നടിയെ ആക്രമിച്ച കേസ് ഇനിയും തുടങ്ങുന്നതേയുള്ളൂവെന്ന് അഭിഭാഷക

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിന് ക്രിമിനല്‍ കേസ് എന്നതിനപ്പുറമുള്ള പ്രധാന്യമുണ്ടെന്ന് അതിജീവിതയുടെ അഭിഭാഷക ടിബി മിനി. ഈ കേസ് ഏറ്റെടുക്കുവാന്‍ വക്കീലന്മാര്‍ ഉണ്ടായില്ല എന്നതും ജഡ്ജ്‌മെന്റ് പുറത്തു വരുന്നതുവരെ തെളിവുകള്‍ സംശയമുനയിലായിരുന്നെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഈ കേസ് വ്യക്തികളായ വക്കീലന്മാരുടെ മാത്രമല്ല. മറിച്ച് സമൂഹത്തിന്റെയെന്നാണ് താന്‍ വിശ്വസിക്കുന്നത്. കേസ് ഹൈക്കോടതിയില്‍ നടത്താന്‍ മുതിര്‍ന്ന അഭിഭാഷകരെ കൊണ്ടുവരുമെന്നും ടിബി മിനി ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.
'ഇപ്പോള്‍ ജഡ്ജ്‌മെന്റ് പുറത്ത് വന്നു. നിരവധി വക്കീലമാര്‍ എതിരായും അനുകൂലമായും പല കാര്യങ്ങളും പ്രോസിക്യൂഷനെക്കുറിച്ച് പറയുന്നുണ്ട്. ഏതൊരു ക്രിമിനല്‍ കേസിലും പ്രതിയെ വെറുതെ വിടുന്നതിന് കോടതി പറയുക സംശയാദീതമായി പ്രോസിക്യൂഷന് കേസ് തെളിയിക്കുവാന്‍ കഴിഞ്ഞില്ല എന്നതാണ്. സംശയം ഉണ്ടാക്കിയാല്‍ മാത്രം മതി പ്രതിക്ക് 'സംശയം' തീരെ ഇല്ലാതെ തെളിയിക്കണം പ്രോസിക്യൂഷന്. പക്ഷെ ഗൂഢാലോചന അങ്ങനെയല്ല പ്രതിക്ക് തെളിയിക്കപ്പെടേണ്ട ഘട്ടങ്ങളുണ്ട്. ഈ കേസ് ഇനിയും തുടങ്ങുന്നതേയുള്ളൂ' ടിബി മിനി കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
നടിയെ ആക്രമിച്ച കേസ് ഒരു ക്രിമിനല്‍ കേസ് എന്നതിലപ്പുറമുള്ള പ്രാധാന്യം ഉണ്ട്.
ഈ കേസ് ഏറ്റെടുക്കുവാന്‍ വക്കീലന്മാര്‍ ഉണ്ടായില്ല എന്നതും ഇന്‍ക്യാമറ ആയിരുന്ന തും ജഡ്ജ്‌മെന്റ് പുറത്തു വരുന്നതുവരെ തെളിവുകള്‍ സംശയമുനയിലായിരുന്നു.
അതിജീവിതക്ക് (വിക്ടിം) ന് ട്രയല്‍ കോടതിയില്‍ CrPC യോ BNSS ഓ യാതൊരു ഇടപെടലിനും പഴുതു നല്‍കുന്നില്ല. മാത്രമല്ലvictim lawyer prosecutionനുമായി നല്ല ബന്ധത്തിലും ഒരേ legal frame ലും പോയില്ലെങ്കില്‍ പ്രതി അതു മൂലം രക്ഷപ്പെടും Contradiction ആണ് പ്രതി രക്ഷപ്പെടുന്നതിന് എപ്പോഴും കാരണം.
അതിനാല്‍ ഇപ്പോള്‍ ജഡ്ജ്‌മെന്റ് പുറത്ത് വന്നു. നിരവധിവക്കീലമാര്‍ എതിരായും അനുകൂലമായും പല കാര്യങ്ങളും prosecution നെ കുറിച്ച് പറയുന്നുണ്ട്. ഏതൊരു Criminal case ഉം
പ്രതിയെ വെറുതെ വിടുന്നതിന് കോടതി പറയുക സംശയാ ദീതമായി പ്രോസിക്യൂഷന് കേസ് തെളിയിക്കുവാന്‍ കഴിഞ്ഞില്ല എന്നതാണ്. സംശയം ഉണ്ടാക്കിയാല്‍ മാത്രം മതി പ്രതിക്ക് ' സംയശം തീരെ ഇല്ലാതെ തെളിയിക്കണം പ്രോസിക്യൂഷന് . പക്ഷെ ഗൂഢാലോചന അങ്ങനെയല്ല പ്രതിക്ക് തെളിയിക്കപ്പെടേണ്ട ഘട്ടങ്ങളുണ്ട്.
അന്ന് ഈ കേസ് ഏറ്റെടുക്കുവാനോ കേസിനോട് സഹകരിക്കുവാനോ എന്തിന് എന്നെ കണ്ടാല്‍ മിണ്ടുവാന്‍ പോലും സഹ വക്കീലന്മാര്‍ക്ക് ഒരു ഭയം ഉള്ള പോലെ എനിക്ക് തോന്നിയിരുന്നു.
ഇന്ന് ചിത്രം മാറി. ഒരു പാട് വക്കീലന്മാര്‍ ഈ ജഡ്ജ്‌മെന്റ് വായിച്ചിരിക്കുന്നു. തെളിവുകളും അറിഞ്ഞിരിക്കുന്നു. അതീജീവിതക്ക് നീതികിട്ടണം എന്ന ചിന്തയില്‍ ക്രിയാത്മക critisisam legal errors and omissions എനിക്ക് Personal ആയി അയച്ചു തരാവുന്നതാണ്. ഹൈക്കോടതിയില്‍ victim lawyer ന് നല്ല രീതിയില്‍ കേസ് Present ചെയ്യാം. നമ്മള്‍ ഇന്ത്യയിലെ തന്നെ നല്ല സീനിയര്‍ criminal lawyer നെ കൊണ്ടുവരും നമ്മള്‍ ടീം ആയി അവരെയും Prosecution നേയും contradiction ഇല്ലാതെ assist ചെയ്യും. അതില്‍research പ്രധാനമാണ്.
എല്ലാവരുടേയും legal അഭിപ്രായം പരിഗണിക്കും. so നിങ്ങള്‍ വക്കീലന്മാര്‍ക്ക് നിങ്ങള്‍ക്ക് അതിജീവിതയുടെ നീതി ഉറപ്പാക്കണം എന്ന് താല്‍പര്യമുണ്ടെങ്കില്‍ അഭിപ്രായങ്ങള്‍ Personal ആയി എനിക്ക് whatsupചെയ്യാം. ഒന്ന് അറിയുകയാണ്.
ഈ കേസ് ഇനിയും തുടങ്ങുന്നതേയുള്ളൂ. ഇനിയും further investigation പോലും സാധ്യമാണ്. മേല്‍ കോടതികള്‍ കുറേ കൂടെ ലീഗല്‍ Analysing സാധ്യമാണ്. പഠനം അതില്‍ പ്രധാനവുമാണ്.
ഈ കേസ് സമൂഹത്തിന്റെ യാണ്. വ്യക്തികളായ വക്കീലന്മാരുടെ മാത്രമല്ല. എന്ന് ഞാന്‍ വിശ്വസിക്കുന്നു.
അഡ്വ.ടി.ബി. മിനി
https://www.facebook.com/Malayalivartha


























