ഊഹാപോഹങ്ങളെ തള്ളി തമിഴ്‌നാട് ബിജെപിയുടെ മുന്‍ അധ്യക്ഷന്‍ കെ അണ്ണാമലൈ.. പ്രശ്‌നങ്ങള്‍ക്കിടെ താന്‍ രാജിവെച്ച് കൃഷിപ്പണിക്ക് പോകുമെന്ന മുന്നറിയിപ്പും അണ്ണാമലൈ നല്‍കി..

വീണ്ടും വിമർശനവുമായി കെ അണ്ണാമലൈ.ഇപ്പോൾ പാർട്ടിയിൽ നടക്കുന്ന പല പ്രശ്നങ്ങളെ കുറിച്ചാണ് അദ്ദേഹത്തിന്റെ പ്രതികരണം വന്നിരിക്കുന്നത് . എഐഎഡിഎംകെയിലെ പ്രശ്‌നങ്ങളില്‍ തനിക്ക് പങ്കുണ്ടെന്ന ഊഹാപോഹങ്ങളെ തള്ളി തമിഴ്‌നാട് ബിജെപിയുടെ മുന്‍ അധ്യക്ഷന്‍ കെ അണ്ണാമലൈ. പാര്‍ട്ടിയിലേയും മുന്നണിയിലേയും പ്രശ്‌നങ്ങള്‍ക്കിടെ താന്‍ രാജിവെച്ച് കൃഷിപ്പണിക്ക് പോകുമെന്ന മുന്നറിയിപ്പും അണ്ണാമലൈ നല്‍കി.തമിഴ്നാട്ടില്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി തുടങ്ങാന്‍ തനിക്ക് ഉദ്ദേശ്യമില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം തോക്കിന്‍ മുനയില്‍നിര്‍ത്തി ആരേയും ഒരു രാഷ്ട്രീയ പാര്‍ട്ടിയില്‍ നിര്‍ത്താനാവില്ലെന്നും പറഞ്ഞു.
കോയമ്പത്തൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അണ്ണാമലൈ. തമിഴ്നാട്ടില്‍ 'ശുദ്ധമായ രാഷ്ട്രീയം' നല്‍കാന്‍ കഴിയുമെന്ന ഉറച്ച വിശ്വാസത്തോടെയാണ് താന്‍ ബിജെപിയില്‍ രാഷ്ട്രീയ യാത്ര തുടരുന്നതെന്ന് അണ്ണാമലൈ പറഞ്ഞു. 'അല്ലായിരുന്നെങ്കില്‍, എന്റെ ജോലി ഉപേക്ഷിച്ച് ബിജെപിയില്‍ ചേരേണ്ട ആവശ്യമില്ലായിരുന്നു. തമിഴ്നാട്ടില്‍ നല്ല രാഷ്ട്രീയം നല്‍കാന്‍ ഒരു സഖ്യം ഉയര്‍ന്നുവരുമെന്ന പ്രതീക്ഷയോടെ പാര്‍ട്ടിക്ക് വേണ്ടി ഞാന്‍ തുടര്‍ന്നും പ്രവര്‍ത്തിക്കും. ആര് നില്‍ക്കണം, ആര് എങ്ങനെ പെരുമാറണം എന്ന് പറയാനുള്ള അധികാരം എനിക്കില്ല.
എനിക്ക് എന്തെങ്കിലും ഇഷ്ടപ്പെട്ടാല്‍, ഞാനത് പറയും. അല്ലെങ്കില്‍, ഞാന്‍ എല്ലാം ഉപേക്ഷിച്ച് കൃഷിയിലേക്ക് മടങ്ങും. സമയം വരുമ്പോള്‍ ഞാന്‍ തീര്‍ച്ചയായും സംസാരിക്കും' അണ്ണാമലൈ പറഞ്ഞു.എഐഎഡിഎംകെ നേതാക്കളുടെ വിമര്‍ശനങ്ങളെക്കുറിച്ചും അണ്ണമലൈ തുറന്നടിച്ചു.'ഞാന്‍ സംസാരിക്കാന്‍ തുടങ്ങിയാല്‍ പലതും പറയും. ഞാന്‍ ഇതുവരെ എഐഎഡിഎംകെയെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല, എന്നാല്‍ അവരുടെ നേതാക്കള്‍ എന്നെ നിരന്തരം അധിക്ഷേപിക്കുകയാണ്. അമിത് ഷായ്ക്ക് കൊടുത്ത വാക്ക് കാരണമാണ് ഞാന്‍ സംയമനം പാലിക്കുന്നത്. എന്റെ ക്ഷമയ്ക്കും ഒരതിരുണ്ട്' ബിജെപി മുന്‍ അധ്യക്ഷന്‍ കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha























