തൃശൂർ പൂരം നടത്തുന്നതിൽ തീരുമാനം നാളെ.... യോഗത്തിൽ തിരുവമ്പാടി,പാറമേക്കാവ് ദേവസ്വം പ്രതിനിധികൾ പങ്കെടുക്കും

വെടിക്കെട്ട് സാമഗ്രികൾ പൊട്ടിത്തെറിച്ച് ഉണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തിൽ തൃശൂർ പൂരം നടത്തുന്നതിൽ തീരുമാനം നാളെ. രാവിലെ കലക്ടറേറ്റിൽ ചേരുന്ന യോഗത്തിൽ തിരുവമ്പാടി,പാറമേക്കാവ് ദേവസ്വം പ്രതിനിധികൾ പങ്കെടുക്കും.
ആഡംബരം കുറച്ച് പൂരം നടത്തുന്ന കാര്യവും പരിഗണനയിലുണ്ട്. ഒരു വർഷത്തെ തയ്യാറെടുപ്പിന് ഒടുവിൽ തൃശൂർ പൂരത്തിന് ഒരുക്കങ്ങൾ നടക്കവേയാണ് അപ്രതീക്ഷിതമായി ദുരന്തമെത്തിയത്. തിരുവമ്പാടി ദേവസത്തിന്റെ പൂര ആഘോഷകമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെ അപകടത്തിൽ മരിച്ചിട്ടുണ്ട്.
വർഷങ്ങളായി വെടികോപ്പ് നിർമ്മാണത്തിന് കൂടെ നിന്നവർ ഇന്ന് ഒപ്പമില്ല. ഈ സാഹചര്യത്തിൽ പൂരം നടത്തുന്ന കാര്യമാണ് അധികൃതരെ കുഴപ്പിക്കുന്നത്. സർക്കാരിന്റെ തീരുമാനത്തിനൊപ്പം നിൽക്കുമെന്നും ജനവികാരം കണക്കിലെടുക്കുമെന്നും തിരുവമ്പാടി പാറമേക്കാവ് ദേവസ്വം പ്രതിനിധികൾ . വിവിധ കാരണങ്ങളാൽ പൂരം ആഡംബരം കുറച്ച് നടത്തിയ അനുഭവങ്ങൾ മുന്നിലുണ്ട്. മുൻപ് അപകടം നടന്ന സമയങ്ങളിൽ വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha
























