സങ്കടക്കാഴ്ചയായി... പെരുവള്ളൂർ പറമ്പിൽ പീടികയിൽ ബൈക്കിൽ കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണത്തിന് കീഴടങ്ങി

നാട്ടിലെത്തിയിട്ട് ആഴ്ചകൾ മാത്രം... പെരുവള്ളൂർ പറമ്പിൽ പീടികയിൽ ബൈക്കിൽ കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണത്തിന് കീഴടങ്ങി. വേങ്ങര പാക്കടപ്പുറായ മാടംചിന കൊട്ടേക്കാട്ട് പരേതനായ മമ്മിതുവിന്റെ മകൻ നിസാറാണ് (32) മ രിച്ചത്. ഇതോടെ ഈ അപകടത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി.
ഇക്കഴിഞ്ഞ ജനുവരി 11-ന് ഞായറാഴ്ചയായിരുന്നു അപകടം സംഭവിച്ചത്. പടിക്കൽ - കരുവാങ്കല്ല് റോഡിൽ പെരുവള്ളൂർ പറമ്പിൽ പീടിക പെട്രോൾ പമ്പിന് മുന്നിൽ വെച്ചാണ് അപകടം നടന്നത്. അപകടം നടന്ന സമയത്തുതന്നെ നിസാറിന്റെ സുഹൃത്തും പാക്കടപ്പുറം മാടൻചീന സ്വദേശിയുമായ സി.പി (ചക്കിപ്പറമ്പൻ) ഉസ്മാന്റെ മകൻ മുനീർ (24) മരിച്ചിരുന്നു. പടിക്കൽ കരുവാങ്കല്ല് റോഡി ൽ പെരുവള്ളൂർ പറമ്പി പീടിക എച്ച്.പി പെട്രോൾ. പമ്പിന് മുന്നിൽ വെച്ചായിരുന്നു അപകടം നടന്നത്.
പെട്രോ ൾ പമ്പിലേക്ക് കയറുന്നതിനിടെ എതിരെ വന്ന കാർ ഇടിച്ചായിരുന്നു അപകടം സംഭവിച്ചത്. ഗുരുതരമായി പരിക്കേ ഇരുവരെയും കോഴി ക്കോട് മെഡിക്കൽ കോളജിൽ കൊണ്ടുപോയെങ്കിലും മുനീർ മരിച്ചു. നിസാറിന്റെ മാതാവ്: ഉമ്മു ജമീല. ഭാര്യ: ഷബാന. മക്കൾ:മുഹമ്മദ് അഫ്സാൻ, ഹിനാറ. പോസ്റ്റ്‌മോർട്ടം ന ടപടികൾക്കുശേഷം മാടംചിന ജുമാ മസ്ജിദിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. ഗൾഫിലായിരുന്ന നിസാർ ഏതാനും ആഴ്ചകൾക്ക് മുൻപാണ് നാട്ടിലെത്തിയത്. പ്രവാസ ജീവിതത്തിൽ നിന്ന് അവധിക്ക് എത്തിയ ഇരുവരുടെയും അപ്രതീക്ഷിത വിയോഗം നാടിനെ ഒന്നടങ്കം സങ്കടത്തിലാഴ്ത്തി.
"https://www.facebook.com/Malayalivartha




















