Widgets Magazine
19
May / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാജ്യത്ത് ഇന്ധനവിലയിൽ വീണ്ടും വർദ്ധനവ്.... പെട്രോളിനും ഡീസലിനും ലിറ്ററിന് 90 പൈസയുടെ വർദ്ധനവ്


കുമ്പള - മംഗളൂരു ദേശീയപാതയിലെ ബന്തിയോട്ടിലുണ്ടായ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം


  സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത..... ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്, മഴയ്ക്കൊപ്പം കാറ്റിനും ഇടിമിന്നലിനും സാധ്യത


വടശ്ശേരി ദാമോദരൻ സതീശൻ എന്ന ഞാൻ..!" രാഹുലിന്റെ ലൈവ് നെഞ്ചേറ്റി അണികൾ! പദവികളില്ലെങ്കിലും സ്റ്റേഡിയം ഇളക്കിമറിച്ച് ആ ഒരൊറ്റ വീഡിയോ...


ശബരിമലയ്ക്ക് മുകളിൽ കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ താഴ്ന്നുപറന്ന സംഭവം: ആകാശത്ത് നിന്ന് അയ്യപ്പനെ തൊഴാൻ ഉദ്യോഗസ്ഥൻ നൽകിയ നിർദേശമെന്ന് അന്വേഷണ റിപ്പോർട്ട്...

മലമ്പുഴയിലെ യുഡിഎഫ് സ്ഥാനാര്‍ഥി എ. സുരേഷുമായി, പി വി അന്‍വര്‍ കൂടിക്കാഴ്ച നടത്തിയതെന്തിന്..? സിപിഎമ്മില്‍ നിന്ന് വിട്ടുപോയവരുടെ കൂട്ടായ്മ.. മാധ്യമങ്ങളോട് പറഞ്ഞതിന്റെ അപ്പുറമാണ് കാര്യങ്ങൾ..

20 APRIL 2026 10:49 AM IST
മലയാളി വാര്‍ത്ത

More Stories...

ഗള്‍ഫിലും ആഘോഷം... ചാണ്ടി ഉമ്മനെയും വിന്‍സന്‍റിനേയും തഴഞ്ഞതില്‍ അതൃപ്തി, ഇടഞ്ഞ് വിവിധ സഭകള്‍, മന്ത്രിസ്ഥാനത്ത് തുടക്കം മുതൽ തന്‍റെ പേരില്ലായിരുന്നുവെന്ന് ചാണ്ടി ഉമ്മൻ

കെഎസ്ആർടിസി ബസുകളിൽ അടുത്ത മാസം 15 മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര... പ്രതിഷേധവുമായി സ്വകാര്യ ബസ് ഉടമകൾ

പാപ്പിനിശേരിയില്‍ ചുറ്റിക കൊണ്ട് സുഹൃത്തിന്റെ അടിയേറ്റ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരണത്തിന് കീഴടങ്ങി

ജനഹിതത്തിനനുസരിച്ച് ക്ഷേമവും സുതാര്യവുമായ ഭരണം കാഴ്ചവെക്കാനും എല്ലാമേഖലയിലുമുള്ള കേരളത്തിന്റെ യശസ്സും സൽപ്പേരും കൂടുതൽ മെച്ചപ്പെടുത്താൻ പുതിയ സർക്കാരിന് സാധിക്കട്ടെ.... മുഖ്യമന്ത്രി വിഡി സതീശന് ആശംസ നേർന്ന് കാന്തപുരം

പി​ണ​റാ​യി സ​ർ​ക്കാ​ർ അ​വ​സാ​ന​കാ​ല​ത്ത്​ ന​ട​ത്തി​യ സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ണ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള നി​യ​മ​ന ശി​പാ​ർ​ശ​ക​ൾ റ​ദ്ദാ​ക്കാ​നൊരുങ്ങി പുതിയ സർക്കാർ

മലമ്പുഴയിലെ യുഡിഎഫ് സ്ഥാനാര്‍ഥി എ. സുരേഷുമായി ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി പി വി അന്‍വര്‍  കൂടിക്കാഴ്ച നടത്തിയതെന്തിന് ?സിപിഎം വിട്ട എല്ലാ നേതാക്കളുമായി ചര്‍ച്ച നടത്തുന്നതിന്റെ ഭാഗമായാണ് എ സുരേഷിനെയും കണ്ടെതെന്ന് പി വി അന്‍വര്‍ മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ മാധ്യമങ്ങളോട് പറഞ്ഞതിന്റെ അപ്പുറമാണ് കാര്യങ്ങൾ. സിപിഎമ്മില്‍ നിന്ന് വിട്ടുപോയവരുടെ കൂട്ടായ്മയ്ക്ക് രൂപം നല്‍കാന്‍ ശ്രമിക്കുമെന്ന് അൻവർ പറഞ്ഞു.. അതിന്റെ രൂപം യുഡിഎഫ് നേതൃത്വവുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും പി. വി അന്‍വര്‍ മാധ്യമങ്ങളോട് പറഞ്ഞു.കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് പരിഗണിക്കാന്‍ കഴിയുന്ന നിരവധി പേരുകളുണ്ട്.മുതിര്‍ന്ന നേതാക്കളായ കെ സി വേണുഗോപാലും വി ഡി സതീശനും രമേശ് ചെന്നിത്തലയും തനിക്ക് ഒരുപോലെ വേണ്ടപ്പെട്ടവരാണെന്നും അദ്ദേഹം പറഞ്ഞു.

 

സിപിഎം വിട്ട് വന്നവരാരും ലാഭക്കച്ചവടക്കാര്‍ അല്ല. വമ്പന്‍ നഷ്ടം സഹിച്ച് വന്നവരാണ്. സ്വാഭാവികമായി ഒരു ഇടതു രാഷ്ട്രീയം ഉണ്ടാവണമെന്ന് തന്നെയാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. ഒരു കൂട്ടായ്മ ഇവിടെ വേണം. ഒറ്റപ്പെട്ട് ആരും ആക്രമണത്തിന് വിധേയമാകുന്ന സാഹചര്യം ഉണ്ടാവാന്‍ പാടില്ല. യുഡിഎഫ് നേതൃത്വവുമായി ആലോചിച്ച് ഈ പ്ലാറ്റ്ഫോമിന് രൂപം നല്‍കുമെന്നും പിി വി അന്‍വര്‍ പറഞ്ഞു.പി വി അന്‍വര്‍ ഉയര്‍ത്തിയ രാഷ്ട്രീയം ശരിയായിരുന്നുവെന്ന് തിരഞ്ഞെടുപ്പ് ഫലം വരുന്നതോടെ വ്യക്തമാകുമെന്ന് എ സുരേഷ് പറഞ്ഞു. പി വി അന്‍വര്‍ ഉയര്‍ത്തിയ രാഷ്ട്രീയം ജനം ഏറ്റെടുത്തു. അന്‍വറുമായി ദീര്‍ഘകാലത്തെ സൗഹൃദം ഉണ്ടെന്നും സുരേഷ് പറഞ്ഞു. നിലവില്‍ ഇടത് രാഷ്ട്രീയം ഏറ്റവും ഭംഗിയായി കൈകാര്യം ചെയ്യുന്നത് യുഡിഎഫ് ആണെന്നും എ സുരേഷ് പറഞ്ഞു. 

 

അതായത് പഴയ വി.എസ്.ഗ്രൂപ്പ് പുനർജനിക്കുന്നുവെന്നാണ് അർത്ഥം. ജി. സുധാകരനും ടി.കെ.ഗോവിന്ദനും അൻവറും എ. സുരേഷും കുഞ്ഞികൃഷ്ണനും കെ.കെ. രമയും ജയിക്കാൻ ഇടതുമുന്നണി വിട്ടവരുടെ കൂട്ടായ്മ രണ്ടുമന്ത്രി സ്ഥാനങ്ങളെങ്കിലും ചോദിക്കും.മന്ത്രിസ്ഥാനം ഒന്നായാലും രണ്ടായാലും പിണറായിക്കെതിരെ ഇവർ പ്രതികാരത്തിന്റെ വാളോങ്ങും. പിണറായിക്കെതിരെ കോൺഗ്രസ് മൃദുസമീപനം തുടർന്നാലും ഇവർ അദ്ദേഹത്തെ വെറുതെ വിടില്ല. ഊരാളുങ്കൽ ഉൾപ്പെടെ സർക്കാർ പണം ചെലവഴിച്ച് സിപി എം കെട്ടിപ്പടുത്ത എല്ലാ അഴിമതി സൗധങ്ങളും അന്വേഷിച്ചെന്നിരിക്കും. കാരണം അൻവറിന്റെ പ്രതികാരത്തിന് കാരിരുമ്പിന്റെ ശക്തിയുണ്ടാവും. കമ്യൂണിസ്റ്റ് പാർട്ടി നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്ന കമ്യൂണിസ്റ്റുകാരെയെല്ലാം അണിനിരത്തി

സി.പി.എമ്മിലെ പിണറായി രോഗം ഇല്ലാതാക്കാനാണ് അൻവറിന്റെ നീക്കം. ഇനി നിങ്ങൾ കാണാൻ പോകുന്നത് പഴയ പി.വി. അൻവറിനെയല്ല. കമ്യൂണിസ്റ്റ് പാർട്ടിയെ അസ്തമനകടലിലക്ക് തള്ളിയിടുന്ന അസ്തമന സൂര്യനായ പിണറായി വിജയനെ നശിപ്പിച്ച് വി.എസ്. എന്ന ഉദയ സൂര്യന്റെ പേരിൽ പുതിയ പാർട്ടി രൂപീകരിക്കുന്ന പുതിയ അൻവറിനെയാണ് കേരളം കാണാൻ പോകുന്നത്.ലാവ്ലിൻ കേസിൽ ഉൾപെടെ നിയമപോരാട്ടം തുടങ്ങാനാണ് അൻവറിന്റെ തീരുമാനം. പാർട്ടിയെ ഒറ്റികൊടുത്തവനാണ് പിണറായിയെന്ന് അൻവർ ഉറക്കെവിളിച്ചു പറയും. ആ സിംഹഗർജനത്തിന് പിന്നാലെ മാർക്സിസ്റ്റ് പാർട്ടി നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്നവരെല്ലാം ഒരുമിച്ച് ചേർന്ന് ഒരു നദിയായി തീരുമെന്നാണ് അൻവർ കരുതുന്നത്. എ.ഡി. ജി. പി. അജിത് കുമാറിനും പിണറായിക്കുമെതിരെ അതിശക്തമായ സമ്മർദ്ദം ചെലുത്തുന്ന സി.പി.ഐ. അൻവറിനൊപ്പം നിൽക്കുമെന്നാണ് വിശ്വസ്തകേന്ദ്രങ്ങളിൽ നിന്നും മനസിലാക്കുന്നത്.

 

പാർട്ടിയിൽ വെറുപ്പിന്റെ മഞ്ഞുമലയ്ക്ക് പകരം സ്നേഹത്തിന്റെ കുളിർ മഴ പെയ്യിക്കാനാണ് അൻവർ ഒരുങ്ങുന്നത്. കെ. കെ.രമ ഉൾപ്പെടെയുള്ള നേതാക്കളുമായി അൽവർ ആശയ വിനിമയം തുടങ്ങിക്കഴിഞ്ഞു.  യഥാർത്ഥ സി പി എം താനാണെന്ന് തെളിയിക്കാനാണ് അൻവർ നീങ്ങുന്നത്.വി.എസിന്റെ പഴയ സഹപ്രവർത്തകരുമായി അൻവർ ആശയവിനിമയം നടത്തിക്കഴിഞ്ഞു. ഇതിന്റെ ആദ്യ സൂചനയെന്നോണം പഴയ വി എസ്.പോരാളിയും ജനശക്തി സ്ഥാപകനുമായ  ജി. ശക്തിധരൻ അൻവറിനെ പ്രകീർത്തിച്ച് രംഗത്തെത്തി.കലങ്ങിയ വെള്ളത്തിൽ മീൻപിടിക്കാമെന്ന് പി വി അൻവർ കരുതുന്നുവെങ്കിൽ  അത് എത്ര മൗഢ്യമാണെന്ന് ചോദിച്ചു കൊണ്ടാണ് ശക്തിധരൻ സമൂഹമാധമത്തിൽ കുറിപ്പിട്ടത്. അത് ഇപ്രകാരമാണ്. 

 

 ഇപ്പോൾ  അൻവർ സൃഷ്ടിച്ച ഭൂകമ്പം നിർവീര്യമാക്കാൻ സിപിഎമ്മിന് അധികം സമയം വേണ്ട. ഇന്നലെ തെരുവിൽ തറ്റുടുത്തിറങ്ങിയ സ്ത്രീകളെ എത്രവേണമെങ്കിലും അവർക്ക് കിട്ടും. കയ്യും കാലും വെട്ടുന്നതിനെക്കുറിച്ച് മാത്രമല്ല ഒരു സ്ത്രീയും ചെയ്യാൻ അറയ്ക്കുന്നത് കാട്ടണമെന്ന് പറഞ്ഞാലും അവർ അനുസരിക്കും. അത് കണ്ട് നിൽക്കുന്ന നമുക്കാണ് അതിൽ വിസ്മയം.! നന്ദിഗ്രാമിലും സിൻഗൂറിലും ഇത് തന്നെ  സംഭവിച്ചപ്പോഴും ആർക്കും ഒരു വിസ്മയവും ഉണ്ടായില്ല. പക്ഷെ അവർ  പാർട്ടി  സ്ഥാനാർഥികളെ  ഒന്നടങ്കം      സംപൂജ്യരാക്കി ആദരിച്ചു കാണിച്ചുകൊടുത്തു.    അവിടങ്ങളിൽ കിട്ടിയ  പരിശീലനമാകും  വെട്ടിയിട്ട കൈകൾ ഇതാ എന്ന മട്ടിൽ നിലമ്പൂരിൽ ഇന്നലെ പെണ്ണുങ്ങൾ നടത്തിയ പേക്കൂത്ത്. അതു കണ്ട ലോകം  ഈ രാക്ഷസക്കൂട്ടത്തെ എങ്ങിനെ പൊറുക്കും എന്ന്  ചിന്തിച്ചിട്ടുണ്ടാകും . കേരളം എന്താ ഫാസിസത്തിനു കീഴിലാണോ? ഇത്  നല്കുന്ന സന്ദേശമെന്താണ്? തലയ്ക്ക് വെളിവുള്ള ഒരുത്തനും ഈ പാർട്ടിയിൽ ഇല്ലാതായൊ? ജനങ്ങൾ തെരുവിലിറങ്ങിയാൽ .. ........?          

   പി വി അൻവർ  മാത്രം വിചാരിച്ചാൽ ഈ ഭ്രാന്ത് തളയ്ക്കാൻ പറ്റില്ല. അൻവർ ആണ് ശരിയെന്നും പറയാനുമാകില്ല. തുണി ശരീരത്തിൽ ഉണ്ടോ ഇല്ലയോ എന്ന് പോലും  ഉറയ്ക്കാത്ത  മങ്കമാരുടെ  ആ കലിപ്പ്  ഉണ്ടല്ലോ അതിനെ ഭയപ്പെടണം. എവിടെയെത്തി നമ്മുടെ നാട് സഹോദരിമാരെ?  ഒരു വശത്ത് കപടതയുടെ പെരും തച്ചൻമാർ ജനങ്ങളുടെ ഒപ്പം കൂടി പ്രീണിപ്പിച്ച് വശത്താക്കി സമ്പത്ത് മുഴുവൻ ഏതാനും കുടുംബങ്ങൾ ഊറ്റിക്കൂടിച്ചു മദിച്ചു പുളയ്ക്കുന്നു! . മറുവശത്ത് പോർക്കളങ്ങളിൽ ഹോമിക്കപ്പെട്ടവരുടെ രണഭൂമികളിൽ ഇനിയും  ഒരുതരിയെങ്കിലും കനൽ ബാക്കി ഉണ്ടല്ലോ എന്ന് പ്രത്യാശയോടെ ഉറ്റുനോക്കുന്നവർ! ഇതിൽ ആരുടെ കൂടെയാണ് പി വി അൻവർ? അതാണ് ആദ്യം അറിയേണ്ടത്?    .  ദേശീയ  സ്വാതന്ത്ര്യ പ്രസ്ഥാനത്തിലെ യഥാർഥ  നായകർ തിരോഭവിച്ചതോടെ കബളിപ്പിക്കപ്പെട്ട ജനത അധിവസിക്കുന്ന ശപിക്കക്കപ്പെട്ട പ്രദേശമായി കേരളം മാറിയോ?  . ജനങ്ങളുടെ ആവേശത്തിമിർപ്പിൽ  വി എസ് അച്യുതാനന്ദൻ വാർധക്യം കൂസാതെ  തുടങ്ങിവെച്ച ഉജ്ജ്വല പോരാട്ടം അനാഥമായി മൂന്നാറിന്റെ

 

മലയിടുക്കിലേവിടെയോ മുന്നോട്ട് പോകാനാകാതെ സ്തംഭിച്ചു നിൽക്കുകയാണ്. അതിലേക്ക് വഴിതെളിച്ച പ്രതിലോമ പ്രവർത്തനങ്ങൾക്ക് ഒത്താശചെയ്യുകയും വഴിതെറ്റിക്കുകയും ചെയ്തവർ  ഇപ്പോൾ പെരുവഴിയിൽ കാലും കയ്യുമിട്ടടിച്ചു വിലപിക്കുന്നത് കാവ്യനീതിയായിരിക്കാം . അതിൽ  പശ്ചാത്തപ്പിക്കുന്നുണ്ടോ അൻവർ ? എന്തിനാണ് വി എസിനോടും ഈ നാടിനോടും ഈ ചതി ചെയ്തതെന്നതിന് ഉത്തരമുണ്ടോ? അൻവറിന്   തെറ്റ് തിരുത്താനും ആത്മാർഥമായി     പശ്ചാത്തപ്പിക്കാനും പറ്റിയ സന്ദർഭമാണിത്. വി എസ് ഇപ്പോൾ ശരീരം കൊണ്ട് ഒപ്പം നിൽക്കാനില്ല എങ്കിലും ആ  പ്രകാശ ഗോപുരം ഇനിയും അണഞ്ഞിട്ടില്ല. വി എസിന്  സമാനമാണെന്ന് പറയനാവില്ലെങ്കിലും അതിലെ  തരിയും ഈ തരിയും ചേർന്നാൽ വലിയൊരു കനലാകുമെന്നതിൽ തർക്കമില്ല. 

 

കളങ്കിതനായ അൻവറിനേയും വിഎസിനേയും എങ്ങിനെ കൂട്ടിക്കെട്ടും എന്ന ഒരു മുട്ടാപ്പോക്ക് ചോദ്യം ഉയരാം.? പരിശുദ്ധരുടെ ജാതകം മാത്രം വെച്ച് ഒരു വിപ്ലവവും ഉണ്ടായിട്ടില്ല സഖാക്കളെ .ഗാന്ധിജിക്ക് പോലും.! ഓരോ കാലഘട്ടത്തിന്റെ ആവശ്യം നിറവേറ്റലാണ് വിപ്ലവം. പലരാജ്യങ്ങളിലെയും  വിപ്ലവത്തിന്റെയും പോർമുഖ ങ്ങളിൽ അശരണരായ വിഭാഗങ്ങളെ അന്തർധാരകളായി  കാണാം . ചിലപ്പോൾ ചുവന്ന തെരുവുകളിൽ നിന്നുള്ളവരുടെ അടക്കം  പ്രവാഹമുണ്ടാകാം  അതിൽ. .       വി എസ് അച്യുതാനന്ദൻ ഇപ്പോഴും മലയിറങ്ങിയ മൂന്നാറിൽ തന്നെ നിൽക്കുകയാണ്. ഇപ്പോൾ ബക്കറ്റുമില്ല അതിൽ വെള്ളവുമില്ല. ശംഖുമുഖത്ത് ഇരമ്പിക്കൊണ്ടിരുന്ന  കടലിനെ വറ്റിച്ച് വെടിപ്പാക്കിയെന്നവകാശപ്പട്ടുന്ന  കപട വിപ്ലവകാരികളോട് ആ ഉമ്മാക്കി പുല്ലാണ് എന്നാണ് അൻവർ  പറയേണ്ടത്. അതാണ് അൻവർ പ്രഖ്യാപിക്കേണ്ടത്.

 

അതിന് മുമ്പ് പലതും ത്യജിക്കേണ്ടിവരും. പലതും തിരുത്തേണ്ടിയും വരും. ആ നെഞ്ച് വിരിച്ചുള്ള നിൽപ്പുണ്ടല്ലോ  അൻവറേ.   ! അതൊരു രാജയോഗമായാലോ? അവിടെയാണോ   അൻവരുടെ സിംഹാസനം?  കളിക്കുമ്പോൾ കുഴിയാനയോടല്ല ,കൊലക്കൊല്ലിയോട് തന്നേ വേണം കളിക്കാൻ . നിലമ്പൂരിലെ പടയാളികൾ ഒന്ന് ആഞ്ഞു മുട്ടിയാൽ ,പൂഞ്ഞാറിലെ മിത്രൻ നമ്പൂതിരി എന്ന അഭ്യാസിയായ കുറിയ ജ്യോതിഷാചര്യൻ സ്വന്തം വെങ്കല ശരീരത്തിനുമേൽ   ഇടിച്ചു കാണിക്കുമ്പോൾ കേൾക്കുന്ന അസാധാരണ ഗർജ്ജന ശബ്ദം  അൻവറുടെ  കർണ്ണപുടത്തേയും    വിജൃംഭിപ്പിക്കും.അതിശക്കമായ  ഭാഷയിലാണ് ശക്തിധരൻ അൻവറിനെ സ്വാഗതം ചെയ്യുന്നത്. സമൂഹ മാധ്യമകുറിപ്പിന് വലിയ വരവേൽപ്പാണ് ലഭിച്ചത്. അൻവറിനെ ശക്തി സ്വാഗതം ചെയ്തു എന്ന കേട്ടപ്പോൾ തന്നെ കേരളം നെഞ്ചുവിരിച്ച് ചിരിച്ചു. ഛേ, അൻവറോ എന്ന് പറഞ്ഞവരൊക്കെ

 

പരിശുദ്ധരുടെ ജാതം മാത്രം വച്ച് ഒരു വിപ്ലവവും ഇവിടെ ഉണ്ടായിട്ടില്ലെന്ന ശക്തിധരന്റെ ഒറ്റ വരിയിൽ വീണു.തിരഞ്ഞടുപ്പിലൂടെ അധികാരത്തിലെത്തുന്ന യു ഡി എഫിൽ യഥാർത്ഥ കമ്യൂണിസ്റ്റുകാർഅണിനിരക്കും എന്ന് ഇതിനകം വ്യക്തമായിട്ടുണ്ട്.  ആർ എം പിയും അൻവറിന്റെ വി.എസ്. ജനപക്ഷപുമൊക്കെ കോൺഗ്രസിന് കരുത്തായി മാറും. എല്ലാവർക്കും ഒരൊറ്റ ലക്യം മാത്രമാണുള്ളത്. അത് കളങ്കിതനായ പിണറായി വിജയനെ നിരായുധനാക്കുക എന്നത് മാത്രമാണ്. കൂത്തുപറമ്പ് രക്തസാക്ഷിയായ പുഷ്പൻ പോലും സമാധാനത്തോടെയല്ല മരിച്ചതെന്ന് കരുതുന്നവരാണ് യഥാർത്ഥ സി.പി. എമ്മുകാർ. പുഷ്പൻ മരണ കിടക്കയിലേക്ക് വീഴുമ്പോൾ ആ സഖാവിനെ കിടക്കയിലേക്ക് തള്ളിയിട്ട എം.വി രാഘവന്റെ മകൻ എം.വി. നികേഷ് കുമാർ പിണറായിയുടെ വത്സല ശിഷ്യനായി സി പി എമ്മിൽ സജീവമായി കഴിഞ്ഞു. അത്തരം ഒരു നിർഭാഗ്യകരമായ കാഴ്ചയോടുകൂടിയാണ് പുഷ്പൻ യാത്രയായത്.

 

എം.എം. ലോറൻസിന്റെ മൃതദേഹത്തിന് വേണ്ടി പിണറായി മക്കളെ കടിപിടി കൂടിച്ചു.  ഇത്തരത്തിൽ ലോറൻസിന്റെ ആത്മാവിന് പോലും ഗതികിട്ടിയില്ല. ആത്മാക്കളെ പോലും അനാഥമാക്കുന്ന പാർട്ടിയായി സി പി എം മാറിക്കഴിഞ്ഞു. പുഷ്പനും ലോറൻസും ഗതികിട്ടാ ആത്മാക്കളായി അലയുമ്പോൾ  പിണറായിക്കും മോക്ഷം ലഭിക്കില്ല. 2016 ൽ  വി.എസിനെ മുന്നിൽ നിർത്തിയതാണ്  പിണറായി അധികാരത്തിലെത്തിയത്. എന്നാൽ അധികാരം കിട്ടിയതോടെ വി എസിനെ തഴഞ്ഞു.അദ്ദേഹം രോഗ കിടക്കയിലായി. ഇതുപോലെയുള്ള വി എസുമാർ സി.പി. എമ്മിൽ കുറവാണ്. കൂടുതൽ വി എസുമാർ ഉണ്ടാകാനാണ് സാധാരണ പാർട്ടി പ്രവർത്തകർ ആഗ്രഹിക്കുന്നത്. ഇല്ലെങ്കിൽ പാർട്ടി ബംഗാളിന് സമാനമാകുമെന്നും  അവർ കരുതുന്നു. ഏതുകാലത്തും കർക്കശമായ ചെലവ് വരവ് കണക്കുകൾ സൂക്ഷിക്കുന്ന പാർട്ടിയായിരുന്നു  സി.പി.എം. . വിഭാഗീയത കൊടുമ്പിരിക്കൊണ്ട കാലശേഷമാണ് ഇത് താളം തെറ്റിയത്.

മലമ്പുഴ തെരെഞ്ഞെടുപ്പ് സമയത്തു ചെലവ് കഴിഞ്ഞു മിച്ചംവന്ന 28 ലക്ഷം രൂപ എകെജി സെന്ററിൽ മടങ്ങിയെത്തിയപാടെ വി എസ് ഒരു കുറിപ്പോടെ കൊടുത്തയക്കുന്നതിനെ കുറിച്ച് പത്രപ്രവർത്തകനായ ജി. ശക്തിധരൻ എഴുതിയിട്ടുണ്ട്.  ശക്തിധരൻ തുടർന്നു:   രണ്ട് ലക്ഷം രൂപയുടെ ചെക്ക് പുസ്തകത്തിന് റോയൽറ്റിയായി പുസ്തക പബ്ലിഷറിൽ നിന്ന് കിട്ടിയപ്പോൾ അതേപടി കത്തെഴുതി എകെജി സെന്ററിൽ കൊടുത്തയക്കുന്നതും കണ്ടിട്ടുണ്ട്.അതൊക്കെയാണ് കമ്യുണിസ്റ്റ്കാരുടെ ജീവിതം. അതുകൊണ്ടാണ് വി എസ് ,വി എസ് ആയത്‌ . വീട്ടിൽ കോടീശ്വരനായ ഒരു അതിഥി വന്നാൽ സ്വന്തം കുടുംബത്തെ എവിടെ നിർത്തണമെന്ന് വി എസ്സിന് അറിയാമായിരുന്നു. വി എസ് ഒരിക്കലും അത്തരക്കാരെ പോലീസിനെ സ്വാധീനിച്ചു വീട്ടിൽ എത്തിച്ചിട്ടില്ല''.

 

വി.എസ്.അച്ചുതാനന്ദൻ തന്നെ ഇപ്പോഴും നിഴൽ പോലെ പിന്തുടരുന്നതായി പിണറായി വിജയൻ കരുതുന്നു. വി.എസിന് മരിച്ചെങ്കിലും  അദ്ദേഹത്തിൻ്റെ സഹപ്രവർത്തകർ ഇന്നും സജീവമാണ്.കെ.എം.ഷാജഹാന് ശേഷമാണ് ശക്തിധരൻ പിണറായിക്കെതിരെ രംഗത്തെത്തുന്നത്. ശക്തിധരൻെറ വാക്കുകൾക്ക് കാരിരുമ്പിൻെ  ശക്തിയാണ്.ശക്തിധരനെ കേരളം കണ്ണടച്ച് വിശ്വസിക്കുന്നു എന്ന സംശയം പിണറായിക്ക് അറിയാം. ഇത് മറികടക്കുക എളുപ്പമല്ലെന്നും പിണറായി വിശ്വസിക്കുന്നു. ഈ കൂട്ടത്തിലേക്കാണ് അൻവറും കടന്നു വരുന്നത്. അൻവറിനുള്ള സാമ്പത്തിശേഷി കാര്യങ്ങൾ കൂടുതൽ എളുപ്പമാക്കുമെന്ന് വി എസ് പക്ഷം കരുതുന്നു.ഇവർക്കെല്ലാം ഒറ്റ ലക്ഷ്യം മാത്രമാണുള്ളത്. അത് പിണറായിയാണ്. അൻവറിലൂടെ ഉദകക്രിയ ചെയ്യുകയാണ് ലക്ഷ്യം.ജി. സുധാകരനെ പോലുള്ളവർ പിണറായിയെ വരച്ചവരയിൽ നിർത്തുമെന്ന കാര്യത്തിൽ സംശയമില്ല.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗള്‍ഫിലും ആഘോഷം... ചാണ്ടി ഉമ്മനെയും വിന്‍സന്‍റിനേയും തഴഞ്ഞതില്‍ അതൃപ്തി, ഇടഞ്ഞ് വിവിധ സഭകള്‍, മന്ത്രിസ്ഥാനത്ത് തുടക്കം മുതൽ തന്‍റെ പേരില്ലായിരുന്നുവെന്ന് ചാണ്ടി ഉമ്മൻ  (5 minutes ago)

കെഎസ്ആർടിസി ബസുകളിൽ അടുത്ത മാസം 15 മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര... പ്രതിഷേധവുമായി സ്വകാര്യ ബസ് ഉടമകൾ  (14 minutes ago)

പാപ്പിനിശേരിയില്‍ ചുറ്റിക കൊണ്ട് സുഹൃത്തിന്റെ അടിയേറ്റ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരണത്തിന് കീഴടങ്ങി  (22 minutes ago)

ശിക്ഷാ കാലാവധി ഇന്ന് അവസാനിക്കും... സൗദി ജയിലിൽ കഴിയുന്ന അബ്ദുൾ റഹീമിൻറെ തിരിച്ച് വരവിന് കാത്ത് ബന്ധുക്കളും നാട്ടുകാരും...  (52 minutes ago)

പാഠപുസ്തക അച്ചടിയുടെ ആദ്യഘട്ടം പൂർത്തിയായി...  (1 hour ago)

ഇന്ധനവിലയിൽ വീണ്ടും വർദ്ധനവ്.... പെട്രോളിനും ഡീസലിനും ലിറ്ററിന് 90 പൈസയുടെ വർദ്ധനവ്  (1 hour ago)

സാഹസിക ജോലികളിൽ പ്രശസ്തിയും പദവിയും! മകരം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (1 hour ago)

മുഖ്യമന്ത്രി വിഡി സതീശന് ആശംസ നേർന്ന് കാന്തപുരം  (1 hour ago)

പി​ണ​റാ​യി സ​ർ​ക്കാ​ർ അ​വ​സാ​ന​കാ​ല​ത്ത്​ ന​ട​ത്തി​യ സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ണ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള നി​യ​മ​ന ശി​പാ​ർ​ശ​ക​ൾ റ​ദ്ദാ​ക്കാ​നൊരുങ്ങി പുതിയ സർക്കാർ  (2 hours ago)

കുമ്പള - മംഗളൂരു ദേശീയപാതയിലെ ബന്തിയോട്ടിലുണ്ടായ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം  (2 hours ago)

എഫ്‌സി ഗോവയെ തകർ‌ത്ത് കേരള ബ്ലാസ്റ്റേഴ്സ്....  (2 hours ago)

ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്, മഴയ്ക്കൊപ്പം കാറ്റിനും ഇടിമിന്നലിനും സാധ്യത  (2 hours ago)

പ്രതിപക്ഷ നേതാവായി പിണറായി വിജയന്‍ തന്നെയാണ് നല്ലതെന്ന് കെ കെ ശൈലജ  (7 hours ago)

മുഖ്യമന്ത്രി വി ഡി സതീശന്റെ വാഗ്ദാനം പൊള്ളത്തരമെന്ന് അഖില്‍ മാരാര്‍  (7 hours ago)

അദാനി ഗ്രൂപ്പിനെതിരെ നിലനിന്നിരുന്ന ക്രിമിനല്‍ കേസുകള്‍ പൂര്‍ണമായും ഒഴിവാക്കി യുഎസ് നീതിന്യായ വകുപ്പ്  (7 hours ago)

Malayali Vartha Recommends