100% ഫീനിക്സ് പക്ഷിയെപ്പോലെ രാഹുൽ ഉയർത്തെഴുന്നേൽക്കും; രാഹുലിനെ പോലുള്ള ചെറുപ്പക്കാരെയാണ് നമുക്ക് വേണ്ടത്, അല്ലാതെ കട്ടുമുടിക്കുന്നവന്മാരെയല്ല: മുകേഷിന്റെ വിഷയം വന്നപ്പോൾ എന്തുകൊണ്ട് ഈ പ്രകടനങ്ങൾ നടത്തിയില്ല..? രാഹുലിനെ അടിച്ചമർത്താനുള്ള അജണ്ട: എംഎൽഎ സ്ഥാനം തെറിപ്പിക്കുന്നതിനുള്ള നീക്കങ്ങൾ സിപിഎം നടത്തുന്നതിനിടെ പൊട്ടിത്തെറിച്ച് നാട്ടുകാർ രംഗത്ത്...

സ്ത്രീപീഡനക്കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിലിന്റെ എംഎൽഎ സ്ഥാനം തെറിപ്പിക്കുന്നതിനുള്ള നീക്കങ്ങൾ സിപിഎം ആരംഭിച്ചുകഴിഞ്ഞു. രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭാ അംഗത്തിന്റെ പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി വാമനപുരം എംഎൽഎ ഡി.കെ.മുരളി സ്പീക്കർ എ.എൻ.ഷംസീറിന് പരാതി നൽകി. വിഷയം സഭയിൽ ഉന്നയിക്കണമെന്നാവശ്യപ്പെട്ട് മുരളി കത്ത് നൽകി. അധാർമിക പെരുമാറ്റരീതി, നിയമസഭാംഗത്വമെന്ന പദവി ഉപയോഗിച്ചുള്ള അഴിമതി, ധനസമ്പാദനം തുടങ്ങിയ ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടാൽ അംഗത്തെ പുറത്താക്കാൻ സഭയ്ക്ക് അധികാരമുണ്ടെന്നാണ് നിയമവൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നത്.
തുടർച്ചയായി സ്ത്രീപീഡനക്കേസുകൾ നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നടപടി സ്വീകരിക്കുന്നത് പ്രിവിലേജസ് ആൻഡ് എത്തിക്‌സ് കമ്മിറ്റി പരിശോധിക്കുമെന്നാണ് സ്പീക്കർ എ.എൻ. ഷംസീർ വ്യക്തമാക്കിയത്. സ്പീക്കർ ഇന്ന് മാധ്യമങ്ങളെ കണ്ടപ്പോൾ രാഹുലിനെതിരെ നടപടിയെടുക്കുന്നത് സംബന്ധിച്ചുള്ള ചോദ്യങ്ങളും ഉയർന്നിരുന്നു. പുറത്ത് നിന്ന് നിരവധി പരാതി രാഹുലിന്റെ പേരിൽ ലഭിച്ചിട്ടുണ്ടെന്നും എന്നാൽ അത് വെച്ച് നടപടി സ്വീകരിക്കാനാവില്ലെന്നുമാണ് സ്പീക്കർ അറിയിച്ചത്. ഇതിന് പിന്നാലെയാണ് നിയമസഭാ അംഗം തന്നെ രാഹുലിനെതിരെ പരാതി നൽകിയിരിക്കുന്നത്.
കേസുകളുടെ പേരിൽ കേരള നിയമസഭ ആരെയും അയോഗ്യനാക്കിയ ചരിത്രമില്ലെങ്കിലും അതിനുള്ള അധികാരം സഭയ്ക്കുണ്ടെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നത്. നിയമസഭാ ബജറ്റ് സമ്മേളനം ഈ മാസം 20ന് ആരംഭിക്കും. രാഹുൽ ഇപ്പോൾ കോൺഗ്രസിനു പുറത്താണെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പരസ്യമായി വ്യക്തമാക്കിയതോടെ, പാർട്ടിയുടെ പരിരക്ഷയും വിഷയം സഭയിലെത്തുമ്പോൾ ഉണ്ടാവാനിടയില്ല.
എന്നാൽ രാഹുലിന്റെ അറസ്റ്റും, രാഹുലിന്റെ എംഎൽഎ സ്ഥാനവും തെറിപ്പിക്കാനുള്ള ഈ നീക്കത്തിനെതിരെ പ്രതികരണവുമായി രാഹുലിന്റെ നാട്ടുകാർ രംഗത്ത് വന്നിട്ടുണ്ട്. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ അവരുടെ അഭിപ്രായങ്ങളും നിരീക്ഷണങ്ങളും ഇങ്ങനെ ആയിരുന്നു....
https://www.facebook.com/Malayalivartha

























