സങ്കടക്കാഴ്ചയായി... എറണാകുളത്ത് കാർ നിയന്ത്രണംവിട്ട് മെട്രോ പില്ലറിൽ ഇടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് ദാരുണാന്ത്യം

എറണാകുളത്ത് കാർ നിയന്ത്രണംവിട്ട് മെട്രോ പില്ലറിൽ ഇടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് ദാരുണാന്ത്യം. രണ്ട് പേർക്ക് ഗുരുതര പരിക്ക്. ആലപ്പുഴ സ്വദേശികളായ ഹാറൂൺ ഷാജി (25), മുനീർ (25) എന്നിവരാണ് മരിച്ചത്.
ആലപ്പുഴ സ്വദേശികളായ യാക്കൂബ് (25), ആദിൽ (25) എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ ഐ.സി.യുവിൽ ചികിത്സയിൽ കഴിയുകയാണ്.
രാവിലെ 3.30 മണിയോടെ എളമക്കര ചങ്ങമ്പുഴ പാർക്കിന് സമീപമായിരുന്നു അപകടം നടന്നത്. നാലു പേർ സഞ്ചരിച്ച കാർ നിയന്ത്രണംവിട്ട് മെട്രോ പില്ലറിൽ ഇടിക്കുകയായിരുന്നു. ഉടൻ തന്നെ ഗുരുതര പരിക്കേറ്റ ഹാറൂൺ ഷാജി, മുനീർ എന്നിവരെ എം.എ.ജെ ആശുപത്രിൽ പ്രവേശിപ്പിച്ചെങ്കിലും മരണത്തിന് കീഴടങ്ങി.
"
https://www.facebook.com/Malayalivartha


























