സോളാര്‍ കഥകള്‍ വീണ്ടും... ഉമ്മൻ ചാണ്ടി തന്‍റെ കുടുംബം തകർത്തെന്ന കെ ബി ഗണേഷ് കുമാറിന്‍റെ വിവാദ പ്രസ്താവനയിൽ പ്രതികരിച്ച് ചാണ്ടി ഉമ്മൻ, ഗണേഷ് കുമാര്‍ എന്നിൽ എന്റെ പിതാവിനെ കാണുന്നുണ്ടോ

എല്ലാവരും മറന്നിരുന്ന സോളാര്‍ കഥകള്‍ ഈ തെരഞ്ഞെടുപ്പിലും ചര്‍ച്ചയാകുന്നു. എല്ലാത്തിനും തുടക്കമിട്ടത് ചാണ്ടി ഉമ്മനാണ്. ഇതോടെ ഗണേഷും എത്തി. തുടര്‍ന്ന് യുഡിഎഫം ഏറ്റെടുത്തു. അവസാനം ചാണ്ടി ഉമ്മന്‍ തന്നെ രംഗത്തെത്തി.
ഉമ്മൻ ചാണ്ടി തന്‍റെ കുടുംബം തകർത്തെന്ന കെ ബി ഗണേഷ് കുമാറിന്‍റെ വിവാദ പ്രസ്താവനയിൽ പ്രതികരിച്ച് ചാണ്ടി ഉമ്മൻ എംഎല്‍എ. ഗണേഷ് കുമാര്‍ എന്നിൽ എന്റെ പിതാവിനെ കാണുന്നുണ്ടോ എന്ന് അറിയില്ലെന്നായിരുന്നു ചാണ്ടി ഉമ്മൻ്റെ പ്രതികരണം. കൂടുതൽ വിവാദത്തിന് ആഗ്രഹിക്കുന്നില്ലെന്നും ഗണേഷ് പറഞ്ഞത് നാക്കു പിഴ ആയിരിക്കാമെന്നും ചാണ്ടി ഉമ്മൻ പ്രതികരിച്ചു. ബാലകൃഷ്ണപിള്ള സാറിന്റെ കുടുംബവുമായി അടുപ്പം പുലർത്തിയിരുന്നു. അദ്ദേഹത്തിന് വയ്യാത്ത സമയത്ത് തന്റെ അമ്മ പ്രാർത്ഥിക്കുമായിരുന്നു. അത്രയ്ക്ക് അടുപ്പമായിരുന്നുവെന്നും ചാണ്ടി ഉമ്മൻ മാധ്യമങ്ങളോട് പറഞ്ഞു. ഗണേഷിൽ വലിയ പ്രതീക്ഷ ഉണ്ടായിരുന്നു. ആ പ്രതീക്ഷ ആസ്ഥാനത്തായോ എന്ന് മാത്രമേ ചോദിച്ചോള്ളൂവെന്നും ചാണ്ടി ഉമ്മൻ കൂട്ടിച്ചേര്‍ത്തു.
ഉമ്മൻ ചാണ്ടി തന്‍റെ കുടുംബം തകർത്തെന്ന മന്ത്രി ഗണേഷ് കുമാറിന്‍റെ പ്രസ്താവനയിൽ ഗണേഷിനെ കടന്നാക്രമിച്ച് കോൺഗ്രസ് നേതാക്കളെത്തി. മണ്‍മറഞ്ഞ ഉമ്മന്‍ചാണ്ടിയെ പോലും ലക്ഷ്യം വെക്കുന്നത് നോക്കിയിരിക്കാനാവില്ലെന്നാണ് പാര്‍ട്ടിയിലെ പൊതുവികാരം. പ്രസ്താവന പിൻവലിച്ച് ഗണേഷ് മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആവശ്യപ്പെട്ടു. ഗണേഷിന്‍റെ ഭാഷ ഭീഷണിയുടേതാണെന്നും സോളാർ കമ്മീഷന് മുന്നിൽ ഹാജരാക്കിയ യുവതിയുടെ കത്തിൽ 4 പേജ് കൂട്ടിചേർത്ത ഗൂഢാലോചന ആരുടേതാണെന്ന് എല്ലാവർക്കുമറിയാമെന്നും കെ സി ജോസഫ് പ്രതികരിച്ചു.
2016ലെ നിയമസഭ തെരഞ്ഞെടുപ്പ് കാലത്ത് കേരളത്തിൽ ചൂടൻ ചർച്ചയക്ക് വിഷയമായ സോളാർ, ചാണ്ടി ഉമ്മന്‍റെ പത്തനാപുരം പ്രസംഗത്തോടെ വീണ്ടും സജീവമാകുകയാണ്. ഉമ്മൻ ചാണ്ടിയെ കുടുക്കിയത് ഗണേഷ് എന്നായിരുന്നു ചാണ്ടിയുടെ ആരോപണം. പറഞ്ഞ കാര്യത്തിൽ ചാണ്ടി ഉമ്മൻ ഉറച്ച് നിൽക്കുകയും ഗണേശ് ഉമ്മൻ ചാണ്ടിയ്ക്കെതിരെ വിമർശനം തുടരുകയും ചെയ്ത പശ്ചാത്തലത്തിലാണ് കോൺഗ്രസ് നേതാക്കൾ ഇടപെടുന്നത്. ഉമ്മൻ ചാണ്ടി ആരുടെയും കുടുംബം തകത്തില്ലെന്നും ഗണേഷിന്‍റെ കുടുംബ പ്രശ്നം തീർക്കാനാണ് ഉമ്മൻചാണ്ടി ഇടപെട്ടതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഓലപ്പാമ്പ് കാണിച്ച് ഗണേഷ് പേടിപ്പിക്കണ്ടെന്നും യുവതി സോളാർ കമ്മീഷന് മുന്നിൽ ഹാജരാക്കിയ കത്തിൽ 4 പേജ് കൂട്ടിയ ഗൂഢാലോചനയക്ക് പിറകിൽ ആരാണെന്ന് എല്ലാവർക്കുമറിയാമെന്ന് കെ സി ജോസഫ് തുറന്നടിച്ചു.
അതേസമയം സോളാർ കേസുമായി ബന്ധപ്പെട്ട വിവാദത്തിൽ മന്ത്രി ഗണേഷ് കുമാറിനെ വെല്ലുവിളിച്ച് ആർഎസ്പി നേതാവ് ഷിബു ബേബി ജോൺ. സോളാർ കേസിൽ ചാണ്ടി ഉമ്മൻ ചില സത്യങ്ങൾ വിളിച്ചു പറഞ്ഞു. സംഭവിച്ചതെല്ലാം മലയാളിക്ക് അറിയാമെന്നും അദ്ദേഹം പറഞ്ഞു. തൻ്റെ കുടുംബം തകർത്തത് ഉമ്മൻ ചാണ്ടിയാണെന്ന് ഗണേഷ് കുമാർ പറയുന്നു. നമ്മളെല്ലാം മനുഷ്യരാണെന്ന കാര്യം ഗണേഷ് ഓർക്കണമായിരുന്നു. എല്ലാം അവഹേളനങ്ങളും സഹിച്ചാണ് ഗണേഷ് കുമാറിന് വേണ്ടി ഉമ്മൻ ചാണ്ടി ഇടപെട്ടത്. മറവി ഒരു സൗകര്യമാണെങ്കിലും ഇവിടെ തെളിവുകൾ ഉണ്ട്. മരണപ്പെട്ട ഒരു വ്യക്തിയെ കുറിച്ചുള്ള പരാമർശം ദൗർഭാഗ്യകരം. ഉമ്മൻചാണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ ഗണേഷ് അത് പറയട്ടെ അതിനുള്ള ആർജവം ഗണേഷ് കുമാർ കാണിക്കണമെന്നും ഷിബു ബേബി ജോൺ പറഞ്ഞു.
ഗണേഷ് കുമാർ-ചാണ്ടി ഉമ്മൻ തർക്കത്തിൽ ഇടപെടാൻ കോൺഗ്രസും തീരുമാനിച്ചു. ഗണേഷ് കുമാർ അന്തരിച്ച നേതാവിനെതിരെ അവാസ്തവം പ്രചരിപ്പിക്കുന്നുവെന്നും ശക്തമായി നേരിടാനാണ് കോൺഗ്രസിന്റെ തീരുമാനമെന്നും നേതൃത്വം പറയുന്നു. മരിച്ചിട്ടും ഉമ്മൻ ചാണ്ടിയെ വേട്ടയാടാനുള്ള ശ്രമം നോക്കി നിൽക്കില്ലെന്നും കോൺഗ്രസ് വ്യക്തമാക്കി. ഗണേഷ് ഉമ്മൻ ചാണ്ടിയോട് നെറികേട് കാണിച്ചെന്നും ഉമ്മൻ ചാണ്ടിയെ അനാവശ്യമായി വിവാദത്തിലേക്ക് വലിച്ചിഴച്ചെന്നും വിമർശനം. അവസാന നിമിഷം വരെ ഉമ്മൻ ചാണ്ടി ഗണേഷിനോട് മാന്യതയാണ് കാണിച്ചതെന്നും എന്നാൽ ഗണേഷ് കുമാറിൽ നിന്ന് അതുണ്ടായില്ലെന്നും കോൺഗ്രസ് വിമർശനമുന്നയിച്ചു.
മന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരെ എംഎൽഎ ചാണ്ടി ഉമ്മനാണ് ആദ്യം രംഗത്തെത്തിയത്. എന്റെ പിതാവും ആർ.ബാലകൃഷ്ണപിള്ളയും തമ്മിലുള്ള ബന്ധം ദൃഢമായിരുന്നു. എന്നെ സ്നേഹിച്ചത് പോലെ തന്നെയാണ് ഗണേഷ് കുമാറിനെയും അപ്പൻ സ്നേഹിച്ചത്. ഗണേഷ്കുമാറിന്റെ അമ്മയെ ഞാൻ ആന്റി എന്നാണ് വിളിച്ചിരുന്നത്. എന്നിട്ടും മന്ത്രി ഗണേഷ്കുമാർ എന്റെ കുടുംബത്തോട് ഇങ്ങനെ ചെയ്യുമെന്നു കരുതിയില്ലെന്ന് അദ്ദേഹം പറഞ്ഞു. പത്തനാപുരം പഞ്ചായത്തിലെയും ബ്ലോക്ക് പഞ്ചായത്തിലെയും യുഡിഎഫ് അംഗങ്ങൾക്ക് മാങ്കോട് ജംക്‌ഷനിൽ നൽകിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു ഗണേഷിനെതിരെ ചാണ്ടി ഉമ്മൻ രംഗത്തെത്തിയത്.
തെരഞ്ഞെടുപ്പടുക്കെ, സോളാർ കേസ് വീണ്ടും ചർച്ചയാകുകയാണ് ചാണ്ടി ഉമ്മൻ. സോളർ കേസിൽ വിവാദമായ 18 പേജുള്ള കത്ത് എങ്ങനെ 24 പേജായെന്നും അത് കോടതിയുടെ പരിഗണനയിലാണെന്നാണ് മനസ്സിലാക്കുന്നതെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. 18 പേജുള്ള കത്തിൽ ഉമ്മൻചാണ്ടിയുടെ പേര് എഴുതി ചേർക്കുകയായിരുന്നെന്നാണ് ആരോപണം. സോളർ കേസിനു പിന്നിൽ സിപിഎമ്മാണെന്നും ചാണ്ടി ഉമ്മൻ ആരോപിക്കുന്നു.
അതേസമയം ഗണേഷ് കുമാർ അന്തരിച്ച നേതാവിനെതിരെ അവാസ്തവം പ്രചരിപ്പിക്കുന്നുവെന്നും ശക്തമായി നേരിടാനാണ് കോൺഗ്രസിന്റെ തീരുമാനമെന്നും നേതൃത്വം പറയുന്നു. മരിച്ചിട്ടും ഉമ്മൻ ചാണ്ടിയെ വേട്ടയാടാനുള്ള ശ്രമം നോക്കി നിൽക്കില്ലെന്നും കോൺഗ്രസ് വ്യക്തമാക്കി. ഗണേഷ് ഉമ്മൻ ചാണ്ടിയോട് നെറികേട് കാണിച്ചെന്നും ഉമ്മൻ ചാണ്ടിയെ അനാവശ്യമായി വിവാദത്തിലേക്ക് വലിച്ചിഴച്ചെന്നും വിമർശനം. അവസാന നിമിഷം വരെ ഉമ്മൻ ചാണ്ടി ഗണേഷിനോട് മാന്യതയാണ് കാണിച്ചതെന്നും എന്നാൽ ഗണേഷ് കുമാറിൽ നിന്ന് അതുണ്ടായില്ലെന്നും കോൺഗ്രസ് വിമർശനമുന്നയിച്ചു.
ഉമ്മൻ ചാണ്ടിക്കെതിരായ ആരോപണത്തിലും തനിക്കെതിരായ വിമർശനത്തിലും ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിനും മറുപടിയുമായി ചാണ്ടി ഉമ്മൻ എം എൽ എ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. സത്യം കേരളത്തിലെ ജനങ്ങൾക്കറിയാമെന്നും സത്യവിരുദ്ധമായി ഒന്നും പറഞ്ഞിട്ടില്ലെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. ആരെയും വ്യക്തിപരമായി അധിക്ഷേപിക്കുന്ന ഒരു പരാമർശവും നടത്താൻ ഉദ്ദേശിക്കുന്നില്ല. പക്ഷേ ഞാൻ പറഞ്ഞതെല്ലാം സത്യമാണ്. അത് കേരളത്തിലെ ജനങ്ങൾക്ക് മനസിലാകുന്ന കാര്യമാണ്. ആരോപണ പ്രത്യാരോപണങ്ങൾക്കില്ലെന്നും ചാണ്ടി ഉമ്മൻ വ്യക്തമാക്കി.
തന്‍റെ കുടുംബം തകർത്തത് ഉമ്മൻ ചാണ്ടിയാണെന്ന ഗണേഷിന്‍റെ ആരോപണത്തിലും ചാണ്ടി ഉമ്മൻ മറുപടി നൽകി. അദ്ദേഹം അക്കാര്യം സ്വന്തം മനസാക്ഷിയോട് ചോദിക്കട്ടെ എന്നായിരുന്നു പ്രതികരണം. പൊതുസമൂഹത്തിൽ ഇക്കാര്യത്തിൽ മറുപടി പറഞ്ഞില്ലെങ്കിലും മനസാക്ഷിയുണ്ടെങ്കിൽ ഗണേഷ് സ്വയം ചോദിച്ചിട്ട് ആ പരാമർശം തെറ്റായിരുന്നോ എന്ന് ചിന്തിക്കട്ടെ എന്നും ചാണ്ടി ഉമ്മൻ വിവരിച്ചു. മരിച്ചുപോയ പിതാവിനെ വിവാദത്തിലേക്ക് കൊണ്ടുപോകാൻ താത്പര്യവുമില്ല. ഗണേഷ് കുമാറിനെ പോലുള്ള ഒരാളിൽ നിന്ന് പ്രതീക്ഷ കാര്യമല്ല ഉമ്മൻ ചാണ്ടിയുടെ കാര്യത്തിൽ സംഭവിച്ചതെന്നത് മാത്രമാണ് താൻ പറഞ്ഞതെന്നും വ്യക്തിപരമായി ഒരു അധിക്ഷേപവും നടത്തിയിട്ടില്ലെന്നും അദ്ദേഹം വിവരിച്ചു.
മുന്‍മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തന്നെ ദ്രോഹിക്കുകയും കുടുംബം തകര്‍ത്ത് സകലതും പിടിച്ചുവാങ്ങി മക്കളെയും തന്നെയും വേര്‍പിരിക്കാന്‍ മധ്യസ്ഥത വഹിക്കുകയും ചെയ്തുവെന്ന് ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാര്‍. രണ്ടു മക്കളെയും തന്നെയും വേര്‍പിരിച്ചത് ഉമ്മന്‍ ചാണ്ടിയാണെന്നും ഗണേഷ്‌കുമാര്‍ പറഞ്ഞു. ഒരു നല്ല മനുഷ്യനും കുടുംബനാഥനുമായിരുന്നെങ്കില്‍ ഉമ്മന്‍ചാണ്ടി ഞങ്ങളെ യോജിപ്പിക്കുകയാണ് ചെയ്യേണ്ടിയിരുന്നതെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.
നെല്ലിയാമ്പതിയിലെ വനഭൂമി പതിച്ചുകൊടുക്കാന്‍ കൂട്ടുനില്‍ക്കാത്തതിന്റെ പേരിലാണ് 2003ല്‍ മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടിവന്നതെന്നും ഗണേഷ്‌കുമാര്‍ പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പിനു ശേഷം മന്ത്രിസ്ഥാനം തിരിച്ചു നല്‍കാമെന്ന് കൊടിക്കുന്നില്‍ സുരേഷിന്റെ സാന്നിധ്യത്തില്‍ ഉമ്മന്‍ചാണ്ടി അച്ഛനോട് സമ്മതിച്ചതാണ്. എന്നിട്ടു പറ്റിക്കുകയായിരുന്നുവെന്നും ഗണേഷ്‌കുമാര്‍ പറഞ്ഞു.
സോളര്‍ കേസില്‍ വിവാദമായ കത്ത് വിഷയത്തില്‍ ഉമ്മന്‍ചാണ്ടിയുടെ മകനും പുതുപ്പള്ളി എംഎല്‍എയുമായ ചാണ്ടി ഉമ്മന്‍, ഗണേഷ് കുമാറിനെതിരെ കഴിഞ്ഞ ദിവസം രൂക്ഷവിമര്‍ശനം നടത്തിയിരുന്നു. ഗണേഷ് കുമാര്‍ തന്റെ കുടുംബത്തോട് ഇങ്ങനെ ചെയ്യുമെന്നു കരുതിയില്ലെന്നും തന്നെ സ്‌നേഹിച്ചതു പോലെയാണ് ഗണേഷ്‌കുമാറിനെയും അപ്പന്‍ സ്‌നേഹിച്ചതെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞിരുന്നു. എന്നിട്ടും സോളര്‍ കേസില്‍ വിവാദമായ 18 പേജുള്ള കത്ത് എങ്ങനെ 24 പേജായെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞിരുന്നു. ഇതു ചര്‍ച്ചയായതിനെ തുടര്‍ന്നാണ് വിശദീകരണവുമായി ഗണേഷ്‌കുമാര്‍ രംഗത്തെത്തിയത്.
ഉമ്മന്‍ചാണ്ടി തന്നോടു കാണിച്ച മര്യാദകേടിനു മറുപടി പറയണ്ടേ എന്ന് ഗണേഷ്‌കുമാര്‍ ചോദിച്ചു. പറയണ്ട, പറയണ്ട എന്നു വിചാരിക്കുമ്പോള്‍ വായില്‍ വിരലിട്ടാല്‍ കടിക്കാത്തവരുണ്ടോ. അതിന് ഇടവരുത്തരുത്. ഞാന്‍ പഴയ കഥകള്‍ പറയും. എന്റെ കുടുംബം തകര്‍ത്ത്, എന്റെ മക്കളെയും എന്നെയും വഴിയാധാരമാക്കി, രണ്ടു വഴിക്കാക്കിയ ദുഷ്ടത്തരത്തിന് ഉമ്മന്‍ചാണ്ടിയുടെ മകന്‍ മറുപടി പറയുമോ. മേലില്‍ ഇതു പറയരുതെന്നും പറഞ്ഞാല്‍ അപകടകരമായിരിക്കുമെന്നും ഗണേഷ്‌കുമാര്‍ മുന്നറിയിപ്പു നല്‍കി.
‘‘ചെയ്ത ചതികളൊക്കെ എനിക്കും പറയാനുണ്ട്. ആര്, ആരെയാണ് ചതിച്ചതെന്ന് ജനങ്ങള്‍ക്കു മനസിലാകും. തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ കള്ളം പറഞ്ഞ് ജനങ്ങളെ കബളിപ്പിക്കാന്‍ ഇറങ്ങരുത്. കഴിഞ്ഞ തവണ ജഗദീഷ് മത്സരിച്ചപ്പോഴും ഇതു തന്നെ പറഞ്ഞു, എന്നിട്ടെന്തായി. അന്ന് ചാണ്ടി ഉമ്മന്‍ രാഷ്ട്രീയത്തില്‍ ഇല്ല. ഞാന്‍ ഉമ്മന്‍ചാണ്ടിയെ ചതിച്ചെന്ന് അദ്ദേഹം പറഞ്ഞിട്ടില്ലല്ലോ. ഉമ്മന്‍ ചാണ്ടിയാണ് എന്നെ ചതിച്ചത്. ഞാന്‍ എന്തു കുറ്റം ചെയ്തിട്ടാണ് മന്ത്രിസ്ഥാനം രാജിവയ്പിച്ചത്. എന്റെ പേരില്‍ എന്തു കേസാണുണ്ടായിരുന്നത്. സത്യസന്ധമായി ഞാന്‍ ജീവിച്ചതാണോ പ്രശ്‌നം. നെല്ലിയാമ്പതിയിലെ വനഭൂമി പതിച്ചുകൊടുക്കാന്‍ തയാറാകാതിരുന്നതു കൊണ്ടാണോ രാജിവയ്‌ക്കേണ്ടിവന്നത്. ഒരു കുടുംബവഴക്കിന്റെ പേരില്‍ മന്ത്രിസ്ഥാനം രാജിവയ്പ്പിച്ചു. തിരിച്ചെടുക്കാമെന്ന് പറഞ്ഞ് പറ്റിക്കുകയും ചെയ്തു. ഉമ്മന്‍ചാണ്ടിക്കെതിരെ ഞാന്‍ ഒന്നും പറഞ്ഞിട്ടില്ല. സിബിഐ എന്നോടു ചോദിച്ചിരുന്നു. അത് ഞാന്‍ അദ്ദേഹത്തോടു പറയുകയും ചെയ്തു.
ഉമ്മന്‍ചാണ്ടി അങ്ങനെയൊന്നും ചെയ്യില്ലെന്നാണ് എന്റെ അച്ഛന്‍ എന്നോടു പറഞ്ഞുവെന്നാണ് സിബിഐയോടു പറഞ്ഞത്. ഉമ്മന്‍ചാണ്ടി ജീവിച്ചിരുന്നപ്പോള്‍ എന്നെപ്പറ്റി ഒന്നും പറഞ്ഞിട്ടില്ല. ഇപ്പോള്‍ ആരോ പറയുന്നത് കേട്ട് കൂലിത്തല്ലുകാരനായിട്ട് ഇറങ്ങരുത്. അത് ഒഴിവാക്കുന്നതാണ് നല്ലത്. കൂടുതല്‍ പറയിപ്പിക്കരുത് തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നത് അന്തസിനു നിരക്കുന്നതല്ല. ചാണ്ടി ഉമ്മന്‍ മത്സരിച്ചപ്പോള്‍ പുതുപ്പള്ളിയില്‍ ഞാന്‍ എന്തെങ്കിലും വഷളത്തരം പ്രസംഗിച്ചിരുന്നോ. മുന്‍മുഖ്യമന്ത്രി കെ.കരുണാകരനെയും ഭാര്യയെയും ഉള്‍പ്പെടെ ചീത്ത പറഞ്ഞ ആള്‍ ഇപ്പോള്‍ എവിടെയാണ് കിടക്കുന്നതെന്ന് എല്ലാവര്‍ക്കും അറിയാം. അന്ന് അതിനെതിരെ പറയാന്‍ ഇടതുമുന്നണിയില്‍ നില്‍ക്കുന്ന ഗണേഷ്‌കുമാര്‍ മാത്രമാണ് ഉണ്ടായിരുന്നത്. തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ക്രിസ്ത്യന്‍ വിഭാഗത്തെ എനിക്കെതിരെ തിരിച്ചുവിടാനുള്ള ഗൂഢതന്ത്രമാണ് ചാണ്ടി ഉമ്മന്റേത്’’ – ഗണേഷ് കുമാർ പറഞ്ഞു.
https://www.facebook.com/Malayalivartha






















