സൂചികകളിൽ നഷ്ടം... സെന്‍സെക്‌സ് 600 പോയന്റോളം താഴ്ന്ന നിലയിൽ

നഷ്ടം നേരിട്ട് സൂചികകൾ... മൂന്നാമത്തെ വ്യാപാര ദിനത്തിലും നഷ്ടം നേരിട്ട് സൂചികകള്‍. വന്‍തോതിലുള്ള ലാഭമെടുപ്പ്, വിദേശ നിക്ഷേപകരുടെ വിറ്റൊഴിയല്‍, ആഗോള വിപണികളിലെ സമ്മര്‍ദം എന്നിവയാണ് തിരിച്ചടിയായി തീർന്നത്.
സെന്‍സെക്‌സ് 600 പോയന്റോളം താഴ്ന്ന് 82,700 നിലവാരത്തിലെത്തി. നിഫ്റ്റിയാകട്ടെ 150 പോയന്റ് നഷ്ടത്തില്‍ 23,350ന് താഴെയുമായി. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ ഇടിവുണ്ടാകുകയും ചെയ്തു. ഒക്ടോബര്‍ മാസത്തെ 4.5 ശതമാനം മുന്നേറ്റത്തിന് ശേഷമാണ് സൂചികകളില്‍ വീണ്ടും തകര്‍ച്ച രൂപപ്പെട്ടത്. പ്രധാനകാരണങ്ങള്‍ വിലയിരുത്താം.
ലാഭമെടുപ്പ്: സമീപ കാലയളവിലെ മുന്നേറ്റത്തെ തുടര്‍ന്ന് നിക്ഷേപകര്‍ വ്യാപകമായി ലാഭമെടുത്തത് വിപണിയില്‍ വില്പന സമ്മര്‍ദം കൂടാനിടയാക്കി.
വിദേശ വില്പന: വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍ രാജ്യത്തെ വിപണിയില്‍ നിന്നുള്ള പിന്മാറ്റം തുടരുന്നു. കഴിഞ്ഞദിവസം 3,263 കോടി രൂപ മൂല്യമുള്ള ഓഹരികളാണ് അവര്‍ വിറ്റഴിച്ചത്.
"
https://www.facebook.com/Malayalivartha
























