Widgets Magazine
01
Nov / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭീകരൻ ഹാഫിസ് സയീദിന്റെ പ്രധാന സഹായി വെടിയേറ്റ് കൊല്ലപ്പെട്ടു,.ഇന്ത്യയുടെ ശത്രുക്കളുടെ കൊല്ലുന്ന അജ്ഞാതൻ..പാകിസ്ഥാനിൽ വീണ്ടും അജ്ഞാതൻ..പാകിസ്താന്റെ നെഞ്ചിൽ ഇടിമിന്നലായി അടുത്ത മരണം..


ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഒന്‍പത് പേര്‍ മരിച്ചു..പരിക്കേറ്റ പലരുടെയും നില ഗുരുതരമാണ്..മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്..


ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഒന്‍പത് പേര്‍ മരിച്ചു..പരിക്കേറ്റ പലരുടെയും നില ഗുരുതരമാണ്..മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്..


ഊഹാപോഹങ്ങളെ തള്ളി തമിഴ്‌നാട് ബിജെപിയുടെ മുന്‍ അധ്യക്ഷന്‍ കെ അണ്ണാമലൈ.. പ്രശ്‌നങ്ങള്‍ക്കിടെ താന്‍ രാജിവെച്ച് കൃഷിപ്പണിക്ക് പോകുമെന്ന മുന്നറിയിപ്പും അണ്ണാമലൈ നല്‍കി..


2025ലെ ഏഷ്യാ കപ്പ് ട്രോഫി അടുത്ത ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ മുംബൈയിലെ ആസ്ഥാനത്ത് എത്തിച്ചേക്കും.. പ്രതിസന്ധി തുടരുകയാണെങ്കിൽ, നവംബർ 4 ന് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് ഐസിസിയെ സമീപിക്കും..

അമ്മമാര്‍ വിളിച്ചു ഞാന്‍ വന്നു രാഹുലിന്റെ പ്രതികരണം !! സതീശന് വല്ലാതെ ചൊറിയുന്നുണ്ടെങ്കില്‍ മാറിയിരുന്ന് ചൊറിഞ്ഞോ; ആശ വര്‍ക്കാര്‍മാരുടെ സമരവേദിയില്‍ മൊടയിറക്കിയ പ്രതിപക്ഷ നേതാവിന്റെ പരിപ്പെടുത്ത് ഷാഫി-രാഹുല്‍ സൈബര്‍ ആര്‍മി!! വേദിയില്‍ നിന്ന് രാഹുലിനെ ഇറക്കിവിടുന്ന ദൃശ്യങ്ങള്‍ പുറത്തായതോടെ വിഡിയെ തൂക്കിപ്പെറുക്കിയെടുത്ത് തല്ലുന്നു

01 NOVEMBER 2025 06:42 PM IST
മലയാളി വാര്‍ത്ത

അമ്മമാര്‍ വിളിച്ചു ഞാന്‍ വന്നു. ആശമാരുടെ സമരവേദിയില്‍ നിന്ന് മടങ്ങിയ രാഹുല്‍ മാങ്കൂട്ടത്തിന്റെ പ്രതികരണം. സതീശന് വല്ലാതെ ചൊറിയുന്നുണ്ടെങ്കില്‍ മാറിയിരുന്ന് ചൊറിഞ്ഞോ. രാഹുല്‍ സമരവേദിയിലെത്തിയത് പിടിക്കാതെ മൊടയിറക്കിയ സതീശന് രാഹുല്‍ ആര്‍മിയുടെ മറുപടി. പാലക്കാട് എംഎല്‍എ തിരുവനന്തപുരത്ത് പറന്നിറങ്ങി ആശ വര്‍ക്കര്‍മാരുടെ സമരം ഏറ്റെടുത്തു. ഉദ്ഘാടനകള്‍ സതീശന്‍ വാ പൊളിച്ച് മേലോട്ട് നോക്കിയുരുന്നോയെന്നാണ് സൈബര്‍ ടീം പ്രതിപക്ഷ നേതാവിനെ എടുത്തിട്ട് കുടഞ്ഞത്. തന്നെ സൈഡാക്കി രാഹുല്‍ കത്തിക്കയറുന്നത് സതീശന് പിടിക്കുന്നില്ല. വേദിയില്‍ താന്‍ വെറും ഇസ്‌പേഡ് ഏഴാംകൂലി ആയെന്ന് പ്രതിപക്ഷ നേതാവിന് ഈഗോ ഇളകിയിരിക്കുന്നത്. പാര്‍ട്ടിയില്‍ ഒരു പ്രശ്‌നവും ഇല്ല എല്ലാവരും ഒറ്റക്കെട്ട് തെരഞ്ഞെടുപ്പ് ഒന്നിച്ച് നിന്ന് പോരാടുമെന്ന് കഴിഞ്ഞദിവസം ഹൈക്കമാന്‍ഡുമായ് നടന്ന ചര്‍ച്ചയില്‍ കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാക്കള്‍ വെച്ചലക്കിയത്. എന്നിട്ടാണ് രാഹുല്‍ വേദിയില്‍ എത്തിയതില്‍ സതീശന്‍ പൊട്ടിത്തെറിക്കുന്നത്. പാര്‍ട്ടിയെ തള്ളി തോന്നുംപോലെ പ്രവര്‍ത്തിക്കുന്ന സതീശന് ഹൈക്കമാന്‍ഡ് നല്ല കൊട്ട് കൊടുത്തതാണ് പക്ഷെ പ്രതിപക്ഷ നേതാവിന്റെ ധാര്‍ഷ്ട്യത്തിന് കുറവില്ല.

അങ്ങേയറ്റത്തെ അഹങ്കരമാണ് സതീശന്‍ ഇന്ന് കാണിച്ചത്. ആ വേദിയില്‍ നിന്ന് രാഹുല്‍ മാങ്കൂട്ടത്തെ എഴുന്നേല്‍പ്പിച്ച് വിടുന്ന വീഡിയോ പുറത്ത് വന്നിട്ടുണ്ട്. ഈ വിഷയം വൈറലായതോടെ രാഹുല്‍ ഷാഫി കൂട്ടരുടെ സൈബര്‍ ആര്‍മി കലിതുള്ളി ഇറങ്ങിയിരിക്കുന്നത്. താനാരാടോ സതീശാ. കൂടുതല്‍ വിളച്ചില്‍ വേണ്ടെന്നൊക്കെ പച്ചയ്ക്ക് പോസ്റ്റുകളും കമന്റുകളും വരുന്നു. രാഹുല്‍ ഒരു ജനപ്രതിനിധിയാണ് ഒരു എംഎല്‍എ സമരവേദിയില്‍ വരുന്നത് തടയാന്‍ പ്രതിപക്ഷ നേതാവിന് എന്ത് അധികാരം. ഇത് നിങ്ങളുടെ നാശത്തിനാണ് കേക്കച്ഛന്റെ കാലം കഴിയാറായെന്ന് പച്ചയ്ക്ക് തെറിവിളിയാണ് നടക്കുന്നത്. രാഹുല്‍ ആശമാരുടെ വേദിയില്‍ എത്തിയെന്ന് അറിഞ്ഞതും ഷോക്കായി സതീശന്‍. രാഹുല്‍ അവിടെ നിന്ന് മടങ്ങിയതിന് ശേഷമാണ് പ്രതിപക്ഷ നേതാവ് എത്തിയതും. അപ്പോഴേക്കും വാര്‍ത്ത കാട്ടുതീപോലെ പടര്‍ന്നു. ഓവറാക്കല്ലേ സതീശന്‍ സാറേന്ന് പരിഹസിച്ച് രാഹുല്‍ ഈശ്വര്‍ ഇപ്പോള്‍ ഒരു വീഡിയോ പങ്കുവെച്ചിട്ടുണ്ട്. അതില്‍ സതീശനെ പൊളിച്ചടുക്കുന്നത് വൈറലാകുന്നു. കപട ഫെമിനിസത്തിന് കുടപിടിച്ച് സ്വയം നാറുകയാണ് സതീശനെന്ന് രാഹുല്‍ ഈശ്വര്‍ പച്ചയ്ക്ക് പറയുന്നുണ്ട്.

രാഹുല്‍ ഈശ്വര്‍ ആ വീഡിയോയില്‍ പറഞ്ഞിരിക്കുന്നത് നമുക്ക് വിശദമായ് പരിശോധിക്കാം. രാഹുല്‍ മാങ്കൂട്ടത്തില്‍ വേദി വിട്ട് എഴുന്നേല്‍ക്കുമ്പോള്‍ മാധ്യമങ്ങള്‍ വളയുകയും അതിരുവിട്ട് പോകുന്ന ചോദ്യങ്ങളുമാണ് ചോദിക്കുന്നത്. അതായത് പ്രതിപക്ഷ നേതാവ് ഇറക്കിവിട്ടോയെന്ന് മുനവെച്ചുള്ള ചോദ്യമാണ് ചില മാധ്യമങ്ങള്‍ ചോദിക്കുന്നത്. കോണ്‍ഗ്രസില്‍ രാഹുല്‍ വിഷയത്തിലെ അടി കഴിഞ്ഞിട്ടില്ലെന്ന് വാര്‍ത്തകള്‍ പ്രചരിക്കുകയും ചെയ്തു. ഇതിനെയാണ് രാഹുല്‍ ഈശ്വര്‍ ചോദ്യം ചെയ്യുന്നത്. തീവ്ര ഫെമിനിച്ചികള്‍ക്ക് വേണ്ടിയുള്ള കളിയാണ് സതീശന്‍ കളിക്കുന്നതെന്ന് രാഹുല്‍ ഈശ്വര്‍ തുറന്നടിക്കുന്നു. അങ്ങ് മുഖ്യമന്ത്രിയാകുന്നതൊക്കെ വളരെ നല്ലതാണ് പക്ഷെ ഈ തീവ്ര ഫെമിനിച്ചികല്‍ക്ക് വേണ്ടിയുള്ള കളി നിര്‍ത്തിയില്ലെങ്കില്‍ തിരിച്ചടിയുണ്ടാകും. ഇമ്മാതിരി നെറികേട് രാഹുല്‍ മാങ്കൂട്ടത്തിലിനോട് സിപിഎമ്മുകാര്‍ പോലും ചെയ്യുന്നില്ല. പ്രതിപക്ഷ നേതാവ് വേദിയില്‍ എത്താന്‍ വൈകുന്ന വിഷയം രാഹുലിന് മാന്യതയും മര്യാദയും ഉള്ളതുകൊണ്ട് വിഡി സതീശനെയടക്കം ആരും നെഗറ്റീവ് പറയാത്ത രീതിയില്‍ രാഹുല്‍ കൈകാര്യം ചെയ്തു. പ്രതിപക്ഷ നേതാവ് എന്താണ് വരാത്തതെന്ന് വീണ്ടും റിപ്പോര്‍ട്ടര്‍ ചാനല്‍ എടുത്ത് ചോദിക്കുമ്പോള്‍ ഞാന്‍ ഇവിടെ ഉണ്ടെന്ന് അറിഞ്ഞിട്ട് തന്നെയല്ലെ പ്രതിപക്ഷ നേതാവ് കെപിസിസി ഓഫീസില്‍ നിന്ന് തിരിച്ചത്. അദ്ദേഹം ഉദ്ഘാടകനാണെന്ന് അറിഞ്ഞിട്ട് തന്നെയല്ലെ ഞാന്‍ ഇവിടേക്ക് എത്തിയത്. ഇവിടെ നടക്കുന്ന സമരം എന്താണെന്ന് ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും നല്ല ബോധ്യമുണ്ട്. വിഡി സതീശനെ താഴ്ത്തിക്കെട്ടാതെയാണ് രാഹുല്‍ സംസാരിച്ചത്.

ആശമാരുടെ വേദിയില്‍ വന്നിട്ടും രാഹുലിനോട് സമരത്തെപ്പറ്റിയല്ല റിപ്പോര്‍ട്ടര്‍ ചാനലിന് ചോദിക്കാനുള്ളത്. രാഹുല്‍ വന്നത് കൊണ്ടാണോ പ്രതിപക്ഷ നേതാവ് വരാന്‍ വൈകുന്നതെന്താണ് പുറത്ത് വന്ന ഓഡിയോയേക്കുറിച്ച് എന്താണ് പറയാനുള്ളതെന്നാണ് റിപ്പോര്‍ട്ടര്‍ ചാനല്‍ പ്രതിനിധി ചോദിച്ചത്. അതിന് വയറ് നിറച്ച് രാഹുല്‍ കൊടുക്കുകയും ചെയ്തു. അത് ഞാന്‍ വേറെ പത്ര സമ്മേളനം നടത്തി പറഞ്ഞോളാം കേട്ടോ. ഇതിന് പ്രത്യേക ശമ്പളം കിട്ടുന്നുണ്ടോ ചങ്ങായീന്ന് രാഹുല്‍ പരിഹസിച്ച് ചോദിച്ചു. റിപ്പോര്‍ട്ടര്‍ ഒന്ന് മാറി നിന്നേ ഞാന്‍ ബാക്കിയുള്ളവരോട് സംസാരിക്കട്ടെ. നിങ്ങള്‍ക്ക് ആശമാരുടെ സമരത്തെപ്പറ്റി കേള്‍ക്കാന്‍ താല്പര്യമില്ലല്ലോ എന്ന് കരണംപൊട്ടുന്ന അടി കൊടുത്തു രാഹുല്‍. നിങ്ങള്‍ക്ക് ആശമാരുടെ സമരത്തെ ഒറ്റുകൊടുക്കുന്നതിന് പ്രത്യേക താല്പര്യം ഉണ്ടെന്ന് അറിയാമെന്നും റിപ്പോര്‍ട്ടറിനോട് രാഹുല്‍ പൊട്ടിത്തെറിച്ചു. ഊഞ്ഞാലാട്ടിക്കാന്‍ വന്ന റിപ്പോര്‍ട്ടറിനെ നല്ല ആയത്തില്‍ ഊഞ്ഞാലാട്ടി വിട്ടു രാഹുല്‍ മാങ്കൂട്ടത്തില്‍. രാഹുലിന്റെ ഈ മറുപടിക്കും രാഹുല്‍ ആശ്വര്‍ കൈയ്യടി കൊടുത്തു. വിഡി സതീശന്‍ കാണിക്കുന്നത് വളരെ മോശമാണെന്ന് രാഹുല്‍ ഈശ്വര്‍ വീണ്ടും തുറന്നടിച്ചു. സിപിഎമ്മിന്റെ മന്ത്രി കൃഷ്ണന്‍ കുട്ടിയടക്കം അവിടുത്തെ ബിജെപി കൗണ്‍സിലമ്മാരും നേതാക്കളും ഇപ്പോള്‍ രാഹുലിന്റെ പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. എന്നിട്ടും സതീശനാണ് ഇമ്മാതിരി പണി കാണിക്കുന്നതെന്ന് രാഹുല്‍ ഈശ്വര്‍ തുറന്നടിക്കുന്നു. സതീശന്‍ സാറിനോട് പറയാനുള്ളത് ഈ ഫെമിനിച്ചികള്‍ക്ക് വേണ്ടി ഓവറാക്കരുത്. കാരണം സാധാരണ ജനങ്ങള്‍ ഇതെല്ലാം കാണുന്നുണ്ട്. കോണ്‍ഗ്രസ് അടുത്ത തവണ ഭരണത്തില്‍ വരണമെന്ന് ആഗ്രഹിക്കുന്ന ഒരുപാട് ആള്‍ക്കാര്‍ ഉണ്ട്. ഇങ്ങനെ ഓവറാക്കുന്ന നിലപാടുകള്‍ അത് ദോഷം ചെയയ്ുകയേ ഉള്ളൂവെന്ന് സതീശന്‍ മനസിലാക്കണം. അതുകൊണ്ട് ഇമ്മാതിരി പരിപാടികള്‍ വിഡി സതീശന്‍ തിരുത്തണമെന്നാണ് രാഹുല്‍ വീഡിയോയില്‍ വ്യക്തമാക്കുന്നത്. രാഹുല്‍ ഈശ്വറിന്റെ വീഡിയോയും സൈബര്‍ ഗ്രൂപ്പുകള്‍ വൈറലാക്കുന്നു.

വീഡി സതീശന്റെ ഇന്നത്തെ പ്രവര്‍ത്തി ചാനല്‍ ചര്‍ച്ചകളില്‍ നിറഞ്ഞു. രാഹുല്‍ സതീശന്‍ അഭിപ്രായ വ്യത്യാസം തുറന്ന വേദിയിലേക്ക് നീങ്ങുന്നുവെന്നാണ് മാോധ്യമ തലക്കെട്ടുകളും. രാഹുല്‍ വേദിയില്‍ ഉണ്ടെങ്കില്‍ അങ്ങോട്ട് ഇല്ലെന്ന് സതീശന്‍ പറഞ്ഞത്. പിന്നാലെ രാഹുലിനെ എഴുന്നേല്‍പ്പിച്ച് വിട്ടതിന് ശേഷം എത്തുന്നു. ഈ വിഷയം എതിരാളികള്‍ക്ക് ആഘോഷിക്കാന്‍ ഒരു വഴിവെച്ചുകൊടുക്കുകയാണ് ചെയ്തത്. കൈരളിയും റിപ്പോര്‍ട്ടറിലുമെല്ലാം നിറയുന്നത് ഈ പൊട്ടിത്തെറിയാണ്. ആശമാരുടെ സര്‍ക്കാരിനെതിരായ സമരം ചര്‍ച്ചയാകേണ്ടിടത്ത് ചെന്നുകയറി സതീശന്‍ രാഹുല്‍ പോര് ചര്‍ച്ചയാക്കാന്‍ ഇട്ടുകൊടുത്തിട്ട് വന്നു പ്രതിപക്ഷ നേതാവ്. സതീശാ ജനങ്ങള്‍ രാഹുലിനൊപ്പമാണ് അത് മറക്കണ്ടാന്ന് കമന്റുകളും പോസ്റ്റുകളും. പറവൂരുകാരോട് ഒരപേക്ഷ ഇനി സതീശനെ ിയമസഭ കാണിക്കരുതെന്ന് ചിലര്‍ കമന്റിട്ടിരിക്കുന്നത്. സതീശന്‍ വലിയഎന്തോ ആണെന്ന് സതീശന്റെ മാത്രം തോന്നലാണ് നിങ്ങളൊരു പുല്ലുമല്ലെന്നും മറുപടി. സതീശനെ കോണ്‍ഗ്രസ് നിയന്ത്രിക്കണം അല്ലെങ്കില്‍ അണികള്‍ എടുത്ത് പഞ്ഞിക്കിടുമെന്നും പരിഹാസം. രാഹുല്‍ പുലര്‍ത്തുന്ന മാന്യത സതീശന്‍ കണ്ടുപഠിക്കണം. ഇന്നലെ മന്ത്രി രാഹുലിനൊപ്പം ചേര്‍ന്നിരിക്കുന്നത് കണ്ടില്ലെ. അവര്‍ക്കില്ലാത്ത എന്ത് ചൊറിയാണ് സതീശനുള്ളത്. വിഡി സതീശന്‍ കോണ്‍ഗ്രസിന്റെ അന്തകനാണ്. മുഖ്യമന്ത്രി കസേര സ്വപ്‌നം കണ്ട് നടക്കുന്ന ഇങ്ങേര്‍ക്ക് നട്ടപ്രാന്ത് ഇളകിയിരിക്കുകയാണ് തുടങ്ങി വലിയ പ്രതിഷേധ കമന്റുകളാണ് വരുന്നത്.

നേരത്തെ ആരോപണങ്ങള്‍ ഉയരുകയും ബിജെപിയും ഡിവൈഎഫ്‌ഐയും ഉപരോധം ഏര്‍പ്പെടുത്തുകയും ചെയ്ത ശേഷം ആദ്യമായി രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സര്‍ക്കാര്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നു. ജില്ലാതല പട്ടയമേളയില്‍ മന്ത്രി കെ.കൃഷ്ണന്‍കുട്ടിക്കും സിപിഎം എംഎല്‍എ കെ.ശാന്തകുമാരിക്കും ഒപ്പമാണു രാഹുല്‍ പങ്കെടുത്തത്. ചടങ്ങ് മന്ത്രി കെ.രാജന്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പിറന്നാള്‍ ദിനത്തില്‍ പരിപാടി സംഘടിപ്പിച്ചതില്‍ സന്തോഷമുണ്ടെന്നും എല്ലാവര്‍ക്കും ഭൂമിയെന്നത് ഉമ്മന്‍ ചാണ്ടിയുടെ സ്വപ്നമായിരുന്നെന്നും രാഹുല്‍ പ്രസംഗത്തില്‍ പറഞ്ഞു. ഭൂരഹിതരില്ലാത്ത കേരളം എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിച്ച ഉമ്മന്‍ ചാണ്ടിയുടെ തുടര്‍ച്ചയായാണു പിണറായി വിജയന്‍ സര്‍ക്കാര്‍ ഇത്തരം പദ്ധതികള്‍ നടപ്പാക്കിവരുന്നത്. പട്ടയം വാങ്ങാനെത്തിയവര്‍ക്കൊപ്പം ഫോട്ടോ എടുത്താണു രാഹുല്‍ മടങ്ങിയത്. രാഹുലിനെ മണ്ഡലത്തില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്നു നേരത്തേ ഡിവൈഎഫ്‌ഐയും ബിജെപിയും പറഞ്ഞിരുന്നു. ആരോപണങ്ങള്‍ക്കു ശേഷം ആദ്യമായി പിരായിരി പഞ്ചായത്തില്‍ പൊതുപരിപാടിക്കെത്തിയ രാഹുലിനെ തടയാന്‍ ഡിവൈഎഫ്‌ഐ, ബിജെപി പ്രവര്‍ത്തകര്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍ പിന്നീടു ബിജെപിക്കാരിയായ പാലക്കാട് നഗരസഭാധ്യക്ഷയും സിപിഎമ്മുകാരനായ കണ്ണാടി പഞ്ചായത്ത് പ്രസിഡന്റും രാഹുലിനൊപ്പം വേദി പങ്കിട്ടു. ഇതേചൊല്ലി വിവാദം ഉയര്‍ന്നെങ്കിലും രാഹുല്‍ മാങ്കൂട്ടത്തില്‍ വീണ്ടും രാഷ്ട്രീയത്തില്‍ സജീവമാകുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നടന്‍ അല്ലു അര്‍ജുന്റെ സഹോദരന്‍ അല്ലു സിരീഷ് വിവാഹിതനാകുന്നു  (1 hour ago)

ദേവസ്വം ഉദ്യോഗസ്ഥര്‍ വലയിലായിത്തുടങ്ങി: ശബരിമലയിലെ പൂഴ്ത്തിവച്ചിരുന്ന രേഖകള്‍ ഓരോന്നായി അന്വേഷണസംഘം പൊക്കുന്നു  (2 hours ago)

അമ്മമാര്‍ വിളിച്ചു ഞാന്‍ വന്നു രാഹുലിന്റെ പ്രതികരണം !! സതീശന് വല്ലാതെ ചൊറിയുന്നുണ്ടെങ്കില്‍ മാറിയിരുന്ന് ചൊറിഞ്ഞോ; ആശ വര്‍ക്കാര്‍മാരുടെ സമരവേദിയില്‍ മൊടയിറക്കിയ പ്രതിപക്ഷ നേതാവിന്റെ പരിപ്പെടുത്ത് ഷാഫി  (3 hours ago)

ആണ്‍കുട്ടികള്‍ തെറ്റ് ചെയ്യും, അവരെ തടയേണ്ടത് സ്ത്രീകളുടെ കടമയാണ്: എഎസ്പിയുടെ പരാമര്‍ശങ്ങള്‍ വിവാദത്തില്‍  (4 hours ago)

സഹോദരപുത്രനെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്തുന്നതിനിടെ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലിരിക്കെ വയോധിക മരിച്ചു  (4 hours ago)

ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതിയെ ലഹരി നല്‍കി കൂട്ടബലാത്സംഗം ചെയ്തു  (4 hours ago)

യുഡിഎഫ് പ്രവര്‍ത്തകര്‍ സ്‌ഫോടക വസ്തു എറിഞ്ഞെന്ന കേസ് പൊലീസ് വീഴ്ച മറക്കാനെന്ന് കോടതി  (5 hours ago)

പുകയില ഉപയോഗം നിരോധിച്ച് മാലിദ്വീപ്; നിയമം ലംഘിക്കുന്നവര്‍ക്ക് രണ്ട് ലക്ഷം രൂപവരെ പിഴ  (5 hours ago)

Indias-military-drills പാകിസ്ഥാനിൽ വീണ്ടും അജ്ഞാതൻ!!!  (5 hours ago)

Andhra-Pradesh രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു  (5 hours ago)

കേരളപ്പിറവി ആശംസ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (5 hours ago)

ആര്യനാട് ബൈക്കപകടത്തില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം  (6 hours ago)

,രാജിവെച്ച് കൃഷിപ്പണിക്ക് പോകും- അണ്ണാമലൈ  (6 hours ago)

അതിദാരിദ്ര്യമുക്ത പ്രഖ്യാപന പരിപാടി; കമല്‍ഹാസനും മോഹന്‍ലാലും പങ്കെടുക്കില്ല  (7 hours ago)

സ്വർണം കൊണ്ട് നിർമിച്ച ടോയ്‌ലറ്റ് ലേലത്തിന്  (7 hours ago)

Malayali Vartha Recommends