പുകയില ഉപയോഗം നിരോധിച്ച് മാലിദ്വീപ്; നിയമം ലംഘിക്കുന്നവര്‍ക്ക് രണ്ട് ലക്ഷം രൂപവരെ പിഴ

പൊതുജനാരോഗ്യം സംരക്ഷിക്കുക, പുകയില രഹിത തലമുറയെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെ പുകയില ഉപയോഗം നിരോധിച്ച് മാലിദ്വീപ്. 2007 ജനുവരിക്കുശേഷം ജനിച്ചവര്‍ക്കാണ് പുകയില ഉപയോഗം മാലിദ്വീപ് നിരോധിച്ചത്. മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവാണ് പദ്ധതിക്ക് ഈ വര്‍ഷമാദ്യം തുടക്കമിട്ടത്. ഇതോടെ തലമുറയുടെ അടിസ്ഥാനത്തില്‍ പുകയിലയ്ക്ക് നിരോധനം ഏര്‍പ്പെടുത്തുന്ന ഏക രാഷ്ട്രമായി മാറിയിരിക്കുകയാണ് മാലിദ്വീപ് എന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. നിയമം ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നു.
പൊതുജനാരോഗ്യം സംരക്ഷിക്കുക, പുകയില രഹിത തലമുറയെ വാര്‍ത്തെടുക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. പുതിയ നിയമപ്രകാരം 2007 ജനുവരി ഒന്നിനോ അതിനുശേഷമോ ജനിച്ചവര്‍ മാലിദ്വീപില്‍ പുകയില വാങ്ങുകയോ, ഉപയോഗിക്കുകയോ വില്‍ക്കുകയോ ചെയ്യാന്‍ പാടില്ല. എല്ലാത്തരം പുകയിലയ്ക്കും വിലക്ക് ബാധകമാണ്. പുകയില വില്‍ക്കുന്നവര്‍ പ്രായനിര്‍ണയം നിര്‍ബന്ധമായും നടത്തണം. രാജ്യത്തെത്തുന്ന സന്ദര്‍ശകര്‍ക്കും വിലക്ക് ബാധകമായിരിക്കുമെന്ന് ആരോഗ്യ മന്ത്രാലയം ചൂണ്ടിക്കാട്ടി.
ഇലക്ട്രോണിക് സിഗരറ്റുകളുടെയും വാപ്പിംഗ് ഉത്പന്നങ്ങളുടെയും ഇറക്കുമതി, വില്പന, വിതരണം, കൈവശം വയ്ക്കല്‍, ഉപയോഗം എന്നിവയ്ക്ക് പ്രായഭേദമില്ലാതെ എല്ലാ വ്യക്തികള്‍ക്കും വിലക്ക് ബാധകാണെന്നും മന്ത്രാലയം അറിയിച്ചു. പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് പുകയില ഉത്പന്നങ്ങള്‍ വില്‍ക്കുന്നവര്‍ക്ക് 50,000 റുഫിയയും (2,90,151 രൂപ) വാപ്പിംഗ് ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് 5,000 റുഫിയയും (29,015 രൂപ) പിഴ ചുമത്തും.
https://www.facebook.com/Malayalivartha























