റോഡ് നിർമ്മാണത്തിൻ്റെ സൂപ്പർവൈസർ കോർട്ടേഴ്സിൽ മരിച്ച നിലയിൽ

പാലക്കാടുള്ള കോർട്ടേഴ്സിൽ ഒരാളെ മരിച്ച നിലയിൽ കണ്ടെത്തി. നിലമ്പൂർ, തിരുവാലി സ്വദേശിയായ പ്രദീപിനെയാണ് (48) മരിച്ച നിലയിൽ കണ്ടെത്തിയിരിക്കുന്നത്.
റോഡ് നിർമ്മാണത്തിൻ്റെ സൂപ്പർവൈസറാണ് . ആറങ്ങോട്ടുകര പൊട്ടിക്കാത്തോട് എന്ന സ്ഥലത്ത് താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തിയത്. ആറങ്ങോട്ടുകര- തളി റോഡിൻ്റെ നിർമ്മാണത്തിൻ്റെ മേൽനോട്ട ജോലിക്കാരനായ പ്രദീപ് മാസങ്ങളായി ആറങ്ങോട്ടുകരയിൽ ക്വാർട്ടേഴ്സ് വാടകക്കെടുത്ത് താമസിച്ച് വരികയായിരുന്നു.
വാടക സ്ഥലത്ത് തനിച്ച് താമസിക്കുന്ന ഇയാൾ ഭക്ഷണം കഴിക്കുന്നത് അടുത്തുള്ള ഹോട്ടലുകളിൽ നിന്നാണ്. ഒന്ന് രണ്ട് ദിവസമായി ഇദ്ദേഹത്തെ പുറത്തേക്ക് കാണാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് റൂമിൽ മരിച്ചു കിടക്കുന്ന നിലയിൽ കണ്ടെത്തിയതെന്ന് പൊലീസ്.
ചാലിശ്ശേരി പൊലീസ് സ്ഥലത്തെത്തി. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.
ദുരൂഹതകളില്ലെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. അസ്വാഭാവിക മരണത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. മൃതദേഹം തൃശ്ശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
"
https://www.facebook.com/Malayalivartha


























