'മോന്ത' നാശം വിതച്ച് തെലങ്കാന;ചുഴലിക്കാറ്റിനെ തുടർന്ന് മൂന്ന് പേർ മരിച്ചു..മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു മരിച്ചവരുടെ കുടുംബത്തിന് ഒരു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു..

ആന്ധ്രാപ്രദേശിൽ മോന്ത ചുഴലിക്കാറ്റിനെ തുടർന്ന് മൂന്ന് പേർ മരിച്ചു. സംസ്ഥാനത്തെ വിവിധയിടങ്ങളിൽ വീശിയടിച്ച ചുഴലിക്കാറ്റിൽ കനത്ത നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്തത്. മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു മരിച്ചവരുടെ കുടുംബത്തിന് ഒരു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.
നിരവധി ഏക്കറോളം കൃഷിയിടങ്ങൾ നശിച്ചു. 42-ലധികം കന്നുകാലികളും കൊല്ലപ്പെട്ടു. അപകടമേഖലകളിൽ നിന്നും ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്. വിവിധയിടങ്ങളിൽ ദേശീയ- സംസ്ഥാന ദുരന്തനിവാരണ സേനകളെ വിന്യസിച്ചു.
സംസ്ഥാനത്തെ വിവിധയിടങ്ങളിൽ വൈദ്യുതി വിച്ഛേദിച്ചിട്ടുണ്ട്. വൈദ്യുതി വിതരണം പുനഃസ്ഥാപിക്കണമെന്നും റോഡ് അറ്റകുറ്റപ്പണികൾ പൂർത്തിയാക്കണമെന്നും മുഖ്യമന്ത്രി ഉദ്യോഗസ്ഥരോട് നിർദേശിച്ചു.തെലങ്കാനയില്‍ നാശം വിതച്ച് മോന്ത ചുഴലിക്കാറ്റ്. രണ്ട് ദിവസമായുള്ള പേമാരിയെ തുടര്‍ന്നുണ്ടായ അപകടങ്ങളില്‍ 112 പേർ മരിച്ചു. 4 പേരെ കാണാതായി.ഏകദേശം 4.47 ലക്ഷം ഏക്കർ കൃഷിനാശം സംഭവിച്ചതായാണ് റിപ്പോർട്ട്.
വെള്ളക്കെട്ടിനെ തുടര്‍ന്ന് ദുരിതത്തിലായ ജനങ്ങളെ സുരക്ഷിതയിടങ്ങളിലേക്ക് മാറ്റി.2,000 പേരെയാണ് 12 പുനരധിവാസ കേന്ദ്രങ്ങളിലേക്ക് മാറ്റിയത്.വാറങ്കൽ, ഖമ്മം, നൽഗൊണ്ട, മെഹബൂബ്‌നഗർ എന്നീ ജില്ലകളിൽ വ്യാപക നാശമാണ് മഴ മൂലം സംഭവിച്ചത്. നൽഗൊണ്ട ജില്ലയിലും മഹബൂബ്‌നഗറിൻ്റെ ചില ഭാഗങ്ങളിലും സാരമായ നാശനഷ്‌ടങ്ങൾ സംഭവിച്ചിട്ടുണ്ട്. ഇന്നലെ രാത്രിയോടെ ഖമ്മമിൽ, മുന്നേരു നദി കരകവിഞ്ഞൊഴുകി 26 അടി ഉയരത്തിലെത്തി.
ബൊക്കലഗദ്ദ, മഞ്ചികാന്തിനഗർ, മോത്തിനഗർ, നായിഡുപേട്ട എന്നിവയുൾപ്പെടെ നിരവധി പ്രദേശങ്ങൾ വെള്ളത്തിനടിയിലാണ്. 520ലധികം പേർക്ക് അഭയം നൽകാനായി ആറ് പുനരധിവാസ കേന്ദ്രങ്ങൾ അധികൃതർ സ്ഥാപിച്ചു. ഉദ്യോഗസ്ഥരും രക്ഷാപ്രവർത്തകരും ദുരിതാശ്വാസ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ നാശനഷ്‌ടങ്ങളുടെ വ്യാപ്‌തി വളരെ വലുതാണ്. വാറങ്കലിലും ഖമ്മത്തിലുമാണ് മോന്ത കൂടുതല്‍ നാശം വിതച്ചത്.
https://www.facebook.com/Malayalivartha


























 
 