവശ്യപ്പെട്ടു.
ബില്ലുകൾ ട്രഷറി പാസാക്കിക്കഴിഞ്ഞെങ്കിൽ 4 ശതമാനം ഡിഎ ആദ്യ ആഴ്ച തന്നെ അക്കൗണ്ടിൽ പ്രത്യേകം നിക്ഷേപിക്കും. ഒക്ടോബർ മാസത്തെ ശമ്പളത്തിൽ ഡിഎ വർധിപ്പിക്കുമ്പോൾ നവംബർ മാസത്തെ പെൻഷനിലാണ് ഡിആർ വർദ്ധന. യുജിസി, എഐസിടിഇ, മെഡിക്കൽ വിദ്യാഭ്യാസം എന്നിവയ്ക്കു കീഴിലെ അധ്യാപകർക്കും പെൻഷൻകാർക്കും ഡിഎ/ഡിആർ 42 ശതമാനത്തിൽ നിന്ന് 46 ശതമാനമാക്കിയും ഉത്തരവിറക്കി.
സർക്കാർ ജീവനക്കാർ, അധ്യാപകർ, ഫുൾ ടൈം പാർട്ട് ടൈം കണ്ടിൻജന്റ് ജീവനക്കാർ, തദ്ദേശ സ്ഥാപനങ്ങളിലെയും പൊതുമേഖലാ സ്ഥാപനങ്ങളിലെയും ജീവനക്കാർ, സർവീസ്, കുടുംബ, എക്‌സ്‌ഗ്രേഷ്യ പെൻഷൻകാർ തുടങ്ങിയവർക്കെല്ലാം വർധന ബാധകമാണ്.
അതേസമയം മുഖ്യമന്ത്രി പ്രഖ്യാപിച്ച 2000 രൂപ ക്ഷേമ പെൻഷനൊപ്പം ഒരു മാസത്തെ കുടിശിക കൂടി ഈ മാസം തന്നെ നൽകാൻ തീരുമാനിച്ചിട്ടുണ്ട്. ഓരോ മാസവും 25ന് ആണ് പെൻഷൻ വിതരണം ആരംഭിക്കുന്നതെങ്കിൽ ഈ മാസം പെൻഷനും ഒരു മാസത്തെ കുടിശികയും ചേർത്ത് 3600 രൂപ 20നു വിതരണം ചെയ്തു തുടങ്ങാൻ ധനവകുപ്പ് നിർദേശിച്ചു. ഇതോടെ ക്ഷേമ പെൻഷനിൽ കുടിശികയില്ലാതാകുകയും ചെയ്യും.
https://www.facebook.com/Malayalivartha























