മരണ വീട്ടിൽ വെച്ച് അമ്മയോടും ഭാര്യയോടും മാന്യതയില്ലാത്ത പെരുമാറ്റം: 200 പവനിലധികം സ്വര്‍ണ്ണവും വീടും വസ്തുവും നല്‍കി നടത്തിയ വിവാഹം വെറും 25 ദിവസത്തിനുള്ളില്‍ തകര്‍ന്നു; അയര്‍ലന്‍ഡിലെ കോളേജ് അധ്യാപകന്റെ ക്രൂരതകൾ വിവരിച്ച വാട്സാപ്പിലെ കുറിപ്പിൽ നടുങ്ങി ബന്ധുക്കളും നാട്ടുകാരും...

കമലേശ്വരം ആര്യൻകുഴി ശാന്തി ഗാർഡൻസിൽ എസ്.എൽ. സജിത (54)യുടെയും മകൾ ഗ്രീമ എസ്. രാജിന്റെയും (30) മരണം കേവലം ഒരു ആത്മഹത്യയെന്ന നിലയിൽ മാത്രം കാണാനാകില്ലെന്ന നിലപാടാണ് ഇപ്പോൾ ശക്തമാകുന്നത്. ഭർത്താവിന്റെ നിരന്തരമായ മാനസിക പീഡനവും അവഗണനയും ഈ ദുരന്തത്തിലേക്ക് നയിച്ചതെന്ന ആരോപണങ്ങളാണ് ഉയരുന്നത്. സംഭവത്തിൽ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചോ എന്ന കോണിൽ അന്വേഷണം പുരോഗമിക്കുകയാണ്. സയനൈഡ് കഴിച്ചാണ് ഇവർ ജീവനൊടുക്കിയതെന്നാണ് പ്രാഥമിക നിഗമനം. സജിതയുടെ ഭർത്താവ് കുറച്ചു ദിവസങ്ങള്‍ക്കു മുൻപാണ് മരിച്ചത്.
സയനൈഡ് കഴിച്ച് തങ്ങൾ ജീവനൊടുക്കുന്നതായി ഒരു സന്ദേശം കുടുംബ ഗ്രൂപ്പില്‍ സജിത ഇട്ടിരുന്നു. തുടർന്ന് ബന്ധുക്കൾ വീട്ടിലെത്തിയപ്പോൾ സോഫയിൽ കൈകൾ കോർത്ത നിലയിൽ മൃതദേഹങ്ങൾ കണ്ടെത്തുകയായിരുന്നു. ആറുവര്‍ഷം മുന്‍പാണ് ഗ്രീമയും അമ്പലത്തറ സ്വദേശിയായ ഉണ്ണികൃഷ്ണനും തമ്മിലുള്ള വിവാഹം നടന്നത്. 200 പവനിലധികം സ്വര്‍ണ്ണവും വീടും വസ്തുവും നല്‍കി നടത്തിയ വിവാഹം വെറും 25 ദിവസത്തിനുള്ളില്‍ തകര്‍ന്നു.
വിവാഹം കഴിഞ്ഞ് ഒരു മാസം പോലും തികയുന്നതിന് മുന്‍പേ ഗ്രീമയെ ഉപേക്ഷിച്ചു പോയ ഉണ്ണികൃഷ്ണന്‍, പിന്നീട് തിരിഞ്ഞു നോക്കിയിട്ടില്ല. അയര്‍ലന്‍ഡില്‍ കോളേജ് അധ്യാപകനായ ഇയാള്‍, ഒരു ബന്ധുവിന്റെ മരണാനന്തര ചടങ്ങിനെത്തിയപ്പോള്‍ പോലും ഗ്രീമയെ മാനസികമായി പീഡിപ്പിക്കുകയും ബന്ധം തുടരാന്‍ താല്പര്യമില്ലെന്ന് അറിയിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha























