തന്ത്രിയെ അറസ്റ്റ് ചെയ്ത നടപടിയില്‍ വന്‍ വീഴ്ചകള്‍ പ്രകടമാണെന്ന് കെ.സി. വേണുഗോപാല്‍

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരെ നിലപാടെടുത്ത തന്ത്രി കണ്ഠര് രാജീവരരെ സര്‍ക്കാര്‍ വേട്ടയാടുകയാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. മന്ത്രിക്കെതിരെയുള്ള ആരോപണങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് തന്ത്രിയെ അറസ്റ്റ് ചെയ്തതെന്നും, ഇതിന് പിന്നില്‍ ഗൂഢമായ രാഷ്ട്രീയ താല്പര്യങ്ങളുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
ജാമ്യവിധി പരിശോധിക്കുമ്പോള്‍ തന്ത്രിയെ അറസ്റ്റ് ചെയ്ത നടപടിയില്‍ വന്‍ വീഴ്ചകള്‍ പ്രകടമാണെന്ന് വേണുഗോപാല്‍ ചൂണ്ടിക്കാട്ടി. ഒരു തെളിവുപോലുമില്ലാതെയാണ് തന്ത്രിയെ കസ്റ്റഡിയിലെടുത്തതെന്ന് കോടതിയുടെ നിരീക്ഷണങ്ങളില്‍ നിന്ന് വ്യക്തമാണ്. യുവതി പ്രവേശന വിഷയത്തില്‍ സര്‍ക്കാരിനോട് വിയോജിച്ചതിലുള്ള പക തീര്‍ക്കുകയാണ് ഇതിലൂടെ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. സിറ്റിയുടെ അന്വേഷണത്തിലെ വീഴ്ചകള്‍ ഉള്‍പ്പെടെ വരും ദിവസങ്ങളില്‍ ഹൈക്കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
https://www.facebook.com/Malayalivartha

























