'സ്വർണ്ണം കട്ടത് ആരപ്പാ-സഖാക്കളാണ് അയ്യപ്പാ..'പ്രതിപക്ഷത്തെ ചൊടിപ്പിച്ച് ഭരണപക്ഷത്തെ താരമായി വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി..സഭയിൽ പാട്ട് കച്ചേരി..

ഇന്ന് സഭയിൽ വളരെ നാടകീയമായിട്ടുള്ള അതിലുപരി മന്ത്രിമാരും എം എൽ എമാരും വളരെ രസകരമായിട്ടുള്ള പൊട്ടിച്ചിരി പടർത്തുന്ന രംഗകൾക്കാണ് സാക്ഷിയായത് . ഇതൊക്കെ കണ്ട് ജനം ചോദിക്കുന്നുണ്ട് അവിടെ എല്ലാർക്കും പാട്ടും തമാശയും ഇവിടെ പുറത്ത് ജനങ്ങളെ പറ്റിക്കലും. നിയമസഭാ ബജറ്റ് സമ്മേളനത്തില്‍ പാരഡി പാട്ടിലൂടെയും മൂര്‍ച്ചയേറിയ പരിഹാസത്തിലൂടെയും പ്രതിപക്ഷത്തെ ചൊടിപ്പിച്ച് ഭരണപക്ഷത്തെ താരമായി വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. ശബരിമല സ്വര്‍ണ്ണ മോഷണക്കേസില്‍ പ്രതിരോധത്തിലായ കോണ്‍ഗ്രസിനെ അക്ഷരാര്‍ത്ഥത്തില്‍ പ്രകോപിപ്പിച്ചുകൊണ്ടാണ് മന്ത്രി സഭയില്‍ പാട്ടുപാടിയത്.
പ്രതിപക്ഷം സര്‍ക്കാരിനെതിരെ ഉയര്‍ത്തിയ പാരഡി ഗാനങ്ങള്‍ക്ക് അതേ നാണയത്തില്‍ മന്ത്രി നല്‍കിയ മറുപടി സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം വൈറലായിക്കഴിഞ്ഞു.നിയമസഭയിലെ ചര്‍ച്ചയ്ക്കിടെയാണ് സഭയെ ആവേശത്തിലാഴ്ത്തിയ മന്ത്രിയുടെ പ്രസംഗം ഉണ്ടായത്. 'സ്വര്‍ണ്ണം കട്ടത് ആരപ്പാ, കോണ്‍ഗ്രസ് ആണേ അയ്യപ്പാ' എന്ന് മന്ത്രി പാടിയപ്പോള്‍ ഭരണപക്ഷ ബെഞ്ചുകളില്‍ നിന്ന് വലിയ കൈയ്യടിയാണ് ഉയര്‍ന്നത്. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ നേരിട്ട് ലക്ഷ്യമിട്ട മന്ത്രി, സോണിയ ഗാന്ധിയുടെ വസതിയില്‍ റെയ്ഡ് നടത്തണമെന്നും അവിടെ സ്വര്‍ണ്ണമുണ്ടെന്നും ആഞ്ഞടിച്ചു.
ശബരിമലയിലെ സ്വര്‍ണ്ണം കട്ട പ്രതികളുമായി കോണ്‍ഗ്രസ് നേതൃത്വത്തിനുള്ള ബന്ധം വെളിപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.പോറ്റി സോണിയയുടെ വീട്ടിൽ രണ്ടു തവണ പോയിട്ടുണ്ട്. അവരുടെ കൈയിൽ സ്വർണം കെട്ടികൊടുത്തിട്ടുണ്ട്. അത് എവിടുത്തെ സ്വർണമാണെന്ന് പറയണമെന്നും ശിവൻകുട്ടി കൂട്ടിച്ചേർത്തു.മന്ത്രി വി. ശിവന്‍കുട്ടിയുടെ പ്രസംഗം പ്രതിപക്ഷത്തെ വല്ലാതെ പ്രകോപിപ്പിച്ചു. വി.ഡി. സതീശന്റെ നേതൃത്വത്തില്‍ പ്രതിപക്ഷം ബഹളം വെച്ചെങ്കിലും ശിവന്‍കുട്ടിയുടെ പാരഡി പാട്ടും ആവേശകരമായ പ്രസംഗവും ഭരണപക്ഷത്തിന് സഭയില്‍ മേല്‍ക്കൈ നല്‍കി.
ശബരിമല സ്വര്‍ണ്ണ മോഷണക്കേസിലെ പ്രതികള്‍ സോണിയ ഗാന്ധിക്കൊപ്പമുള്ള ചിത്രങ്ങള്‍ ഭരണപക്ഷം ആയുധമാക്കിയതോടെ യു.ഡി.എഫ് കേന്ദ്രങ്ങള്‍ പ്രതിഷേധം കൂടുതല്‍ ശക്തമാക്കി.മന്ത്രി വി. ശിവന്‍കുട്ടിക്ക് പിന്തുണയുമായി തദ്ദേശ മന്ത്രി എം.ബി. രാജേഷും സഭയില്‍ സജീവമായി. യു.ഡി.എഫ് ഭരണകാലം മുതലുള്ള സ്വര്‍ണ്ണക്കൊള്ള അന്വേഷിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടത് ചൂണ്ടിക്കാട്ടിയ അദ്ദേഹം, സ്വര്‍ണ്ണം കട്ടത് ആരെന്ന ചോദ്യത്തിന് അടൂര്‍ പ്രകാശിനോടാണ് ഉത്തരം തേടേണ്ടതെന്ന് പരിഹസിച്ചു. അവിടെ നിന്ന് ഉത്തരം കിട്ടിയില്ലെങ്കില്‍ സോണിയയുടെ വീട്ടില്‍ പോയി ചോദിക്കണമെന്നും അദ്ദേഹം പറഞ്ഞു. സഭയിലെ ഈ പാട്ടും വാക്‌പോരും വലിയ ചര്‍ച്ചയാണ്.
മന്ത്രി വി. ശിവന്‍കുട്ടിയുടെ വീഡിയോ ഇടത് സൈബര്‍ ലോകം വലിയ രീതിയില്‍ ആഘോഷമാക്കുന്നുണ്ട്.പോറ്റിയെ കേറ്റിയേ' പാട്ട് ഉൾപ്പെടെ പ്ലക്കാർഡിൽ ഉണ്ടായിരുന്നു.2024-25 കാലയളവിൽ ശബരിമലയിൽ ഗുരുതരമായ ക്രമക്കേടുകൾ ഹൈക്കോടതി കണ്ടെത്തിയ സാഹചര്യത്തിൽ അതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ദേവസ്വം മന്ത്രി രാജിവയ്ക്കണമെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. എസ്‌ഐടിക്കു മേൽ മുഖ്യമന്ത്രിയുടെ ഓഫിസ് സമ്മർദം ചെലുത്തുന്നത് അവസാനിപ്പിക്കണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. സഭാ നടപടികളുമായി സഹകരിക്കില്ലെന്നും പ്രതിപക്ഷ നേതാവ് സ്പീക്കറെ അറിയിച്ചു.
അടിയന്തരപ്രമേയത്തിന് നോട്ടിസ് നൽകാതെ ബഹളം വയ്ക്കുന്നത് ശരിയല്ലെന്ന് സ്പീക്കർ എ.എൻ.ഷംസീർ പറഞ്ഞു. പ്രതിപക്ഷത്തിന് സഭ ചേരുന്നതിൽ താൽപര്യമില്ലെന്നാണ് കരുതുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നാളെ സഭ ചേരുന്നത് ഒഴിവാക്കി ചൊവ്വാഴ്ച ചേരുന്നതാണ് നല്ലതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതോടെ സഭ പിരിയുന്നതായി സ്പീക്കർ പ്രഖ്യാപിച്ചു. തുടർന്ന് ഇരുപക്ഷവും മുദ്രാവാക്യം വിളികളുമായി സഭയ്ക്കു പുറത്തും പ്രതിഷേധിച്ചു.ഏതായാലും മന്ത്രിയും സഖാക്കളും അവിടെ സ്വർണം കട്ടത് കോൺഗ്രസ് ആണേ അയ്യപ്പ എന്ന് പറയുമ്പോൾ ഇവിടെ പുറത്ത് കടകം പള്ളി സുരേന്ദ്രന്റെ സ്വർണം കട്ട ഒന്നാം പ്രതി പോറ്റിയുടെ വീട്ടിലെത്തി അവരോടപ്പം ആർത്തുല്ലസിക്കുന്ന ചിത്രങ്ങൾ ഓരോന്നായി പുറത്തു വരികയാണ് ഓ എന്തൊരു മനഃപൊരുത്തം.
ഇവിടെ മറ്റൊരു സഖാവിനെ സുപ്രീം കോടതി തൂക്കി തറയിലടിച്ചും മന്ത്രി അവിടെ പാട്ട് പാടിക്കൊണ്ട് ഇരിക്കുമ്പോഴാണ് .ശബരിമലയിലെ സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍. വാസു നല്‍കിയ ജാമ്യാപേക്ഷ തള്ളി കൊണ്ട് കോടതി ചോദിച്ചത് വിശ്വാസി എന്ന് അവകാശപ്പെടുന്ന നിങ്ങള്‍ ദൈവത്തെ കൊള്ളയടിക്കുകയാണോ എന്ന് ജാമ്യഹര്‍ജി തള്ളിക്കൊണ്ട് ജസ്റ്റിസ് ദിപാങ്കര്‍ ദത്തയുടെ അധ്യക്ഷയില്‍ ഉള്ള ബെഞ്ച് ആരാഞ്ഞു.
https://www.facebook.com/Malayalivartha























