ആലപ്പുഴയിൽ ഭാര്യയുടെ മുന്നിലിട്ട് യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികൾക്ക് ജീവപര്യന്തം

ആലപ്പുഴയിൽ ഓട്ടോ ഡ്രൈവറായ തലവടി ആനപ്രമ്പാൽ വടക്ക് പുത്തൻപറമ്പ് വീട്ടിൽ അനിൽകുമാറിനെ (38) കൊലപ്പെടുത്തിയ കേസിലെ പ്രതികളെ ജീവപര്യന്തം കഠിനതടവിന് ശിക്ഷിക്കുകയായിരുന്നു. ഒന്നാം പ്രതി ആനപ്രറമ്പാൽ നോർത്ത് കളങ്ങര ഭാഗത്ത് വീട്ടിൽ അമൽ (അപ്പൂസ്-27), രണ്ടാം പ്രതി ആനപ്രമ്പാൽ നോർത്ത് കളങ്ങര ഭാഗത്ത് കൊച്ചുപറമ്പ് വീട്ടിൽ കെവിൻ (25) എന്നിവരെയാണ് ആലപ്പുഴ അഡീഷണൽ സെഷൻസ് കോടതി രണ്ട് ജഡ്ജി എസ്. ഭാരതി ശിക്ഷിച്ചത്.
രണ്ടു പേരും ഒരുലക്ഷം രൂപ വീതം പിഴയൊടുക്കണം. മൂന്നാംപ്രതി രാഹുലിനെ വെറുതെവിടുകയും ചെയ്തു. 2019 ജനുവരി 14ന് രാത്രി 12.30നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കെവിന്റെ സഹോദരിയെ എടത്വ പച്ചയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് തിരികെ ഓട്ടോയിൽ വരുമ്പോൾ വഴിയിൽ ഇറക്കിവിട്ടതിന്റെ വിരോധത്തിൽ വീടിന് സമീപമെത്തി അനിൽകുമാറിനെ വിളിച്ചിറക്കി ഭാര്യയുടെ മുന്നിലിട്ട് ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു.
"https://www.facebook.com/Malayalivartha



























