ഭാര്യയെ മോഷണക്കുറ്റത്തിനു റിമാന്‍ഡ് ചെയ്തതില്‍ മനംനൊന്ത് ഭര്‍ത്താവ് ആത്മഹത്യക്ക് ശ്രമിച്ചു

അഞ്ചലില്‍ ഭാര്യയെ മോഷണക്കുറ്റത്തിനു റിമാന്‍ഡ് ചെയ്ത മനോവിഷമത്തില്‍ യുവാവ് പെട്രോളൊഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. കൊല്ലം അഞ്ചല്‍ ഇടമുളയ്ക്കല്‍ പടിഞ്ഞാറ്റിന്‍കര റഫീഖ് മന്‍സിലില്‍ റഫീഖാണ് ഞായറാഴ്ച ഉച്ചയോടെ പെട്രോളൊഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഈ സമയം വീട്ടില്‍ ആരുമുണ്ടായിരുന്നില്ല.
തീ പടരുന്നതു കണ്ട നാട്ടുകാരാണ് അഞ്ചല്‍ പൊലീസില്‍ വിവരം അറിയിച്ചത്. തുടര്‍ന്ന് പൊലീസെത്തി സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. റഫീഖിനു 50 ശതമാനത്തിലേറെ പൊള്ളലേറ്റതായാണ് അറിയുന്നത്. മുന്‍പും റഫീഖ് ആത്മഹത്യാ ശ്രമം നടത്തിയിട്ടുണ്ട്.
ഫെബ്രുവരി 16 തിങ്കളാഴ്ചയാണ് റഫീഖിന്റെ ഭാര്യ സബീനയെ മോഷണക്കുറ്റത്തിനു പൊലീസ് അറസ്റ്റു ചെയ്തത്. അഞ്ചലില്‍നിന്നും കുളത്തൂപ്പുഴയ്ക്ക് പോയ സ്വകാര്യബസ്സില്‍ നിന്നാണ് കുഞ്ഞിന്റെ മുക്കാല്‍ പവന്‍ വരുന്ന സ്വര്‍ണ കൊലുസ് സബീന മോഷ്ടിച്ചത്. കൊലുസ് നഷ്ടപ്പെട്ട വിവരം കുഞ്ഞിന്റെ അമ്മ ബസ് ജീവനക്കാരെ അറിയിക്കുകയും അവര്‍ പൊലീസിനെ അറിയിക്കുകയും ചെയ്തു.
സ്ഥലത്തെത്തിയ പൊലീസിനു സബീനയില്‍ സംശയം തോന്നിയതിനാല്‍ അഞ്ചല്‍ പൊലീസ് സ്‌റ്റേഷനില്‍ എത്തിച്ച് നടത്തിയ പരിശോധനയിലാണ് സ്വര്‍ണം കണ്ടെടുത്തത്. സബീന ഇതിനുമുന്‍പും സമാനമായ കേസുകളില്‍ പിടിക്കപ്പെട്ടിട്ടുണ്ട്. കഴിഞ്ഞവര്‍ഷം അഞ്ചലില്‍ ക്ഷേത്ര ഉത്സവത്തിനിടെ കുഞ്ഞിന്റെ സ്വര്‍ണമാല മോഷ്ടിച്ച സബീനയെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പിച്ചിരുന്നു.
https://www.facebook.com/Malayalivartha
























