കൗമാരക്കാരിൽ ആത്മഹത്യ വർധിച്ചുവരുന്നു.. വനിതാ ഹോസ്റ്റലിൽ രണ്ട് പെൺകുട്ടികളെ ആത്മഹത്യചെയ്ത നിലയിൽ കണ്ടെത്തിയതിന് പിന്നിലെ കാരണം തേടി പോലീസ്...ആത്മഹത്യ കുറിപ്പുകൾ കിട്ടിയോ..?

കൗമാരക്കാരിൽ ആത്മഹത്യ വർധിച്ചുവരുന്നു, ഇതിന് ശാരീരിക-മാനസിക മാറ്റങ്ങൾ, സമ്മർദ്ദം, വിഷാദം, ഉത്കണ്ഠ, കുട്ടിക്കാലത്തെ മോശം അനുഭവങ്ങൾ, ഭീഷണിപ്പെടുത്തൽ, മാനസികാരോഗ്യ പ്രശ്നങ്ങൾ, സ്വയം മുറിവേൽപ്പിക്കൽ തുടങ്ങിയ പല കാരണങ്ങളുണ്ട്, ഇത് ആശയവിനിമയം, ശ്രദ്ധ, മാനസികാരോഗ്യ സഹായം എന്നിവയിലൂടെ തടയാം; മാധ്യമങ്ങളും രക്ഷകർത്താക്കളും ഈ വിഷയത്തിൽ ശ്രദ്ധ പുലർത്തേണ്ടത് അത്യാവശ്യമാണ്, കാരണം കുട്ടികൾക്ക് ചെറിയ പ്രശ്നങ്ങൾ പോലും വലിയതായി തോന്നാം, അവ ശ്രദ്ധയോടെ കേട്ട് പരിഹാരം കാണാൻ സഹായിക്കണം.
ഇപ്പോൾ കൊല്ലം സ്പോട്സ് അതോറിറ്റി ഓഫ് ഇന്ത്യ (സായി) യിലെ വനിതാ ഹോസ്റ്റലിൽ രണ്ട് പെൺകുട്ടികളെ ആത്മഹത്യചെയ്ത നിലയിൽ കണ്ടെത്തി. കോഴിക്കോട് സ്വദേശി സാന്ദ്ര (18), തിരുവനന്ദപുരം സ്വദേശി വൈഷ്ണവി (16) എന്നിവരാണ് മരിച്ചത്. ഒരാൾ പത്താം ക്ലാസ് വിദ്യർത്ഥിനിയും മറ്റൊരാൾ പ്ലസ് ടു വിദ്യാർത്ഥിയുമാണ്. വ്യാഴാഴ്ച പുലർച്ചെ അഞ്ച് മണിയോടെയാണ് സംഭവം പുറത്തറിയുന്നത്. ദിവസേനയുള്ള പരിശീലന പരിപാടിയിൽ ഇരുവരും പങ്കെടുക്കാത്തതിനെ തുടർന്ന് മറ്റ് വിദ്യാർഥികൾ മുറിയിലേക്ക് അന്വേഷിച്ചെത്തുകയായിരുന്നു. കതക് അടഞ്ഞ നിലയിൽ കണ്ടതോടെ ജനലിലൂടെ നോക്കിയപ്പോൾ ഇരുവരെയും മുറിക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.
വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തിപരിശോധന നടത്തി. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റും. സംഭവത്തിന്റെ കാരണം വ്യക്തമല്ല. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റും.പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രണ്ട് ഫാനുകളിലായി വിദ്യാർത്ഥികൾ തൂങ്ങിനിൽക്കുന്ന നിലയിൽ കണ്ടത്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ല. മുറിയിൽ നിന്ന് ആത്മഹത്യാക്കുറിപ്പുകൾ കണ്ടെത്തിയിട്ടില്ലെന്നാണ് വിവരം. സിറ്റി പൊലീസ് കമ്മീഷണർ എത്തി വിവരങ്ങൾ ശേഖരിക്കുകയാണ്.പത്താം ക്ലാസ് വിദ്യാർത്ഥി വൈഷ്ണവി കബഡി താരമാണ്. കഴിഞ്ഞ ദിവസം കല്ലുവാതുക്കൽ നടന്ന മത്സരത്തിൽ വിജയിച്ചിരുന്നു . പ്ലസ് ടു വിദ്യാർത്ഥി സാന്ദ്ര അത് ലറ്റിക് താരമാണ്.
https://www.facebook.com/Malayalivartha

























