കിളിമാനൂരില്‍ ദമ്പതികളുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടം... പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

കിളിമാനൂരില്‍ ദമ്പതികളുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടവുമായി ബന്ധപ്പെട്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. അന്വേഷണത്തില്‍ വീഴ്ച വരുത്തിയെന്ന പേരിലാണ് നടപടി. കിളിമാനൂര്‍ പോലീസ് സ്റ്റേഷനില്‍ എസ്എച്ഒ ഉള്‍പ്പടെയുള്ളവരെ സസ്പെന്റ് ചെയ്തു. എസ്എച്ച്ഒ ബി ജയന്‍, എസ്ഐ അരുണ്‍, ജിഎസ്ഐ ഷജിം എന്നിവര്‍ക്ക് എതിരെയാണ് നടപടിയെടുത്തത്.
ജനുവരി നാലിനാണ് പാപ്പാല ജങ്ഷനില്‍ മഹീന്ദ്ര ഥാര്‍ വാഹനം കുന്നുമ്മല്‍ സ്വദേശികളായ രഞ്ജിത്ത് അംബിക ദമ്പതികള്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ഇടിച്ച് അപകടം സംഭവിച്ചത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ അംബിക ഏഴാം തീയതിയും, രഞ്ജിത്ത് കഴിഞ്ഞ ദിവസവും മരിച്ചിരുന്നു. എന്നാല്‍, അപകടം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും പ്രതികളെ പിടികൂടിയിരുന്നില്ല. ഈ വിഷയത്തില്‍ പ്രതിഷേധം ശക്തമായതിന് പിന്നാലെയാണ് നടപടി.
കേസുമായി ബന്ധപ്പെട്ട് ഇന്നലെയാണ് ഒരാളെ പൊലീസ് പിടികൂടിയത്. വാഹനം ഓടിച്ച പ്രതിയെ ഒളിവില്‍പോകാന്‍ സഹായിച്ച ആദര്‍ശ് എന്നയാളെയാണ് കിളിമാനൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കേസിലെ രണ്ടാം പ്രതിയാക്കിയാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. മുഖ്യപ്രതിയെ ഇതുവരെ പോലീസിന് പിടികൂടാനായി കഴിഞ്ഞിട്ടില്ല. പ്രതികള്‍ തമിഴ്‌നാട്ടില്‍ ഒളിവിലാണെന്നാണ് സൂചനകളുള്ളത്.
https://www.facebook.com/Malayalivartha






















