തൃശൂർ ദേശീയപാതയിൽ തൃപ്രയാർ- വലപ്പാട് ബൈപ്പാസിൽ വിവാഹ പാർട്ടി സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് അപകടം.... രണ്ടു പേർക്ക് പരുക്ക്

ദേശീയപാതയിൽ തൃപ്രയാർ- വലപ്പാട് ബൈപ്പാസിൽ വിവാഹ പാർട്ടി സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരുക്ക്. കൂരിക്കുഴി മേലറ്റത്ത് ജംഷീദ് (17), സഹോദരൻ റംഷീദ് (20) എന്നിവർക്കാണ് പരിക്കേറ്റത്. ഏതാനും പേർക്ക് നിസാര പരിക്കുണ്ട്. ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആനവിഴുങ്ങിക്കു സമീപം വൈകീട്ട് 5.15 ഓടെയാണ് അപകടം. മഞ്ചേരിയിൽ വിവാഹം കഴിഞ്ഞ് വരന്റെ നാടായ കയ്പ്പമംഗലം കുരിക്കുഴിയിലേയ്ക്ക് തിരിച്ചു വരികയായിരുന്ന സംഘമാണ് ബസിൽ ഉണ്ടായിരുന്നത്.
വലപ്പാട് ആന വിഴുങ്ങി ബൈപാസിൽ നിന്ന് സർവീസ് റോഡിലേക്ക് കയറുന്നതിനിടയിൽ മുന്നിലുണ്ടായിരുന്ന ടൂറിസ്റ്റ് ബസിനെ മറി കടക്കാൻ കാർ ശ്രമിച്ചതാണ് അപകടത്തിനിടയാക്കിയത്. ബസിന്റെ മുൻവശത്ത് ഇടിച്ച കാർ സമീപത്തെ പറമ്പിലേക്ക് മറിഞ്ഞു. നിയന്ത്രണം വിട്ട ബസ് റോഡരികിലുള്ള വീടിനു മുന്നിലിടിച്ച് തകർന്നു. വീടിന്റെ മുൻ വശം പാടെ തകർന്നനിലയിലാണ്. ഇതര സംസ്ഥാന തൊഴിലാളികൾ വാടകക്കു താമസിക്കുന്ന വീടായിരുന്നു. അവരെല്ലാം ജോലിക്കു പോയതിനാൽ വൻ ദുരന്തം ഒഴിവായി. കാറിലുണ്ടായിരുന്ന ചാലക്കുടി സ്വദേശികളും അത്ഭുതകരമായി രക്ഷപ്പെട്ടു.
"
https://www.facebook.com/Malayalivartha






















