എറണാകുളം-ബെംഗളൂരു വന്ദേ ഭാരത് ട്രെയിന്‍ സര്‍വീസ് പ്രഖ്യാപിച്ച് റെയിൽവ

മലയാളികൾക്ക് ആശ്വാസം.... എറണാകുളം-ബെംഗളൂരു വന്ദേ ഭാരത് ട്രെയിന്‍ സര്‍വീസ് പ്രഖ്യാപിച്ച് റെയിവേ. ബംഗളൂരുവില്‍ താമസിക്കുന്ന മലയാളികള്‍ക്ക് ഏറെ പ്രയോജനപ്പെടുന്നതും ആശ്വാസം നല്‍കുന്നതുമായ പ്രഖ്യാപനം കൂടിയാണിത്. അവധി ദിനങ്ങളിലും ഉത്സവ സീസണുകളിലുമൊക്കെ നാട്ടിലേക്കും തിരിച്ചും യാത്ര ചെയ്യുന്നവര്‍ക്ക് ഇത് ഏറെ പ്രയോജനപ്പെടും.
ട്രെയിന്‍ രാവിലെ അഞ്ചു മണിക്ക് ബംഗളൂരുവില്‍ നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1.50 ന് എറണാകുളത്ത് എത്തും. മടക്ക യാത്രയില്‍ രാത്രി 2.20 ബെംഗളൂരുവില്‍ നിന്ന് പുറപ്പെട്ട് രാത്രി 11.00 ന് എറണാകുളത്ത് എത്തുന്ന വിധമാണ് സമയം ക്രമീകരിച്ചിരിക്കുന്നത്.
തൃശൂര്‍, പാലക്കാട്, കോയമ്പത്തൂര്‍, തിരുപ്പൂര്‍, ഈറോഡ്, സേലം, ജോലാര്‍പേട്ട് , കൃഷ്ണരാജപുരം, കൃഷ്ണരാജപുരം എന്നീ സ്‌റ്റോപ്പുകളുണ്ട്. ബുധനാഴ്ചകളില്‍ സര്‍വീസ് ഉണ്ടായിരിക്കുന്നതല്ല.
നിലവില്‍ എറണാകുളം മുതല്‍ ബെംഗളൂരു വരെ 13 മണിക്കൂറാണ് യാത്രാസമയം. ഇത് 9 മണിക്കൂറില്‍ താഴെയായി കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. നവംബര്‍ പകുതിയോടെ ട്രെയിന്‍ ആരംഭിക്കുമെന്നാണ് സൂചനകളുള്ളത്.
" f
https://www.facebook.com/Malayalivartha

























