Widgets Magazine
24
Mar / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പോരാട്ടം വാശിയോടെ... നിയമസഭാ തെരഞ്ഞെടുപ്പ് ചൂടിലേക്ക് കേരളം, നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന്, പത്രിക നൽകിയത് 1252 പേർ; വിമതരെയും അപരൻമാരെയും പിന്തിരിപ്പിക്കാൻ പാർട്ടികളും സ്ഥാനാർത്ഥികളും


70 ല​ക്ഷം രൂ​പ​യു​ടെ അ​ന​ധി​കൃ​ത സ്വ​ത്ത് സ​മ്പാ​ദനം; ശ്രീ​ചി​ത്ര ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് മു​ൻ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ​ക്ക് മൂ​ന്ന് വ​ർ​ഷം കഠിന ത​ട​വും 71 ല​ക്ഷം രൂ​പ പി​ഴ​യും


  നിയമസഭാ തെരഞ്ഞെടുപ്പ്... നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന്.... 140 മണ്ഡലങ്ങളിലായി 1252 പേരാണ് പത്രിക നൽകി, സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ മാർച്ച് 26 വരെ സമയം.... സംസ്ഥാനത്തെ അന്തിമ വോട്ടർ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും  


ഭീതിയിൽ ഇസ്രായേൽ; നെതന്യാഹു ബങ്കറിൽ: ഇറാന്റെ മിസൈൽ മഴയിൽ തകർന്ന് നഗരങ്ങൾ...

ഷൈലജ ടീച്ചറെ ബലികൊടുത്തത് താനെന്ന് കുറ്റസമ്മതം ... ധർമ്മടത്ത് മാറ്റം സാധ്യമല്ല ഞ്ഞെട്ടി പ്രവർത്തകർ

22 MARCH 2026 12:29 PM IST
മലയാളി വാര്‍ത്ത

കെ.കെ ഷൈലജയെ തോൽപ്പിക്കാൻ തന്നെയാണ് പേരാവൂരിൽ നിർത്തിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.കരുത്തുണ്ടെങ്കിൽ ജയിച്ചുവരട്ടെ എന്നാണ് പിണറായി പറഞ്ഞത്. മട്ടന്നൂർ സുരക്ഷിത മണ്ഡലമാണെന്നും അവിടെ ജയിക്കേണ്ട ഒരാളെ മത്സരിപ്പിച്ചുവെന്നുമാണ് പിണറായി പറഞ്ഞത്. 


60,963 വോട്ടുകളുടെ റെക്കോഡ് ഭൂരിപക്ഷം നല്‍കിയാണ് അന്നത്തെ ആരോഗ്യമന്ത്രി കെകെ ശൈലജയെ മട്ടന്നൂരുകാര്‍ നിയമസഭയിലേക്ക് അയച്ചത്. പിണറായി സര്‍ക്കാരിലെ ഏറ്റവും മികച്ച മന്ത്രിയായിട്ടും രണ്ടാം പിണറായി സര്‍ക്കാരില്‍ ശൈലജയ്ക്ക് അവസരം ലഭിച്ചില്ല. എംഎല്‍എ മാത്രമായിരുന്ന അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം മറ്റൊരു നിയമസഭാ തിരഞ്ഞെടുപ്പ് വന്നപ്പോള്‍ മത്സരിക്കാന്‍ മട്ടന്നൂര്‍ സീറ്റ് കയ്യിലില്ല. പാര്‍ട്ടി കോട്ടയ്ക്ക് പകരം ശൈലജയെ നിയോഗിച്ചിരിക്കുന്നത് പേരാവൂര്‍ മണ്ഡലത്തിലാണ്.


പേരാവൂരില്‍ നിന്ന് 2006ല്‍ വിജയിച്ച ശൈലജ 2011ല്‍ ഇതേ മണ്ഡലത്തില്‍ നിന്ന് പരാജയം രുചിച്ചു. 2016ല്‍ മത്സരിച്ചത് കൂത്തുപറമ്പില്‍ നിന്നായിരുന്നു. ഇത്തവണ പേരാവൂരിലേക്ക് അയച്ചത് ശൈലജയെ പരാജയപ്പെടുത്തി ഒതുക്കുകയെന്ന ലക്ഷ്യത്തോടെയാണ് എന്ന വിമര്‍ശനം ശക്തമാണ്. ഈ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയിരിക്കുന്ന പ്രതികരണമാണ് ശ്രദ്ധേയമാകുന്നത്. ശൈലജയെ മുഖ്യമന്ത്രിയാക്കുമോയെന്ന കാര്യം ഇപ്പോള്‍ പറയാനാകില്ലെന്നും അതിന് കാരണം മുന്‍കൂട്ടി മുഖ്യമന്ത്രിയെ നിശ്ചയിക്കുന്ന പതിവ് പാര്‍ട്ടിക്കും മുന്നണിക്കും ഇല്ല എന്നതാണെന്നും പിണറായി പറഞ്ഞു.

കെകെ ശൈലജയെ ഒതുക്കുന്നതിന് വേണ്ടിയാണ് പേരാവൂരിലേക്ക് അയച്ചത് എന്ന പ്രാചരണം ശരിയല്ലെന്നും പിണറായി പറഞ്ഞു. രണ്ടാം സര്‍ക്കാരില്‍ ശൈലജയെ ഉള്‍പ്പെടുത്താത് പാര്‍ട്ടി കാലങ്ങളായി സ്വീകരിച്ച് വരുന്ന അച്ചടക്കത്തിന്റേയും ടേം വ്യവസ്ഥയുടേയും ഭാഗമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മണ്ഡലത്തില്‍ നിന്ന് മാറ്റിയതിന് പിന്നിലുള്ളതും പാര്‍ട്ടി രീതിയാണ്. ശക്തികേന്ദ്രങ്ങളില്‍ ഒരു പുതിയ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി വിജയിപ്പിക്കുക പാര്‍ട്ടിക്ക് ബുദ്ധിമുട്ടുള്ള കാര്യമല്ല. എന്നാല്‍ ചില മണ്ഡലങ്ങളില്‍ വിജയിക്കാന്‍ വ്യക്തിമികവ് കൂടി ആവശ്യമായി വരും. അതിനാലാണ് പേരാവൂരിലേക്കുള്ള മാറ്റമെന്നും പിണറായി പറയുന്നു.അതായത് ഷൈലജ ഒരു നേർച്ചകോഴിയായെന്ന് ചുരുക്കം. എങ്കിൽ ധർമ്മടം എന്ന ഉറപ്പുള്ള സീറ്റിൽ നിന്നും പിണറായി   മാറി നിൽക്കേണ്ടതല്ലേ എന്ന ചോദ്യം ചില സി പി എം പ്രവർത്തകരെങ്കിലും ചോദിക്കുന്നുണ്ട്. 


കെ.കെ. ശൈലജയ്ക്കു പകരം വി.കെ. സനോജ് എത്തുമ്പോൾ മട്ടന്നൂരിൽ സിപിഎമ്മിന് വെല്ലുവിളിയേറെ. എന്തിന് ശൈലജയെ മാറ്റി? പ്രചാരണ യോഗങ്ങളിൽ ഈ ചോദ്യത്തിന് ഉത്തരം നൽകണം. 60,963 വോട്ടിന്റെ റെക്കോർഡ് ഭൂരിപക്ഷത്തിലാണ് കെ.കെ. ശൈലജ മട്ടന്നൂരിൽ ജയിച്ചത്. ആ ഭൂരിപക്ഷം നിലനിർത്തുകയാണ് സനോജിന്റെ ആദ്യ ദൗത്യം. യുവാവായ വി.കെ. സനോജിനെ നിർത്തുന്നതിലൂടെ പാർട്ടിയിലെ യുവാക്കൾ വലിയ ആവേശത്തിലാണെന്നു പറയാം. കഴിഞ്ഞ ദിവസം നടത്തിയ പ്രകടനങ്ങളിലെ ആൾക്കൂട്ടം അതിന് തെളിവാണ്. പക്ഷേ, ശൈലജ നേടിയ ഭൂരിപക്ഷം നേടാനായില്ലെങ്കിൽ പാർട്ടിക്ക് വലിയ ക്ഷീണമാകും.


സ്ഥാനാർഥി നിർണയ യോഗങ്ങളിൽ പങ്കെടുത്ത സെക്രട്ടേറിയറ്റ് അംഗമായ ടി.കെ. ഗോവിന്ദൻ, ശൈലജയെ തോൽപ്പിക്കാനാണ് പേരാവൂരിൽ നിർത്തിയതെന്ന് വെളിപ്പെടുത്തിയത് പാർട്ടിയെ പ്രതിരോധത്തിലാക്കുകയാണ്. പാർട്ടി പറയുന്ന രണ്ട് ടേം നിബന്ധന, പേരാവൂർ മണ്ഡലം പിടിക്കാൻ ശൈലജയ്‌ക്കെ സാധിക്കൂ തുടങ്ങിയ വാദങ്ങൾ പാർട്ടി അണികൾ തൊണ്ടതൊടാതെ വിഴുങ്ങുന്നത് പോലെ പൊതുജനം വിശ്വസിക്കാൻ സാധ്യതയില്ല. ശൈലജയെ മാറ്റിയതുകൊണ്ട് മട്ടന്നൂരിലെ ഫലത്തെ കാര്യമായി ബാധിക്കില്ലെന്ന് പ്രവർത്തകർക്ക് അറിയാം.


ശൈലജയെ മാറ്റിയതെന്തിന് എന്നാണ് മണ്ഡലത്തിൽ ഉയരുന്ന പ്രധാന ചോദ്യം. അതിന് പാർട്ടി പ്രവർത്തകർ നൽകുന്ന മറുപടി ഇങ്ങനെയാണ്: ‘ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ പരമാവധി സീറ്റിൽ ജയിക്കുക എന്നതാണ് പാർട്ടിയുടെ ലക്ഷ്യം. അതിന്റെ ഭാഗമായി ചിലർക്ക് മൂന്ന് ടേം നിബന്ധനയിൽ ഇളവ് നൽകിയതനുസരിച്ച് കെ.കെ. ശൈലജയ്ക്കും ഇളവ് നൽകി. പേരാവൂരിൽ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനെ തോൽപ്പിക്കണമെങ്കിൽ നിലവിലെ സാഹചര്യത്തിൽ കെ.കെ. ശൈലജയ്ക്ക് മാത്രമേ സാധിക്കൂ. മുൻപ് ഇതേ മണ്ഡലത്തിൽ ജയിച്ചിട്ടുള്ള ആളാണ് ശൈലജ. ശൈലജയെ തോൽപ്പിക്കാനല്ല, ജയിപ്പിച്ച് മണ്ഡലം പിടിക്കാനാണ് പേരാവൂരിൽ നിർത്തിയത്.


മട്ടന്നൂരിൽ പൊതുപ്രവർത്തനത്തിൽ നിറഞ്ഞു നിൽക്കുന്ന ആളാണ് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ്. ഓരോ മണ്ഡലത്തിലും ഏറ്റവും കരുത്തരായ സ്ഥാനാർഥികളെ മാത്രം നിർത്തുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് പല യുവാക്കളേയും മാറ്റി നിർത്തേണ്ടി വന്നത്. അതുകൊണ്ടാണ് യുവപ്രതിനിധി എന്ന നിലയിൽ വി.കെ. സനോജിനെ കൂടുതൽ ജയസാധ്യതയുള്ള മണ്ഡലത്തിൽ നിർത്തിയത്.


വി.കെ. സനോജിന് ആമുഖത്തിന്റെ ആവശ്യമില്ലാതെ തന്നെ മണ്ഡലത്തിലെ ആളുകൾക്ക് പരിചിതമാണ്. അതുകൊണ്ട് തന്നെ പാർട്ടിപ്രവർത്തകർക്ക് പ്രചാരണം എളുപ്പമാണ്. മണ്ഡലത്തിന്റെ മുക്കിലും മൂലയിലും സനോജിന്റെ വലിയ ഫ്ലക്സുകളും ബാനറുകളും നിറഞ്ഞുകഴിഞ്ഞു. ഡിവൈഎഫ്ഐ പ്രവർത്തകർ ഓരോ വീടും കയറി ഇറങ്ങി പ്രചാരണം നടത്താൻ തുടങ്ങി. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ കണ്ണൂരിലെ പല പഞ്ചായത്തുകളിലും യുഡിഎഫ് മുന്നേറ്റം ഉണ്ടാക്കിയപ്പോൾ ഇളക്കം തട്ടാതെ എൽഡിഎഫിനൊപ്പം നിന്നവയാണ് മട്ടന്നൂരിലെ ഭൂരിഭാഗം പഞ്ചായത്തുകളും. സംസ്ഥാന നേതൃത്വം നേരിട്ടാണ് ഇവിടെ തിരഞ്ഞെടുപ്പ് പ്രചാരണം നയിക്കുന്നത്.


വി.കെ. സനോജിന് നൽകിയ അംഗീകാരം പോലും ഷൈലജക്ക് നൽകാത്തതിൽ പാർട്ടി പ്രവർത്തകർ നിരാശരാണ്. സനോജ് സി പി എമ്മിനെ സംബന്ധിച്ചടത്തോളം ഒരു അവിഭാജ്യഘടകമല്ല.എന്നിട്ടും പാർട്ടി അത്ര കരുതലോടെയാണ് മട്ടന്നൂരിനെ കാണുന്നത്. സണ്ണി ജോസഫ് ജയിക്കാനായി ജനിച്ചവനാണെന്ന് സി പി എമ്മിനറിയാം.എന്നിട്ടും ഷൈലജയെ എതിർ സ്ഥാനാർത്ഥിയാക്കി. മത്സരിക്കണമെങ്കിൽ പേരാവൂർ’. പാർട്ടി നേതൃ യോഗത്തിനു ശേഷം പിണറായി വിജയന്റെ നിർദേശം അതായിരുന്നു. ഒടുവിൽ പാർട്ടി നിർദേശം ശൈലജ സ്വീകരിച്ചു. അതിനും കാരണമുണ്ട്. മട്ടന്നൂർ ഇല്ലെങ്കിൽ മത്സരിക്കുന്നില്ല, അതായിരുന്നു പാർട്ടി യോഗത്തിൽ ശൈലജയുടെ നിലപാട്. മട്ടന്നൂർ നൽകാനാവില്ലെന്ന് പാർട്ടിയും നിലപാട് എടുത്തു. ടേം വ്യവസ്ഥയും കാരണമായി പറഞ്ഞു. അതേസമയം ശൈലജയെ മാറ്റി നിർത്തിയാൽ ദോഷം ചെയ്യുമെന്ന ചർച്ചയും വന്നു. അതോടെയാണു പാർട്ടിക്ക് സ്വാധീനം കുറവുള്ള പേരാവൂർ ചർച്ചയിൽ എത്തിയത്. എതിർ സ്ഥാനാർഥി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫാണെന്നത് മത്സരത്തിന് വിഐപി പരിവേഷം പകർന്നു. പാർട്ടി നിർദേശം സ്വീകരിക്കുന്നതിനപ്പുറം മത്സരത്തിൽനിന്നു മാറി നിൽ‌ക്കുന്നത് ഭാവിയിൽ ദോഷം ചെയ്യുമെന്ന് അടുപ്പമുള്ളവരും ശൈലജയോടു പറഞ്ഞു. അതോടെ നിർദേശം ശൈലജ സ്വീകരിച്ചു. സണ്ണി വക്കീലും ശൈലജ ടീച്ചറും എത്തിയതോടെ പേരാവൂർ 2026 ലെ ഹോട്ട് സീറ്റായി. എന്താണ് പേരാവൂരിലെ ഇപ്പോഴത്തെ സ്ഥിതി. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രതീക്ഷയോടെ ഓഹരി വിപണി.... നേട്ടത്തോടെ വ്യാപാരം, ബിഎസ്ഇ സെൻസെക്‌സ് ആയിരത്തോളം പോയിന്റ് ഉയർന്നു, നിഫ്റ്റി 23,000ലേക്ക്  (2 hours ago)

ഒൺലിഫാൻസിന്റെ ഉടമ ലിയോനിഡ് റാഡ്വിൻസ്‌കി അന്തരിച്ചു...  (2 hours ago)

വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ട്വന്റി 20 മത്സരം.... 40 റൺസിന് വിജയിച്ച ഓസ്‌ട്രേലിയൻ വനിതാ ടീം മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര 3-0ന് സ്വന്തമാക്കി  (3 hours ago)

കാലിക്കറ്റ് യൂണിവേഴ്സിറ്റി സെൻട്രലൈസ്ഡ് എൻട്രൻസ് ടെസ്റ്റിന് ഇപ്പോൾ രജിസ്റ്റർ ചെയ്യാം  (3 hours ago)

വടക്കനാട് മേഖലയിലെ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായ ‘മുട്ടിക്കൊമ്പൻ’ കാട്ടാനയെ പിടികൂടാനുള്ള വനംവകുപ്പ് ദൗത്യം പരാജയം  (3 hours ago)

കേന്ദ്ര സർക്കാരിന് നാലാഴ്ചത്തെ സമയം കൂടി അനുവദിച്ച് സുപ്രീംകോടതി  (3 hours ago)

സ്വർണവിലയിൽ ഇടിവ്.. പവന് 2160 രൂപയുടെ കുറവ്  (4 hours ago)

സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ വീണ്ടും സമരത്തിലേക്ക്...  (4 hours ago)

ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക്... ഗുരുവായൂര്‍ ക്ഷേത്ര നട ഇന്ന് നേരത്തെ അടയ്ക്കും...  (4 hours ago)

ആഗ്രഹിച്ച സ്ഥലത്തേക്ക് ഉദ്യോഗമാറ്റം! ചിങ്ങം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങളുടെ ദിനം!  (4 hours ago)

ട്രെയിനുകള്‍ക്ക് നേരെ കല്ലെറിയുന്ന സംഭവം പെരുകി വരുന്ന പശ്ചാത്തലത്തില്‍ നടപടി കടുപ്പിച്ച് ദക്ഷിണ റെയില്‍വേ...  (4 hours ago)

കവടിയാർ കൊട്ടാരത്തിലെ സ്വർണാഭരണ മോഷണക്കേസ് ഏറ്റെടുത്ത് പ്രത്യേക അന്വേഷണ സംഘം  (5 hours ago)

കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ മാർച്ച് 31ന് ഹോങ്കോങ്ങിനെതിരെ നടക്കുന്ന മത്സരത്തിന് മുന്നോടിയായി പരിശീലന ക്യാമ്പിന് ഇന്ന് കൊച്ചിയിൽ തുടക്കം  (5 hours ago)

പോരാട്ടം വാശിയോടെ... നിയമസഭാ തെരഞ്ഞെടുപ്പ് ചൂടിലേക്ക് കേരളം, നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന്, പത്രിക നൽകിയത് 1252 പേർ; വിമതരെയും അപരൻമാരെയും പിന്തിരിപ്പിക്കാൻ പാർട്ടികളും സ്ഥാനാർത്ഥികളും  (5 hours ago)

മൈസൂരുവിനടുത്ത് സ്വകാര്യ ബസ് ചന്നപട്ടണയിൽ അപകടത്തിൽപെട്ട് നാലുപേർ മരിച്ച സംഭവത്തിൽ സങ്കടത്തിലാഴ്ന്ന് ഒമാനിലെ പ്രവാസി കുടുംബവും...  (5 hours ago)

Malayali Vartha Recommends