ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

തിരുവനന്തപുരം ജില്ലാ ഗവൺമെന്റ് പ്ലീഡറും പബ്ളിക് പ്രോസിക്യൂട്ടറുമായ ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി. നിയമ വകുപ്പ് സെക്രട്ടറി കെ. ജി. സനൽ കുമാറാണ് ഉത്തരവിറക്കിയത്. ഒരു മാസത്തെ നോട്ടീസിന് പകരമായി ഒരു മാസത്തെ ശമ്പളം നൽകിയാണ് ഒഴിവാക്കിയത്. അഡിഷണൽ ഗവൺമെന്റ് പ്ലീഡർ എ.ആർ.ഷാജിക്കാണ് പകരം ചുമതല. ഇ.ഡി ഉദ്യോഗസ്ഥർ ആക്രമിക്കപ്പെട്ട കേസിൽ എ.സന്തോഷ് കുമാറിനെ സ്‌പെഷ്യൽ പ്രോസിക്യൂട്ടറായി നിയമിച്ചു.പിണറായി വിജയന്റെ വീട്ടിലെ റെയ്ഡിനുശേഷം മടങ്ങിയ ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഒൻപതാം പ്രതിയായ ഹരീഷ് കുമാറിന് തിരുവനന്തപുരം ജില്ലാ കോടതി ജാമ്യം അനുവദിച്ചിരുന്നു.
അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോർട്ടിന് വിരുദ്ധമായി പ്രതിയെ കസ്റ്റഡിയിൽ വേണ്ടെന്ന് പ്രോസിക്യൂട്ടറായ ടി.ഗീനാകുമാരി വാദിച്ചതാണ് ജാമ്യത്തിന് ഇടയാക്കിയത്. ഇതു വിവാദമായതോടെ സർക്കാർ കർശന നടപടിയെടുക്കുകയായിരുന്നു. 2023 ഒക്‌ടോബറിൽ ജില്ലാ ഗവൺമെന്റ് പ്ലീഡറും പബ്ളിക് പ്രോസിക്യൂട്ടറുമായി പിണറായി സർക്കാർ നിയമിച്ച ഗീനാകുമാരിക്ക് 2026 ഒക്‌ടോബർ വരെ കാലാവധിയുണ്ട്.തിരുവനന്തപുരത്തെ പ്രമുഖ ക്രിമിനല്‍ അഭിഭാഷകന്‍ അഡ്വ. എ. സന്തോഷ് കുമാര്‍ ഇനി ഇ.ഡി. ആക്രമണക്കേസില്‍ സര്‍ക്കാരിന്റെ വജ്രായുധമാകും.
മുതിർന്ന ക്രിമിനൽ അഭിഭാഷകനായ അഡ്വ. എ. സന്തോഷ് കുമാർ തന്റെ സുദീർഘമായനിയമജീവിതത്തിൽ നിരവധി പ്രമാദമായ കേസുകൾ കൈകാര്യം ചെയ്തിട്ടുണ്ട്. 2011-2015 കാലയളവിൽ അദ്ദേഹം തിരുവനന്തപുരം ജില്ലാ ഗവൺമെന്റ് പ്ലീഡറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്കേരളത്തെ നടുക്കിയ കല്ലുവാതുക്കൽ വ്യാജമദ്യ ദുരന്തവുമായി ബന്ധപ്പെട്ട കേസിൽ അദ്ദേഹം സ്പെഷ്യൽ പ്രോസിക്യൂട്ടറായി പ്രവർത്തിച്ചിട്ടുണ്ട്.തിരുവനന്തപുരത്തെ ചെറിയതുറയിലുണ്ടായ സംഘർഷത്തെയും പോലീസ് വെടിവെപ്പിനെയും തുടർന്നുള്ള പ്രമാദമായ കേസിന്റെ നടത്തിപ്പിലും അദ്ദേഹം സ്പെഷ്യൽ പ്രോസിക്യൂട്ടറായിരുന്നു.ഉമ്മൻചാണ്ടിക്ക് വേണ്ടിയുള്ള കേസുകൾ:മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് വേണ്ടി കോടതികളിൽ
നിരവധി തവണ ഹാജരാകുകയും കേസുകൾ വിജയകരമായി കൈകാര്യം ചെയ്യുകയും ചെയ്തിട്ടുണ്ട്.സാമ്പത്തിക-രാഷ്ട്രീയ സ്വാധീനമുള്ള വലിയ കേസുകളിൽ നിയമപോരാട്ടം നടത്തി പരിചയമുള്ള ഒരു 'നിയമപ്പുലി' ആയിട്ടാണ് അദ്ദേഹം പ്രൊഫഷണൽ രംഗത്ത് അറിയപ്പെടുന്നത്. പ്രതിസന്ധികളില്‍ മാന്ത്രിക ഇടപെടല്‍ നടത്തുന്ന ഇതേ തന്ത്രജ്ഞതയാണ് ഇപ്പോള്‍ രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന ഇ.ഡി. ആക്രമണക്കേസിലെ അട്ടിമറി തടയാനും സന്തോഷ് കുമാറിനെ തേടിയെത്താന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്. പബ്ലിക് പ്രോസിക്യൂട്ടര്‍ ടി. ഗീനാകുമാരിയെ തെറുപ്പിച്ചാണ് മുഖ്യമന്ത്രി വി.ഡി. സതീശന്‍ കോടതിയറികളിലെ ഈ 'പുലി'യെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചത്.
https://www.facebook.com/Malayalivartha



























