ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്തിനെയും ഭരണസമിതിയെയും പ്രത്യേക അന്വേഷണ സംഘം പ്രതിചേര്‍ത്തു. സ്വര്‍ണക്കൊള്ളയില്‍ പ്രതിയാകുന്ന രണ്ടാമത്തെ പ്രസിഡന്റും ഭരണസമിതിയുമാണ്. മുന്‍ ദേവസ്വം പ്രസിഡന്റ് പത്മകുമാറിനെയും ഭരണസമിതിയെയും എസ്‌ഐടി നേരത്തെ പ്രതിയാക്കിയിരുന്നു. പ്രതിപട്ടിക വിപുലപ്പെടുത്തുമെന്ന് എസ്‌ഐടി ഇന്ന് ഹൈക്കോടതിയെ അറിയിച്ചു.
സ്വര്‍ണക്കൊള്ളയില്‍ രണ്ടു കേസുകളാണ് നിലവിലുള്ളത്. കട്ടിളപാളിയിലെയും ദ്വാരപാലക ശില്‍പങ്ങളിലെ സ്വര്‍ണം കടത്തിയ കേസുകളുമാണവ. മൂന്നാമത് ഒരു കേസ് റജിസ്റ്റര്‍ ചെയ്യാനാണ് എസ്‌ഐടി തീരുമാനം. വിശ്വാസവഞ്ചന, വ്യാജരേഖ ചമയ്ക്കല്‍, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. പ്രശാന്തിനു പുറമേ സ്മാര്‍ട്‌സ് ക്രിയേഷന്‍ ഉടമ പങ്കജ് ഭണ്ഡാരി, തന്ത്രിയായിരുന്ന കണ്ഠരര് രാജീവര്, തിരുവാഭരണം കമ്മിഷണര്‍ റജിലാല്‍ എന്നിവരും പ്രതികളാണ്.
https://www.facebook.com/Malayalivartha





















