Widgets Magazine 

17
Nov / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവതാരകരുടെ കൂട്ടരാജിയിൽ മൗനം വെടിഞ്ഞ് 24 ന്യൂസ് മേധാവി; ചർച്ചയായി ആ സാമ്പത്തിക ആരോപണവും...


മണ്ണന്തല രഞ്ജിത് വധക്കേസിൽ 11 പ്രതികൾ കുറ്റക്കാർ; വിധിക്ക് പിന്നാലെ വഞ്ചിയൂർ കോടതിക്ക് മുന്നിൽ സംഘർഷം


‘ഡേർട്ടി ബോംബു’കളോ രാസായുധങ്ങളോ ഉപയോഗിച്ച് വാഷിങ്ടണിൽവെച്ച് ആക്രമണം..അമേരിക്കയുടെ ഹൃദയഭാഗത്ത് ഒരു സ്ഫോടനം..ഞെട്ടിക്കുന്ന റിപ്പോർട്ട്..


വിനോദസഞ്ചാരികളുമായി അമിതവേഗതയിൽ മരണപ്പാച്ചിൽ..ജീപ്പുകൾ പരിശോധിച്ചതിന് മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർക്ക് സി.ഐ.ടി.യു. പ്രവർത്തകരുടെ വധഭീഷണി..


10 മാസം മുമ്പ് റെക്കോഡ് ഉയരത്തിലെത്തിയ സ്വർണവില തുടർച്ചയായി ഇടിഞ്ഞ് ഇന്ന് പവന് ഒരുലക്ഷത്തിന് താഴേക്ക് പതിച്ചു...നമ്മുടെ രാജ്യത്ത് നിന്ന് കുഴിച്ചെടുക്കാൻ കേന്ദ്രം തയ്യാറെടുക്കുന്നു..

ആശമാർക്കിടയിൽ രാഹുൽ എത്തി.. പെണ്ണുങ്ങൾ കൂട്ടത്തോടെ കെട്ടിപിടിച്ചു സതീശൻ ഇറങ്ങി പോയി! റിപ്പോർട്ടറിനിട്ട് പൊട്ടിച്ച് രാഹുൽ

01 NOVEMBER 2025 02:02 PM IST
മലയാളി വാര്‍ത്ത

More Stories...

'ഈ പൊട്ടന്മാര്‍ക്കൊന്നും സയന്‍സ് അറിയില്ല, മഹാന്‍മാരുടെ സാംപിളെടുപ്പ് കൊള്ളാം' ആട്ടിവിട്ട് കേന്ദ്ര സുരേഷ് ഗോപി

അയ്യപ്പ കഞ്ഞിയിൽ വിഷം കലർത്താനും ഇവറ്റകൾ മടിക്കില്ലെന്ന് പച്ചയ്ക്ക് പറഞ്ഞ് മുരളീധരൻ ശബരിമലയിൽ ശുദ്ധികലശം

തിരുവനന്തപുരം നഗരസഭയുടെ ഭരണവും മറ്റ് സൗകര്യങ്ങളും അഹമ്മദാബാദ് നഗരത്തെപ്പോലെയാക്കാൻ ശ്രമിക്കുന്നത് അംഗീകരിക്കാനാവില്ല; ആഞ്ഞടിച്ച് മുൻ മന്ത്രി വി. ശിവൻകുട്ടി

ശബരിമല മണ്ഡല–മകരവിളക്ക് തീർത്ഥാടനം ; നിലയ്ക്കൽ–പമ്പ റൂട്ടിൽ കെ.എസ്.ആർ.ടി.സി. ഈടാക്കുന്ന അധിക നിരക്ക് കുറയ്ക്കാൻ സർക്കാർ തയ്യാറാകണം ; ആവശ്യമുന്നയിച്ച് ബിജെപി

ഒരാഴ്ച മഴ വിട്ടുനിന്ന കേരളത്തില്‍ നാളെ മുതല്‍ രണ്ടാഴ്ചത്തേക്ക് മഴ ശക്തിപ്പെടും; ചുഴലിക്കാറ്റ് വെള്ളിയാഴ്ച തീരത്തോട് അടുക്കും; മുന്നറിയിപ്പ് ഇങ്ങനെ

പ്രതിപക്ഷ നേതാവ് വി.ഡി സതീശനും രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എയും തമ്മിലുള്ള അഭിപ്രായ വ്യത്യാസം തുറന്ന വേദിയിലേക്ക് നീങ്ങുന്നുവെന്ന് സൂചന. സെക്രട്ടറിയേറ്റിനു മുന്നിലെ ആശമാരുടെ സമരത്തിന്റെ സമാപന സമ്മേളനത്തിന് രാഹുല്‍ മാങ്കൂട്ടത്തില്‍ ഉള്ളതിനാല്‍ ആദ്യം പങ്കെടുക്കാന്‍ വിസമ്മതിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഒടുവില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ പോയശേഷം സമരപ്പന്തലില്‍ എത്തിയ വി.ഡി സതീശന്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.

ഇന്നലെ രാവിലെ പതിനൊന്നു മണിക്കാണ് സെക്രട്ടറിയേറ്റിനു മുന്നിലെ സമരപ്പന്തലില്‍ ആശമാരുടെ സമര സമാപന സമ്മേളനം നിശ്ചയിച്ചിരുന്നത്. പ്രതിപക്ഷ നേതാവ് വി.ഡി സതീശനായിരുന്നു സമ്മേളനത്തിന്‍െ്റ ഉദ്ഘാടകന്‍. ഇതിനിടെയാണ് പതിനൊന്നു മണിക്ക് മുന്‍പ് രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ സമരപ്പന്തലില്‍ എത്തി. ആശമാര്‍ക്ക് അഭിവാദ്യം നേര്‍ന്നും അവരോട് സംസാരിച്ചും രാഹുല്‍ സമരപ്പന്തലില്‍ ഇരിക്കുകയായിരുന്നു.

 

 

 

സമരപന്തലില്‍ എത്തിയ രാഹുലിന് കൈകൊടുത്തും സ്‌നേഹത്തോടെ പുറത്തുതട്ടിയുമാണ് എംഎല്‍എയെ ആശമാര്‍ വരവേറ്റത്. ആശമാരോട് രാഹുല്‍ വിശേഷങ്ങള്‍ ചോദിച്ചറിയുകയും ചെയ്തു. ഒറ്റയ്ക്കാണ് രാഹുല്‍ സമരപ്പന്തലില്‍ എത്തിയത്. നേതാക്കളോ, യുഡിഎഫ് പ്രവര്‍ത്തകരോ ഒപ്പമുണ്ടായിരുന്നില്ല. നിയമസഭയുടെ പ്രത്യേക സമ്മേളനം നടക്കുന്നതിനാല്‍ രാഹുല്‍ തലസ്ഥാനത്തുണ്ടായിരുന്നു. എന്നാല്‍ നിയമസഭയില്‍ എത്തിയിരുന്നില്ല.

രാഹുല്‍ വേദിയില്‍ എത്തിയത് അറിഞ്ഞ് ഉദ്ഘാടന സമയമായിട്ടും വി.ഡി സതീശന്‍ എത്തിയില്ല. സ്ഥലത്തുണ്ടായിരുന്ന അദ്ദേഹത്തിന്റെ സ്റ്റാഫിലുള്ള ഒരാളോട് സമരക്കാര്‍ വിവരം തിരക്കിയപ്പോള്‍ 'ചെറിയ പ്രശ്നം' ഉണ്ടെന്നായിരുന്നു മറുപടി. രാഹുല്‍ ഉള്ളതു കൊണ്ടാണ് വരാത്തതെന്നു മനസിലാക്കിയ സമരക്കാര്‍ വെട്ടിലായി. ഇതിനിടയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ആശമാരോട് യാത്ര പറഞ്ഞ് പന്തലില്‍ നിന്നിറങ്ങിപ്പോയി.

നിമിഷനേരങ്ങള്‍ക്കിടയില്‍ വി.ഡി സതീശന്‍ സമരപ്പന്തലില്‍ എത്തി. സമര സമാപന സമ്മേളനം ഉദ്്ഘാടനം ചെയ്ത് അല്‍പ്പനേരം സമയം ചെലവഴിച്ചശേഷമാണ് സതീശന്‍ സമരപ്പന്തല്‍ വിട്ടത്. മുന്‍പ് രാഹുലിനെതിരെ ആരോപണങ്ങളില്‍ കര്‍ശന നടപടിയെടുക്കണമെന്ന് സംഘടനക്കുള്ളില്‍ ശക്തമായി ആവശ്യപ്പെട്ടയാളാണ് വി.ഡി സതീശന്‍. യൂത്ത് കോണ്‍ഗ്രസ് നേതൃസ്ഥാനത്തു നിന്നും രാഹുലിനെ നീക്കിയതിനു പിന്നിലും വി.ഡി സതീശന്‍ പങ്കു വഹിച്ചിരുന്നു.

നേരത്തെ ആരോപണങ്ങള്‍ ഉയരുകയും ബിജെപിയും ഡിവൈഎഫ്‌ഐയും ഉപരോധം ഏര്‍പ്പെടുത്തുകയും ചെയ്ത ശേഷം ആദ്യമായി രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സര്‍ക്കാര്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നു. ജില്ലാതല പട്ടയമേളയില്‍ മന്ത്രി കെ.കൃഷ്ണന്‍കുട്ടിക്കും സിപിഎം എംഎല്‍എ കെ.ശാന്തകുമാരിക്കും ഒപ്പമാണു രാഹുല്‍ പങ്കെടുത്തത്. ചടങ്ങ് മന്ത്രി കെ.രാജന്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പിറന്നാള്‍ ദിനത്തില്‍ പരിപാടി സംഘടിപ്പിച്ചതില്‍ സന്തോഷമുണ്ടെന്നും എല്ലാവര്‍ക്കും ഭൂമിയെന്നത് ഉമ്മന്‍ ചാണ്ടിയുടെ സ്വപ്നമായിരുന്നെന്നും രാഹുല്‍ പ്രസംഗത്തില്‍ പറഞ്ഞു.

 

 

 

 

ഭൂരഹിതരില്ലാത്ത കേരളം എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിച്ച ഉമ്മന്‍ ചാണ്ടിയുടെ തുടര്‍ച്ചയായാണു പിണറായി വിജയന്‍ സര്‍ക്കാര്‍ ഇത്തരം പദ്ധതികള്‍ നടപ്പാക്കിവരുന്നത്. പട്ടയം വാങ്ങാനെത്തിയവര്‍ക്കൊപ്പം ഫോട്ടോ എടുത്താണു രാഹുല്‍ മടങ്ങിയത്. രാഹുലിനെ മണ്ഡലത്തില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്നു നേരത്തേ ഡിവൈഎഫ്‌ഐയും ബിജെപിയും പറഞ്ഞിരുന്നു. ആരോപണങ്ങള്‍ക്കു ശേഷം ആദ്യമായി പിരായിരി പഞ്ചായത്തില്‍ പൊതുപരിപാടിക്കെത്തിയ രാഹുലിനെ തടയാന്‍ ഡിവൈഎഫ്‌ഐ, ബിജെപി പ്രവര്‍ത്തകര്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍ പിന്നീടു ബിജെപിക്കാരിയായ പാലക്കാട് നഗരസഭാധ്യക്ഷയും സിപിഎമ്മുകാരനായ കണ്ണാടി പഞ്ചായത്ത് പ്രസിഡന്റും രാഹുലിനൊപ്പം വേദി പങ്കിട്ടു. ഇതേചൊല്ലി വിവാദം ഉയര്‍ന്നെങ്കിലും രാഹുല്‍ മാങ്കൂട്ടത്തില്‍ വീണ്ടും രാഷ്ട്രീയത്തില്‍ സജീവമാകുകയാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമേരിക്കൻ ആകാശം മണിക്കൂറുകളോളംശൂന്യം..! ജനങ്ങൾ നിലവിളിച്ച് പാഞ്ഞു ലോകം നിശ്ചലമായത് ഇങ്ങനെ  (30 minutes ago)

വാ ടാ വന്ന് കയറി അടിക്ക്, ഇറാന്റെ ഒടുക്കത്തെ ആളിക്കത്തൽ..! അമേരിക്കൻ പട്ടാളം വളഞ്ഞു..! യുദ്ധം..!  (33 minutes ago)

യുഎഇയില്‍ വാഹനാപകടത്തില്‍ 14 പേര്‍ മരിച്ച സംഭവത്തില്‍ മൂന്ന് മലയാളികളും  (36 minutes ago)

'ഈ പൊട്ടന്മാര്‍ക്കൊന്നും സയന്‍സ് അറിയില്ല, മഹാന്‍മാരുടെ സാംപിളെടുപ്പ് കൊള്ളാം' ആട്ടിവിട്ട് കേന്ദ്ര സുരേഷ് ഗോപി  (40 minutes ago)

അയ്യപ്പ കഞ്ഞിയിൽ വിഷം കലർത്താനും ഇവറ്റകൾ മടിക്കില്ലെന്ന് പച്ചയ്ക്ക് പറഞ്ഞ് മുരളീധരൻ ശബരിമലയിൽ ശുദ്ധികലശം  (48 minutes ago)

ഹോര്‍മുസില്‍ ഇന്ധന ടാങ്കറിന് നേരെയുണ്ടായ ആക്രമണത്തില്‍ ഇന്ത്യന്‍ നാവികനെ കാണാതായി  (50 minutes ago)

അറുപത്താറിൽ ആറാം പ്രാക്ക്… കള്ളപ്രാക്ക്… കന്നി പ്രാക്ക്; മായൻ ആദ്യ ലിറിക്കൽ വീഡിയോ എത്തി!!!  (1 hour ago)

നവാഗതനായ രജീഷ് രാജന്റെ തിരക്കഥയും സംവിധാനവും; അരികിൽ ടൈറ്റിൽ പ്രകാശനം മോഹൻലാൽ നിർവ്വഹിച്ചു!!!  (2 hours ago)

തിരുവനന്തപുരം നഗരസഭയുടെ ഭരണവും മറ്റ് സൗകര്യങ്ങളും അഹമ്മദാബാദ് നഗരത്തെപ്പോലെയാക്കാൻ ശ്രമിക്കുന്നത് അംഗീകരിക്കാനാവില്ല; ആഞ്ഞടിച്ച് മുൻ മന്ത്രി വി. ശിവൻകുട്ടി  (2 hours ago)

ശബരിമല മണ്ഡല–മകരവിളക്ക് തീർത്ഥാടനം ; നിലയ്ക്കൽ–പമ്പ റൂട്ടിൽ കെ.എസ്.ആർ.ടി.സി. ഈടാക്കുന്ന അധിക നിരക്ക് കുറയ്ക്കാൻ സർക്കാർ തയ്യാറാകണം ; ആവശ്യമുന്നയിച്ച് ബിജെപി  (2 hours ago)

ഒരാഴ്ച മഴ വിട്ടുനിന്ന കേരളത്തില്‍ നാളെ മുതല്‍ രണ്ടാഴ്ചത്തേക്ക് മഴ ശക്തിപ്പെടും; ചുഴലിക്കാറ്റ് വെള്ളിയാഴ്ച തീരത്തോട് അടുക്കും; മുന്നറിയിപ്പ് ഇങ്ങനെ  (2 hours ago)

കളിമതിയാക്കി 'തല', ഇനി പുതിയ വേഷത്തിൽ; ഐപിഎല്ലിനോട് വിടപറഞ്ഞ് എം.എസ്. ധോണി...  (2 hours ago)

ആഗോള വിപണിയിലേക്ക് വളരാന്‍ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ ലക്ഷ്യമിടണമെന്ന് ഹഡില്‍ ഗ്ലോബലില്‍ വിദഗ്ധര്‍  (3 hours ago)

മലേഷ്യൻ അന്താരാഷ്ട്ര ഹദീസ് സമ്മേളനത്തിൽ പ്രഭാഷണം നടത്തി ഡോ. അസ്ഹരി  (3 hours ago)

പേടിപ്പിക്കാൻ ‘ബ്ലാക്ക്സ്ക്രിപ്റ്റ്’; കാസാബ്ലാങ്കാ ഫിലിം ഫാക്ടറിയുടെ പുതിയ സിനിമയ്ക്ക് വയനാട്ടിൽ പൂജയോടെ തുടക്കം  (3 hours ago)

Malayali Vartha Recommends