വെടിമരുന്ന് അളവിൽ കൂടുതൽ സൂക്ഷിച്ചതിന് പാറമേക്കാവിന്റെ പടക്കനിർമാണശാല ഉടമയ്ക്കെതിരെ കേസെടുത്ത് പൊലീസ്...

വെടിമരുന്ന് അളവിൽ കൂടുതൽ സൂക്ഷിച്ചതിന് പാറമേക്കാവിന്റെ പടക്കനിർമാണശാല ഉടമയ്ക്കെതിരെ കേസെടുത്ത് പൊലീസ്. കോട്ടയം സ്വദേശി ബിനോയ് ജേക്കബിനെതിരെയാണ് കൊല്ലങ്കോട് പൊലീസ് കേസെടുത്തിരിക്കുന്നത്.
മുതലമട വെള്ളാരംകടവിലെ പടക്കനിർമാണശാലയുടെ ഉടമയാണ് ബിനോയ് ജേക്കബ്. ലെെസൻസിൽ അനുവദിച്ചതിനെക്കാൾ കൂടുതൽ പടക്കങ്ങളും വെടിമരുന്നും സൂക്ഷിക്കുന്നതായി ചിറ്റൂർ തഹസിൽദാർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
നിലവിൽ പടക്കനിർമാണശാല പൊലീസ് സീൽ ചെയ്തിരിക്കുകയാണ്. തുടർപരിശോധനകൾ നടത്തുമെന്ന് പാലക്കാട് ജില്ലാ കളക്ടർ അറിയിച്ചു.
അതേസമയം, തൃശൂർ പൂരത്തിന് ഇപ്രാവശ്യം വെടിക്കെട്ടും സാമ്പിൾ വെടിക്കെട്ടും ഉണ്ടാവില്ലെന്നാണ് വിവരം. മുണ്ടത്തിക്കോട് ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. തൃശൂർ പൂരം എല്ലാ ആചാരങ്ങളോടെയും നടത്തുമെന്ന്. പാറമേക്കാവ് ദേവസ്വം അറിയിച്ചു. ഇതേ നിലപാടാണ് തിരുവമ്പാടിയുടേതും. ഇക്കാര്യം ഇന്നുചേരുന്ന സർക്കാരിന്റേയും ദേവസ്വങ്ങളുടേയും സംയുക്ത യോഗം ചർച്ച ചെയ്യുന്നതാണ്.
സ്‌ഫോടനം സംബന്ധിച്ച് ജുഡിഷ്യൽ അന്വേഷണം നടത്തുന്നതിന് ജസ്റ്റിസ് സി.എൻ.രാമചന്ദ്രൻ നായരെ ഇന്നലെ ഓൺലൈനിൽ ചേർന്ന മന്ത്രിസഭായോഗം ചുമതലപ്പെടുത്തി.
"
https://www.facebook.com/Malayalivartha

























