Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...


"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്? ഞെട്ടിക്കുന്ന വിവരം പുറത്ത്!


കേരളം വിറയ്ക്കുന്നു: മെയ് മാസത്തിൽ പ്രളയതുല്യമായ മഴ മുന്നറിയിപ്പ്; അട്ടപ്പാടിയിൽ ദാരുണമരണം, മംഗളാദേവിയിൽ ഇടിമിന്നലേറ്റ് ഭക്തർക്ക് പരിക്ക്...

കൊച്ചി നഗരത്തിലെ ഇടറോഡുകൾ അപകടക്കെണിയായി മാറുന്നു: അപകടത്തിൽപ്പെടുന്നതിൽ പകുതിയിലധികവും ഇരുചക്ര വാഹനങ്ങൾ

15 JANUARY 2026 04:56 PM IST
മലയാളി വാര്‍ത്ത

കൊച്ചി നഗരത്തിലെ റോഡപകട നിരക്ക് മഴയും, കുറഞ്ഞ അന്തരീക്ഷ ഊഷ്മാവുമുള്ള കാലാവസ്ഥയുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് പഠനം. 2018 മുതൽ 2023 വരെയുള്ള കാലയളവിൽ കൊച്ചി നഗരത്തിലെ റോഡ് അപകടങ്ങളുടെ വിവരങ്ങളും ആ കാലയളവിലെ കാലാവസ്ഥയും താരതമ്യപ്പെടുത്തി കൊച്ചി അമൃത ആശുപത്രിയിലെ പബ്ലിക് ഹെൽത്ത്, കമ്മ്യൂണിറ്റി മെഡിസിൻ, ബയോ സ്റ്റാറ്റിസ്റ്റിക്സ് വിഭാഗങ്ങളും കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയിലെ (കുസാറ്റ് ) അറ്റ്മോസ്ഫിയറിക് സയൻസ് വിഭാഗവും സംയുക്തമായി നടത്തിയ പഠനത്തിലാണ് പ്രതികൂല കാലാവസ്ഥയിൽ കൊച്ചി നഗരത്തിൽ റോഡപകട സാധ്യത വർധിക്കുന്നതായി കണ്ടെത്തിയത്. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ ഐ.ജെ.എം.ആർ (IJMR ) ജേർണലിൽ പഠനം പ്രസിദ്ധീകരിച്ചു. കനത്ത മഴയേക്കാൾ അപകടമുണ്ടാക്കുന്നത് ചെറിയ ചാറ്റൽ മഴയാണെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. നഗരത്തിലെ 57 ശതമാനം അപകടങ്ങളും നടക്കുന്നത് മഴ 2.1 മില്ലിമീറ്ററിൽ താഴെ ആയിരിക്കുമ്പോഴാണ്.

താപനില കുറഞ്ഞ മഞ്ഞുമൂടിയ അന്തരീക്ഷം കാഴ്ച മറയ്ക്കുന്നതും അപകടങ്ങൾക്ക് വഴിവക്കുന്നുണ്ട്. കാലാവസ്ഥയും അപകടങ്ങളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് കൗതുകകരമായ കണ്ടെത്തലുകളാണ് പഠനം മുന്നോട്ട് വെക്കുന്നത്.

കൊച്ചി നഗരത്തിലെ പ്രധാന റോഡുകളെ അപേക്ഷിച്ച് ഇടറോഡുകളിലാണ് 62.6 % റോഡപകടങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടത്. അപകട കാരണങ്ങളിൽ ഓവർ സ്പീഡ് പ്രധാന ഘടകമായും കണ്ടെത്തി. ഇരുചക്രവാഹങ്ങളാണ് (57.8 %) കൂടുതൽ അപകടങ്ങളിൽ പെട്ടതെന്ന് പഠനം വ്യക്തമാക്കുന്നു. വേഗത പരിധിയുള്ള ഇടങ്ങളിൽ അപകടം കുറവാണെന്ന പൊതുധാരണ തെറ്റാണെന്നും പഠനം പറയുന്നു.

52 ശതമാനം അപകടങ്ങളും നടന്നത് വേഗത പരിധി 40-60 കി.മീ ഉള്ള മേഖലകളിലാണ്. കുറഞ്ഞ വേഗതയിൽ വാഹനമോടിക്കുമ്പോൾ ഡ്രൈവർമാർ കാണിക്കുന്ന അമിതവിശ്വാസവും, അശ്രദ്ധയും, ട്രാഫിക് നിയമങ്ങളുടെ ലംഘനവും പലപ്പോഴും വലിയ അപകടങ്ങളിലേക്ക് നയിക്കുന്നതായാണ് കണ്ടെത്തൽ. കൂടുതൽ അപകടങ്ങൾ ഉച്ചക്ക് 12 മുതൽ വൈകുന്നേരം 6 വരെയാണ് സംഭവിക്കുന്നത് എന്നാണ് പഠനത്തിൻ്റെ നിഗമനം. കനത്ത മഴയിൽ ഡ്രൈവർമാർ വാഹനം ഓടിക്കുന്നത് ഒഴിവാക്കാറുണ്ടെങ്കിലും ചാറ്റൽ മഴയുള്ളപ്പോൾ ഈ കരുതൽ സ്വീകരിക്കാതെ വാഹനം ഓടിക്കുന്ന പ്രവണത കൊണ്ടാകാം അപകടങ്ങൾ കൂടുന്നതെന്ന് അമൃത ആശുപത്രിയിലെ കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവി ഡോക്ടർ അശ്വതി.എസ് പറഞ്ഞു.

 

നഗരത്തിലെ പ്രധാന റോഡുകളെ അപേക്ഷിച്ച് കാൽനടയാത്രക്കാർ ഇടറോഡുകളിൽ യാത്ര ചെയ്യുമ്പോൾ ട്രാഫിക് നിയമങ്ങൾ കർശനമായ പിന്തുടരാതെ വാഹനം ഓടിക്കുന്നതും കൂടുതൽ കാൽനടയാത്രക്കാരുള്ള കൊച്ചിയിലെ ഇട റോഡുകളിലെ ഉയർന്ന വാഹന സാന്ദ്രതയും അപകടങ്ങൾ വർദ്ധിപ്പിക്കുന്നതായി ഡോ. അശ്വതി കൂട്ടിച്ചേർത്തു

കനത്ത മഴയിൽ ഡ്രൈവർമാർ വാഹനം ഓടിക്കുന്നത് ഒഴിവാക്കാറുണ്ടെങ്കിലും ചാറ്റൽ മഴയുള്ളപ്പോൾ ഈ കരുതൽ സ്വീകരിക്കാതെ വാഹനം ഓടിക്കുന്ന പ്രവണത നിലനിൽക്കുന്നതായി അമൃത ആശുപത്രിയിലെ കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവി ഡോക്ടർ അശ്വതി പറഞ്ഞു.

 

കാൽനടയാത്രക്കാർ കൂടുതലുള്ള കൊച്ചിനഗരത്തിലെ ഇടറോഡുകളിലെ ഉയർന്ന വാഹന സാന്ദ്രതയും പ്രധാന റോഡുകളെ അപേക്ഷിച്ച് ഇട ഇടറോഡുകളിൽ ട്രാഫിക് നിയമങ്ങൾ കർശനമായി പിന്തുടരാതെ വാഹനം ഓടിക്കുന്നതുമാകാം അപകടങ്ങൾ വർദ്ധിപ്പിക്കുന്നതെന്ന് ഡോ. അശ്വതി കൂട്ടിച്ചേർത്തു.

 


അപർണ ശബരി, അശ്വതി. എസ്, അഭിലാഷ് സുകുമാരപിള്ള, ടി. വി സത്യാനന്ദൻ, ജെബി ജോസ്, കെ. ആർ. തങ്കപ്പൻ എന്നിവർ പഠനത്തിൽ പങ്കാളികളായി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാലു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ 65 വയസ്സുകാരന്‍ അറസ്റ്റില്‍  (2 hours ago)

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടെന്ന് ആരോപണം; ഫാള്‍ട്ടയില്‍ മേയ് 21ന് റീ പോളിങ്  (2 hours ago)

ഒരു ടാങ്കര്‍ കൂടി ഹോര്‍മൂസ് കടലിടുക്ക് കടന്ന് ഇന്ത്യയിലേക്ക്  (2 hours ago)

ക്രൂസ് ബോട്ട് അപകടത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്., ലൈഫ് ജാക്കറ്റ് നല്‍കിയത് മുങ്ങിത്തുടങ്ങുമ്പോള്‍  (2 hours ago)

ആലപ്പുഴയില്‍ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് നഴ്‌സ് മരിച്ചു  (2 hours ago)

ഡല്‍ഹിയിലെ വസതിയില്‍ ജഡ്ജി ജീവനൊടുക്കിയ നിലയില്‍  (3 hours ago)

ഛത്തീസ്ഗഡില്‍ കുഴിബോംബ് നീക്കം ചെയ്യുന്നതിനിടെ സ്‌ഫോടനം  (3 hours ago)

പേരാമ്പ്രയിലും കൊയിലാണ്ടിയിലും സ്‌ട്രോങ് റൂം തുറന്നെന്ന യുഡിഎഫ് ആരോപണം തള്ളി ജില്ലാ കളക്ടര്‍  (4 hours ago)

വേളാങ്കണ്ണി പള്ളിക്കുള്ളില്‍ മുദ്രാവാക്യം വിളിച്ച് ടിവികെ പ്രവര്‍ത്തകര്‍; പള്ളിയിലെ ശുശ്രൂഷകള്‍ തടസ്സപ്പെട്ടു  (4 hours ago)

വോട്ടിങ് കേന്ദ്രത്തിലെ മെറ്റീരിയല്‍ റൂം തുറന്ന സംഭവത്തില്‍ കോണ്‍ഗ്രസ് ഹൈക്കോടതിയിലേക്ക്  (6 hours ago)

വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ  (6 hours ago)

ഇടുക്കിയില്‍ ഭക്ഷ്യയോഗ്യമല്ലാത്ത അരി വിതരണം ചെയ്ത സംഭവത്തില്‍ റേഷന്‍കടയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു  (6 hours ago)

വിഐപി ഡ്യൂട്ടിക്ക് 5 ഡോക്ടര്‍മാരെങ്കിലും വേണം; താമസവും ഭക്ഷണവും ഒരുക്കണമെന്ന് പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കണമെന്ന് കമ്മിഷന്‍  (6 hours ago)

നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പത്തനംതിട്ട ജില്ലയിലെ വോട്ടെണ്ണൽ കേന്ദ്രങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി  (6 hours ago)

വാല്‍പ്പാറ ബസ് അപകടത്തില്‍ മരിച്ച ഇന്‍ഷുറന്‍സ് ഇല്ലാത്ത 5 പേരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം വീതം  (6 hours ago)

Malayali Vartha Recommends