Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

നീയൊക്കെ കൂടെ വാ കാണിച്ച് തരാം.. അമ്പോ വീണാ ജോർജിന്റെ ഷോ കയ്യില്ലാത്തവർ കെട്ടി വെച്ചു അടിക്കും..! കത്രിക പൊട്ടി വയറ്റിന് പുറത്ത്..!

22 FEBRUARY 2026 12:30 PM IST
മലയാളി വാര്‍ത്ത

ആലപ്പുഴ മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയയ്ക്കിടെ സ്ത്രീയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ പ്രതിപക്ഷ പ്രതിഷേധം ശക്തമായി. ആരോഗ്യവകുപ്പിനെതിരേയും ആരോഗ്യമന്ത്രി വീണാ ജോർജിനെതിരേയുമാണ് കോൺഗ്രസും യൂത്ത് കോൺഗ്രസും പ്രതിഷേധം കടുപ്പിച്ചത്. തിരുവനന്തപുരത്ത് ആരോഗ്യമന്ത്രിയുടെ വസതിയിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയ യൂത്ത് കോൺഗ്രസ്, മന്ത്രിയുടെ വസതിയിൽ റീത്തുംവെച്ചു. അതേസമയം, പ്രതിപക്ഷ പ്രതിഷേധം തുടരുന്നതിനിടെ മന്ത്രി വീണാ ജോർജും സിപിഎം നേതാക്കളും പ്രതിരോധവുമായി രംഗത്തെത്തി. നല്ല രീതിയിൽ ചികിത്സ നൽകുന്ന സംസ്ഥാനമാണ് കേരളമെന്ന് മുഖ്യമന്ത്രിയും ശനിയാഴ്ച പറഞ്ഞു.

കത്രിക കുടുങ്ങിയ സംഭവത്തിൽ ഒരു ആരോഗ്യമന്ത്രി ചെയ്യേണ്ട കാര്യങ്ങളെല്ലാം ചെയ്തിട്ടുണ്ടല്ലോ എന്നായിരുന്നു വീണാ ജോർജിന്റെ പ്രതികരണം. മണിക്കൂറുകൾക്കകം നടപടിയെടുത്തു. കൃത്യമായ അന്വേഷണത്തിന് തീരുമാനമെടുത്തു. ഏത് ചികിത്സാപിഴവാണെങ്കിലും അത് ഒരിക്കലും അംഗീകരിക്കില്ല. കൃത്യമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

സ്വകാര്യ ആശുപത്രികളിലെ ചികിത്സാപിഴവുകളിൽ പ്രതിപക്ഷം ശബ്ദിക്കാത്തത് എന്തുകൊണ്ടാണെന്നും മന്ത്രി ചോദിച്ചു. സ്വകാര്യ ആശുപത്രിയിൽവെച്ച് ഇതുപോലെ കത്രിക കുടുങ്ങിയിട്ട് ആലപ്പുഴ വണ്ടാനം ഗവ. മെഡിക്കൽ കോളേജിലെ ഗൈനക്കോളജിസ്റ്റാണ് അത് പുറത്തെടുത്തത്. അതിൽ ഒരാൾക്കും ഒന്നും ശബ്ദിക്കാനില്ല. ആരോഗ്യരംഗത്ത് നിക്ഷേപം നടത്തിയിരിക്കുന്ന കുത്തകകളെ സഹായിക്കുന്ന നിലപാടാണ് വി.ഡി. സതീശനും കൂട്ടരും സ്വീകരിച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

 

പത്തനംതിട്ടയിലും പ്രതിഷേധം

പത്തനംതിട്ട ജനറൽ ആശുപത്രി കെട്ടിടം, സ്റ്റേഡിയം ഉദ്ഘാടനവുമായി ബന്ധപ്പെട്ട് വിളിച്ചുചേർത്ത ആലോചനായോഗത്തിലും മന്ത്രി വീണാ ജോർജിനെതിരേ പ്രതിഷേധമുയർന്നു. പണി പൂർത്തിയാക്കാതെയാണ് ആശുപത്രി കെട്ടിടം ഉദ്ഘാടനംചെയ്യുന്നതെന്നായിരുന്നു കോൺഗ്രസിന്റെ ആരോപണം. തുടർന്ന് കോൺഗ്രസ് പ്രവർത്തകർ മന്ത്രിയെ കൂവിവിളിച്ചു. ഇതോടെ മന്ത്രിക്ക് പിന്തുണയുമായി ഡിവൈഎഫ്‌ഐ പ്രവർത്തകരും സ്ഥലത്തെത്തി.

ആരോഗ്യവകുപ്പിനെ പ്രശംസിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരത്ത് നടന്ന അന്താരാഷ്ട്ര കേരളപഠന കോൺഗ്രസിൽ സംസാരിക്കുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിലെ ആരോഗ്യവകുപ്പിനെ പ്രശംസിച്ചു. ആരോഗ്യ മേഖലയിലെ സേവനങ്ങൾ കൂടുതൽ മികവുറ്റതാക്കി നല്ലനിലയിൽ സാധാരണക്കാർക്ക് ലഭ്യമാക്കുന്നനിലയാണ് നാം സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രതിഷേധവും പ്രതിരോധവും...

മന്ത്രി വീണാ ജോർജിന്റെ തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിലേക്കാണ് ശനിയാഴ്ച യൂത്ത് കോൺഗ്രസ് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്. വസതിക്കുള്ളിൽ അതിക്രമിച്ചുകയറിയവർ അവിടെ റീത്ത് വെച്ചു. പ്രതിഷേധക്കാരെ പോലീസ് പിന്നീട് അറസ്റ്റ്‌ചെയ്തുനീക്കി. പ്രവർത്തകർക്കെതിരേ പോലീസ് കേസെടുക്കുകയുംചെയ്തു.

 

ഉഷ ജോസഫ് കുട്ടിയുടെ വയറ്റില്‍ നിന്നും ശസ്ത്രക്രിയ ചെയ്ത് പുറത്തെടുത്ത കത്രിക ഒടിഞ്ഞ നിലയില്‍. രണ്ട് ഭാഗങ്ങളായാണ് കത്രിക കണ്ടെടുത്തത്. ഉഷയുടെ വയറ്റില്‍ നിന്ന് പുറത്തെടുത്ത കത്രികയുടെ ചിത്രം പുറത്തുവന്നു. കത്രികയുടെ അഗ്ര ഭാഗം ഒടിഞ്ഞ നിലയിലാണ് കണ്ടെത്തിയത്. ആര്‍ട്ടറി ഫോര്‍സെപ്‌സ് എന്ന ഉപകരണമാണ് പുറത്തെടുത്തത്. കത്രിക കോടതിയില്‍ ഹാജരാക്കും. ഉഷയുടെ വയറ്റില്‍ നിന്ന് കത്രിക പുറത്തെടുക്കാനുള്ള ശസ്ത്രക്രിയ കൊച്ചി അമൃത ആശുപത്രിയിലാണ് പൂര്‍ത്തിയായത്.

 

സംഭവത്തില്‍ കേസെടുത്തതിനാല്‍ രണ്ട് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സാന്നിദ്ധ്യത്തിലായിരുന്നു ശസ്ത്രക്രിയ നടന്നത്. കളമശ്ശേരി ഗവ. മെഡിക്കല്‍ കോളേജിലെ രണ്ട് ഡോക്ടര്‍മാരാണ് ശസ്ത്രക്രിയയുടെ സമയത്ത് ഉണ്ടായിരുന്നത്. വയറ്റില്‍നിന്ന് പുറത്തെടുത്ത കത്രിക നിലവില്‍ രജിസ്റ്റര്‍ചെയ്ത കേസിലെ തൊണ്ടിമുതലാണ്. അതിനാല്‍തന്നെ ഇത് ഇന്നുതന്നെ കേസ് അന്വേഷിക്കുന്ന അമ്പലപ്പുഴ ഡിവൈഎസ്പിക്ക് കൈമാറുകയായിരുന്നു. ഉഷയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിവരം.

അഞ്ചുവര്‍ഷം മുന്‍പാണ് ഉഷ ഗര്‍ഭാശയത്തിലെ മുഴ നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയയ്ക്കായി വണ്ടാനം മെഡിക്കല്‍ കോളേജില്‍ എത്തിയത്. ഇതിനുശേഷമാണ് ഉഷയ്ക്ക് ശാരീരികപ്രശ്‌നങ്ങളുണ്ടായത്. പല ചികിത്സകളും പരിശോധനകളും നടത്തിയെങ്കിലും യഥാര്‍ത്ഥ കാരണം കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. ഒടുവില്‍ ബുധനാഴ്ച ആലപ്പുഴയിലെ യൂറോളജി വിദഗ്ധന്റെ നിര്‍ദേശപ്രകാരം എക്സ്-റേ എടുത്തപ്പോഴാണ് വയറ്റില്‍ കത്രികയുള്ളതായി കണ്ടെത്തിയത്. തുടര്‍ന്ന് വ്യാഴാഴ്ച രാവിലെ ഇവര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തി ഒരു ഡോക്ടറെ കണ്ടു. വിവരം പുറത്തു പറയരുതെന്ന് ചില ഡോക്ടര്‍മാര്‍ പറഞ്ഞതായും ഉഷയുടെ ബന്ധുക്കള്‍ ആരോപിച്ചിട്ടുണ്ട്.

ശസ്ത്രക്രിയയ്ക്ക് ഉപയോഗിക്കുന്ന നീളത്തിലുള്ള അറ്റം വളഞ്ഞ കത്രികയാണ് (ആര്‍ട്ടെറി ഫോര്‍സെപ്സ്) ഉഷയുടെ വയറ്റിലുണ്ടായിരുന്നത്.സംഭവത്തില്‍ ആരോഗ്യവകുപ്പ് നടപടിയെടുത്തുവരികയാണ്. ഉഷയെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയ ഡോ. ഷാഹിദയെയും നഴ്‌സിംഗ് ഓഫീസര്‍ പി.എസ് ധന്യയെയും സസ്പെന്‍ഡ് ചെയ്തു. ഡോ. ഷാഹിദ തിരുവനന്തപുരം എസ്എടിയില്‍ അസോസിയേറ്റ് പ്രൊഫസറാണ്. ഗൈനക്കോളജി വിഭാഗം മേധാവിയായിരുന്ന ഡോ. ലളിതാംബിക വിരമിച്ചതിനാല്‍ എന്ത നടപടി സ്വീകരിക്കുമെന്ന് വ്യക്തമല്ല. ഡോ.ലളിതാംബികയും നഴ്‌സും ചേര്‍ന്നാണ് ശസ്ത്രക്രിയ നടത്തിയതെന്നാരോപിച്ച് ഉഷയുടെ ഭര്‍ത്താവ് അമ്പലപ്പുഴ സിഐയ്ക്ക് പരാതി നല്‍കിയിരിക്കുകയാണ്.

 

 

പുറത്തെടുത്ത ശസ്ത്രക്രിയ ഉപകരണം ഡോക്ടര്‍മാര്‍ കൈമാറിയെന്ന് അമ്പലപ്പുഴ ഡിവൈഎസ്പി വ്യക്തമാക്കി. ആര്‍ട്ടറി ഫോര്‍സെപ്‌സ് എന്ന ഉപകരണമാണ് പുറത്തെടുത്തത്. വണ്ടാനം മെഡിക്കല്‍ കോളേജിലെ ചികിത്സാ പിഴവിനെ തുടര്‍ന്നാണ് ഉഷയുടെ വയറ്റില്‍ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയത്. 2021ലെ ഗൈനക്കോളജി വിഭാഗം മേധാവി ഡോ. ലളിതാംബിക കരുണാകാരന്‍ മാത്രമാണ് കേസിലെ പ്രതി. ചികിത്സ പിഴവ് ഉണ്ടായ തീയതി എഫ്‌ഐആറില്‍ രേഖപ്പെടുത്തിയതില്‍ പൊലീസിന് ഗുരുതര പിഴവുമുണ്ടായി.

മനുഷ്യജീവനും വ്യക്തിസുരക്ഷിതത്വത്തിനും അപകടകാരമാം വിധം പ്രവര്‍ത്തിച്ചു എന്നാണ് ഡോ. ലളിതാംബിക കരുണാകാരനെതിരായ എഫ്‌ഐആര്‍. ഉഷയുടെ ഭര്‍ത്താവ് ജോസഫ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഒരാളെ മാത്രം പ്രതി ചേര്‍ത്തുള്ള എഫ്‌ഐആര്‍. പരാതിയില്‍ ഡോക്ടറുടെ അസിസ്റ്റന്റയിരുന്ന ആള്‍ക്കെതിരെയും ആരോപണമുണ്ടെങ്കിലും പ്രതി ചേര്‍ത്തില്ല. ശസ്ത്രക്രിയ നടത്തിയ ഡോ. ഷാഹിത ജെ ആയിരുന്നു അസിസ്റ്റന്റ്. അന്വേഷണം തുടരുകയാണെന്നും കൂടുതല്‍ പേരെ പ്രതി ചേര്‍ക്കുമെന്ന് അമ്പലപ്പുഴ ഡിവൈഎസ്പി വ്യക്തമാക്കി. എഫ്‌ഐആറില്‍ സംഭവം നടന്ന തീയതി തെറ്റായി രേഖപ്പെടുത്തിയത് കോടതിയില്‍ തിരിച്ചടിയായേക്കും. 2021 മെയ് 5ന് പകരം 2026 മെയ് 5 ആണ് രേഖപ്പെടുത്തിയിരിക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (8 minutes ago)

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി  (13 minutes ago)

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി  (17 minutes ago)

റഹീമിനെ തൂക്ക് ശിവകുട്ടിയെ പിടി തല അറിയാൻ ED ..ദേ ഇവന്മാരെ എടുത്ത് അകത്തിട് EDയെ തൊട്ടവന്മാരെ കോടതി പറപ്പിച്ചു..അറസ്റ്റ് ഉടൻ  (27 minutes ago)

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (3 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (3 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (5 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (5 hours ago)

Ram Temple donation theft അടിയന്തര വാദം കേൾക്കാൻ വിസമ്മതിച്ച് കോടതി  (5 hours ago)

വിസ്മയ മോഹൻലാൽ നായികയാകുന്ന ചിത്രം തുടക്കത്തിന്റെ പോസ്റ്റർ പുറത്ത്; ചിത്രം ആകാംക്ഷയോടെ കാത്തിരുന്നു പ്രേഷകർ  (5 hours ago)

'വരവ്' ജൂലൈ പതിനാറിന് വരും; ഷാജി കൈലാസ് ചിത്രത്തിൽ അർജ്ജുൻ അശോക് നായകൻ  (5 hours ago)

DIVE ACCIDENT അവസാന നിമിഷം ഡാൻസും പാട്ടും..  (5 hours ago)

Protocol-officer-suspended പ്രോട്ടോക്കോൾ ഉദ്യോഗസ്ഥന് സസ്പെൻഷൻ  (5 hours ago)

തിരുവനന്തപുരം കോര്‍പറേഷനില്‍ സംഘര്‍ഷം  (5 hours ago)

വിടെടീ, രജിസ്റ്റർ കീറി ദൂരെയെറിഞ്ഞു ശബരിനാഥിന്റെ ചെവികുറ്റിക്ക് അടി..! സാരി വലിച്ചൂരി..! TVM-യിൽ യുദ്ധം,പുച്ഛിച്ച് മേയർ VVR  (6 hours ago)

Malayali Vartha Recommends