Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

യുദ്ധം പൊട്ടാൻ നിമിഷങ്ങൾ അവസാന മിനിറ്റിൽ ട്വിസ്റ്റ് ഇറാൻ അടങ്ങി യുദ്ധം ഇല്ല...! ആണവ ബോംബ് ചീറ്റി

22 FEBRUARY 2026 12:19 PM IST
മലയാളി വാര്‍ത്ത

 

പശ്ചിമേഷ്യയിൽ അമേരിക്കൻ സൈനിക സന്നാഹം ശക്തമാകുന്നതിനിടെ, സൈനിക ഏറ്റുമുട്ടൽ ഒഴിവാക്കാൻ ഒരാഴ്ചയ്ക്കുള്ളിൽ നയതന്ത്രപരമായ തീരുമാനമുണ്ടാകുമെന്ന് ഇറാന്‍റെ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്‌ചി. 'എം എസ് നൗ' ചാനലിലെ മോണിംഗ് ജോ പരിപാടിയിൽ നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. അമേരിക്കൻ വിമാനവാഹിനിക്കപ്പലുകൾ ഉൾപ്പെടെ മേഖലയിൽ വിന്യസിച്ച സാഹചര്യത്തിൽ യുദ്ധഭീതി നിലനിൽക്കെയാണ് ഇറാന്‍റെ ഭാഗത്തുനിന്നുള്ള ഈ നിർണ്ണായക പ്രതികരണം വന്നിട്ടുള്ളത്.

 

പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്റെ മധ്യേഷ്യൻ പ്രതിനിധിയായ സ്റ്റീവ് വിറ്റ്‌കോഫിന് സമർപ്പിക്കാനുള്ള നിർദ്ദേശങ്ങൾ ഇറാൻ തയ്യാറാക്കി വരികയാണ്. രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ ഇത് പൂർത്തിയാകുമെന്നും മേലധികാരികളുടെ അംഗീകാരം ലഭിച്ചാലുടൻ അമേരിക്കയ്ക്ക് കൈമാറുമെന്നും അദ്ദേഹം പറഞ്ഞു. യുറേനിയം സമ്പുഷ്ടീകരണം നിർത്താൻ അമേരിക്ക ആവശ്യപ്പെട്ടിട്ടില്ലെന്നും ഇറാൻ അത് സ്വമേധയാ നിർത്താൻ ഉദ്ദേശിക്കുന്നില്ലെന്നും അരാഗ്‌ചി വ്യക്തമാക്കി. ഇറാന്റെ ആണവപദ്ധതി സമാധാനപരമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണെന്ന് ഉറപ്പാക്കാനുള്ള ചർച്ചകളാണ് ഇപ്പോൾ നടക്കുന്നത്.

 

 

"ഞങ്ങൾ യുദ്ധത്തിനും തയ്യാറാണ്, സമാധാനത്തിനും തയ്യാറാണ്" എന്ന് പറഞ്ഞ അരാഗ്‌ചി, ഈ പ്രശ്നത്തിന് സൈനികപരമായ ഒരു പരിഹാരമില്ലെന്നും നയതന്ത്രത്തിലൂടെ മാത്രമേ ശാശ്വത പരിഹാരം സാധ്യമാകൂ എന്നും കൂട്ടിച്ചേർത്തു. 10 മുതൽ 15 ദിവസത്തിനുള്ളിൽ ഒരു തീരുമാനമുണ്ടാകണമെന്ന് ട്രംപ് അന്ത്യശാസനം നൽകിയ പശ്ചാത്തലത്തിലാണ് ഇറാന്റെ ഈ നീക്കം. തങ്ങളുടെ ആയുധങ്ങൾ പ്രതിരോധത്തിന് വേണ്ടിയുള്ളതാണെന്നും പശ്ചിമേഷ്യയിലെ അമേരിക്കൻ സൈനിക സാന്നിധ്യം അനാവശ്യമാണെന്നും ഇറാൻ ആവർത്തിച്ചു. വരും ദിവസങ്ങളിൽ സ്വിറ്റ്‌സർലൻഡിലെ ജനീവയിൽ വെച്ച് ഇരുരാജ്യങ്ങളും തമ്മിൽ കൂടുതൽ ചർച്ചകൾ നടന്നേക്കും.

അണുബോംബ് നിർമിക്കില്ലെന്ന് ഇറാൻ ഉറപ്പുനൽകിയാൽ, ആണവ സമ്പുഷ്ടീകരണം തുടരാൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അനുമതി നൽകിയേക്കുമെന്ന് റിപ്പോർട്ട്. യുഎസിന്റെ ആവശ്യങ്ങൾ ഇറാൻ അംഗീകരിച്ചില്ലെങ്കിൽ, പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയേയും അദ്ദേഹത്തിന്റെ പിൻഗാമിയായി കരുതപ്പെടുന്ന മകനെയും മറ്റ് പുരോഹിത നേതൃത്വത്തെയും വധിക്കാൻ ട്രംപിന് പദ്ധതിയുള്ളതായും യുഎസ് പ്രസിദ്ധീകരണമായ ആക്സിയോസ് വെളിപ്പെടുത്തുന്നു. മധ്യേഷ്യയിൽ യുഎസ് വൻതോതിൽ സൈനിക സന്നാഹം വർധിപ്പിക്കുന്ന സാഹചര്യത്തിലാണ് ഈ റിപ്പോർട്ട് പുറത്തുവരുന്നത്.


‘‘രാഷ്ട്രീയമായി ഗുണകരമായ ഒരു കരാർ സ്വീകരിക്കാൻ ട്രംപ് തയ്യാറാകും. ആക്രമണം ഒഴിവാക്കണമെങ്കിൽ ഇറാൻ ഞങ്ങൾക്ക് ഒരു വാഗ്ദാനം നൽകണം. അവർ സമയം പാഴാക്കുകയാണ്. കളി തുടർന്നാൽ ഞങ്ങളുടെ ക്ഷമ നശിക്കും’’ – ഒരു മുതിർന്ന യുഎസ് ഉദ്യോഗസ്ഥൻ പറഞ്ഞതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഓരോ സാഹചര്യത്തിനും അനുയോജ്യമായ പദ്ധതികൾ യുഎസിന്റെ പക്കലുണ്ടെന്നും, അതിലൊന്നാണ് ഖമനയിയേയും മകനെയും വധിക്കുക എന്നതെന്നും ഒരു ഉപദേശകൻ വെളിപ്പെടുത്തി.

ആണവ പദ്ധതിയെച്ചൊല്ലിയുള്ള തർക്കത്തിൽ നയതന്ത്രപരമായ പരിഹാരത്തിനുള്ള പ്രതീക്ഷകൾ മങ്ങുന്നതോടെ ഇറാനും യുഎസും സൈനിക സംഘർഷത്തിലേക്ക് നീങ്ങുകയാണെന്ന് ഗൾഫിലെയും യൂറോപ്പിലെയും ഉദ്യോഗസ്ഥർ പറയുന്നു. 2003ലെ ഇറാഖ് അധിനിവേശത്തിനു ശേഷമുള്ള ഏറ്റവും വലിയ സൈനിക വിന്യാസമാണ് യുഎസ് ഇപ്പോൾ നടത്തിയിരിക്കുന്നത്. ഇസ്രയേലും യുഎസുമായി ചേർന്ന് സംയുക്ത സൈനിക നീക്കത്തിന് തയ്യാറെടുക്കുന്നതായാണ് വിവരം.

 

 

 

യുറേനിയം സമ്പുഷ്ടീകരണം, മിസൈലുകൾ, ഉപരോധങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട പ്രധാന വിഷയങ്ങളിൽ കഴിഞ്ഞ രണ്ട് ചർച്ചകളും പരാജയപ്പെട്ടിരുന്നു. എന്നാൽ ചില കാര്യങ്ങളിൽ ഇരുപക്ഷവും ധാരണയിലെത്തിയതായി ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു. വരും ദിവസങ്ങളിൽ ഇറാൻ രേഖാമൂലമുള്ള നിർദേശം സമർപ്പിക്കും. ഇറാൻ നൽകുന്ന നിർദ്ദേശങ്ങൾ വളരെ വിശദമായിരിക്കണമെന്നും അത് ആണവപദ്ധതി സമാധാനപരമാണെന്ന് തെളിയിക്കുന്നതായിരിക്കണമെന്നും യുഎസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

അതേസമയം ഇറാനിൽ പരിമിതമായ ആക്രമണം നടത്താൻ സാധ്യതയുണ്ടെന്ന് സൂചന അമേരിക്കയിൽനിന്നും വന്നതിനു പിന്നാലെ പോർച്ചുഗലിലെ ലാജെസ് വിമാനത്താവളത്തിൽ യുഎസ് സൈനിക വിമാനങ്ങൾ ഇറങ്ങി. യുദ്ധവിമാനങ്ങൾക്കൊപ്പം റീഫ്യൂവലിംഗ് ടാങ്കറുകൾ ചരക്കുനീക്കം സാധ്യമാക്കുന്ന സി-17 ഗ്ലോബ്മാസ്റ്റർ വിമാനങ്ങൾ എന്നിവയാണ് ഇവിടേയ്ക്ക് എത്തിയത്.

വിമാനവാഹിനി കപ്പലുകൾ ഉൾപ്പെടെ വിന്യാസിച്ച് അമേരിക്ക സൈനിക നീക്കം ശക്തമാക്കിയതിന് പിന്നാലെ നിർണായക പ്രഖ്യാപനവുമായി ഇറാൻ,​ സൈനിക ഏറ്റുമുട്ടൽ ഒഴിവാക്കാൻ ഒരാഴ്ചയ്ക്കുള്ളിൽ നയതന്ത്രപരമായ തീരുമാനം ഉണ്ടാകുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി അറിയിച്ചു. ഒരു ചാനൽ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇറാനെ യു,​എസ് ഏതുനിമിഷവും ആക്രമിച്ചേക്കാവുന്ന ആശങ്കകൾക്കിടയിലാണ് വിദേശകാര്യ മന്ത്രിയുടെ പ്രതികരണം പുറത്തുവന്നത്.

 

 

 

അതിനിടെ, നയതന്ത്ര ശ്രമം പരാജയപ്പെട്ടാൽ ഇറാനെതിരെ സ്വീകരിക്കേണ്ട നടപടികൾ യു.എസ് സൈന്യം പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് മുന്നിൽ അവതരിപ്പിച്ചെന്നാണ് റിപ്പോർട്ട്. ഇറാനിലെ ഉന്നതരെ ലക്ഷ്യമിടുന്നത് മുതൽ ഭരണകൂട മാറ്റം വരെയുള്ള പദ്ധതികൾ യു.എസിന്റെ പരിഗണനയിലുണ്ടെന്നാണ് കരുതുന്നത്.

സംഘർഷങ്ങൾക്കിടയിലും വൈകാതെ ആണവ കരാറിൽ എത്താനായേക്കുമെന്ന് യു.എസുമായി പരോക്ഷ ചർച്ച നടത്തുന്ന ഇറാൻ സംഘം പ്രതീക്ഷ പ്രകടിപ്പിച്ചു. നേരത്തെ യുദ്ധഭീതിയുടെ പശ്ചാത്തലത്തിൽ സെർബിയയും സ്വീഡനും തങ്ങളുടെ പൗരൻമാരോട് ഇറാൻ വിടണമെന്ന് നിർദ്ദേശിച്ചിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (7 minutes ago)

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി  (12 minutes ago)

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി  (16 minutes ago)

റഹീമിനെ തൂക്ക് ശിവകുട്ടിയെ പിടി തല അറിയാൻ ED ..ദേ ഇവന്മാരെ എടുത്ത് അകത്തിട് EDയെ തൊട്ടവന്മാരെ കോടതി പറപ്പിച്ചു..അറസ്റ്റ് ഉടൻ  (26 minutes ago)

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (3 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (3 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (5 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (5 hours ago)

Ram Temple donation theft അടിയന്തര വാദം കേൾക്കാൻ വിസമ്മതിച്ച് കോടതി  (5 hours ago)

വിസ്മയ മോഹൻലാൽ നായികയാകുന്ന ചിത്രം തുടക്കത്തിന്റെ പോസ്റ്റർ പുറത്ത്; ചിത്രം ആകാംക്ഷയോടെ കാത്തിരുന്നു പ്രേഷകർ  (5 hours ago)

'വരവ്' ജൂലൈ പതിനാറിന് വരും; ഷാജി കൈലാസ് ചിത്രത്തിൽ അർജ്ജുൻ അശോക് നായകൻ  (5 hours ago)

DIVE ACCIDENT അവസാന നിമിഷം ഡാൻസും പാട്ടും..  (5 hours ago)

Protocol-officer-suspended പ്രോട്ടോക്കോൾ ഉദ്യോഗസ്ഥന് സസ്പെൻഷൻ  (5 hours ago)

തിരുവനന്തപുരം കോര്‍പറേഷനില്‍ സംഘര്‍ഷം  (5 hours ago)

വിടെടീ, രജിസ്റ്റർ കീറി ദൂരെയെറിഞ്ഞു ശബരിനാഥിന്റെ ചെവികുറ്റിക്ക് അടി..! സാരി വലിച്ചൂരി..! TVM-യിൽ യുദ്ധം,പുച്ഛിച്ച് മേയർ VVR  (6 hours ago)

Malayali Vartha Recommends