Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പൊലീസ് സ്റ്റേഷനു മുന്നിൽ പോലീസിനെ ചീത്ത വിളിച്ച് മുന്‍ ഡിജിപി ആര്‍.ശ്രീലേഖ...തെരുവില്‍ മുദ്രാവാക്യം വിളിക്കുന്നത് കൗതുകത്തോടെയാണ് ആളുകള്‍ നോക്കിക്കണ്ടത്..

22 APRIL 2026 03:04 PM IST
മലയാളി വാര്‍ത്ത

വട്ടിയൂര്‍ക്കാവ് പൊലീസ് സ്റ്റേഷനു മുന്നില്‍ മഹിളാ മോര്‍ച്ച പ്രവര്‍ത്തകരുടെ പ്രതിഷേധത്തിനു നേതൃത്വം നല്‍കിയാണ് ആര്‍.ശ്രീലേഖ മഴ അവഗണിച്ച് മുദ്രാവാക്യം മുഴക്കിയത്. നെട്ടയത്ത് കഴിഞ്ഞ ദിവസമുണ്ടായ ബിജെപി-സിപിഎം സംഘര്‍ഷത്തില്‍ അറസ്റ്റിലായ ബിജെപി പ്രവര്‍ത്തകരെ മര്‍ദിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നായിരുന്നു ശ്രീലേഖയുടെ ആവശ്യം. പൊലീസ് നടപടി വൈകിയാല്‍ താന്‍ നേരിട്ട് വന്ന് പ്രതിഷേധിക്കുമെന്നും ധര്‍ണയിരിക്കുമെന്നും ശ്രീലേഖ തിരുവനന്തപുരം പൊലീസ് കമ്മിഷണറെയും ഡിജിപിയെയും അറിയിച്ചിരുന്നു. ഡിജിപി പദവിയിൽ നിന്ന് വിരമിച്ച താൻ ഇതുപോലെ പൊലീസിനെതിരെ വിളിക്കണമെങ്കിൽ എന്തായിരിക്കും

 

കാരണമെന്ന് വിശദമാക്കി ഫെയ്സ്ബുക്കിലും ശ്രീലേഖ വിമർശനം ഉന്നയിച്ചിട്ടുണ്ട്.പോസ്റ്റ് വായിക്കാം..DGP പദവിയിൽ നിന്ന് വിരമിച്ച ഞാൻ ..
33 വർഷത്തിലധികം പോലീസ് സേനയിൽ അഭിമാനത്തോടെ പ്രവർത്തിച്ച ഞാൻ.. ഇതുപോലെ പോലീസിനെതിരെ വിളിക്കണമെങ്കിൽ എന്തായിരിക്കും കാരണം??വട്ടിയൂർക്കാവ് SHO വിപിൻ, SI ദീപു പിള്ള, മറ്റു 7,8 പോലീസുകാർ ചേർന്ന് കഴിഞ്ഞ ഒരു മാസത്തിലേറേയായി BJP പ്രവർത്തകരെ മാത്രം തിരഞ്ഞു പിടിച്ച് കേസുകൾ എടുത്ത്, മർദ്ദിച്ച് രസിക്കുന്നു. അതും CPM ആൾക്കാരുടെ നിർദ്ദേശപ്രകാരം!അതിന്റെ അവസാനം ഏപ്രിൽ 19ന് ഇടപഴനി ക്ഷേത്രം ചവിട്ടി തുറന്ന്, ഒരു CPM പ്രവർത്തകൻ ഭാര്യയെ ലൈംഗികമായി അവഹേളിക്കുകയും അവയവ പ്രദർശനം നടത്തുകയും

ചെയ്തു എന്ന് പരാതിപ്പെട്ട BJP പ്രവർത്തകനെയും കൂട്ടരെയും വലിച്ചിഴച്ചു പോലീസ് വാനിൽ കയറ്റി അതി ക്രൂരമായി മർദ്ദിച്ച് ബിനുവിന്റെ കണ്ണിനു പരിക്കേൽപ്പിച്ചു രക്തത്തിൽ കുളിച്ച അവസ്ഥയിൽ AR ക്യാമ്പിൽ കൊണ്ട് പോയി തള്ളി. അവർക്കെതിരെ ഒരു കേസുപോലും ഇല്ലാത്തതു കൊണ്ട് അവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചോളാൻ പറയുകയായിരുന്നു ഈ പോലീസുകാർ. മർദ്ദനം ഏറ്റവർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇപ്പോഴും ഉണ്ട്.. ഇത് ചെയ്ത പോലീസുകാർക്കെതിരെ ഒരു നടപടിയും ഇല്ല, ഒരു കേസുമില്ല!ഇത് കാണുമ്പോൾ കഷ്ടം തോന്നി പോകും.നാണം തോന്നും ഇങ്ങനെയുള്ള ഒരു സേനയിലായിരുന്നോ ഇത്ര നാൾ പ്രവർത്തിച്ചതെന്ന് ഓർത്ത്!വെറുതെയാണോ ജനം പോലീസിനെ ഇത്ര മാത്രം വെറുക്കുന്നത്? എന്നും പറഞ്ഞു കൊണ്ടാണ് പോസ്റ്റ് അവസാനിക്കുന്നത് .

പോസ്റ്റിനു താഴെ നിരവധി പേരാണ് കമന്റുമായി വരുന്നത് . കേരള പോലീസ് ഇപ്പോൾ അധം പതിച്ചിരിക്കുന്നു... എല്ലാവരും അല്ല... പോലീസ് ഗുണ്ടകളെ അതിൽ കയറ്റി ഈ തോന്നിയവാസങ്ങളൊക്കെ ചെയ്യുന്നവർ ആരാണെന്ന് ജനങ്ങൾക്കറിയാം ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി ഉത്തരം പറയേണ്ടിവരും.., കുറെ അടിമ കമ്മികൾ പിൻവാതിൽ നിയമനം കിട്ടിയഅവന്മാരുടെ തിളപ്പാണ് അനുഭവിച്ചോളും..., എന്നാലും പോലീസിനെതിരെ സമരം ചെയ്യാൻ ഒരു ips ഓഫീസറെ തന്നെ കൊണ്ട് നിർത്തിയത് ശെരിയായില്ല.... മുദ്രാവാക്യം മാറ്റുക കാക്കി ഇട്ട കമ്മികളെ എന്നാക്കുക.... , 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലഹരിമരുന്ന് നല്‍കി 24 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി  (50 minutes ago)

മലപ്പുറത്ത് രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു  (1 hour ago)

നീറ്റ് പുനഃപരീക്ഷ പുനഃപരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു  (1 hour ago)

ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ ആക്രമണം : യു.എസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇറാന്‍  (2 hours ago)

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (4 hours ago)

തെലങ്കാനയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ വാക്ക് പാലിച്ച് വിജയ്‌യും രശ്മികയും  (4 hours ago)

ജീവിതത്തില്‍ ഒരിക്കലും മറയ്ക്കാന്‍ കഴിയാത്ത അനുഭവം തുറന്ന് പറഞ്ഞ് മധുബാല  (5 hours ago)

ബഞ്ചി ജംപിനിടെ 130 അടി താഴ്ചയിലേക്ക് വീണ് 21കാരിക്ക് ദാരുണാന്ത്യം  (5 hours ago)

അഞ്ചുവര്‍ഷത്തെ നിയമപോരാട്ടം: വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഭാര്യ  (5 hours ago)

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍  (6 hours ago)

വൈസ് ചാന്‍സര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഏത് ചട്ടപ്രകാരമാണ് തെറ്റാകുന്നത്: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി മുരളീധരന്‍ എംഎല്‍എ  (6 hours ago)

മോഹന്‍ഭഗവതിന്റെ പരിപാടിയില്‍ സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്ത സംഭവം; ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (6 hours ago)

ആര്‍എസ്എസിനൊപ്പം രാജ്യത്ത് പ്രവർത്തനം തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ഏത് നിലയിലാണെന്നത് ഓർക്കുന്നത് നല്ലത്; ആര്‍എസ്എസ് നിരോധിത സംഘടനയല്ലെന്ന് വി.മുരളീധരന്‍ എംഎല്‍എ  (6 hours ago)

ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്പം സ്വർണ്ണമല്ല, ചെമ്പാണെന്ന വാദം ആദ്യമായി പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച വ്യക്തിയെ തന്നെ ശബരിമല ഉൾപ്പെടുന്ന ദേവസ്വങ്ങളുടെ ഔദ്യോഗിക അഭിഭാഷകനായി നിയമിക്കാൻ സർക്കാ  (6 hours ago)

രാഹുൽഗാന്ധിക്കെതിരായ സിപിഎം അധിക്ഷേപം; പ്രതിപക്ഷമായി ചുരുങ്ങിയിരിക്കുന്ന സിപിഎമ്മിൻ്റെ രാഷ്ട്രീയ അപകർഷതാബോധമാണ് ഇതിലൂടെ വെളിവാകുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി  (6 hours ago)

Malayali Vartha Recommends