നാടിനെ നടുക്കിയ ആറ്റിങ്ങല്‍ ഇരട്ടക്കൊലപാതക്കേസില്‍ രണ്ട് പ്രതികളും കൂറ്റക്കാര്‍, അപൂര്‍വ്വളില്‍ അപൂര്‍വമായ കേസാണിതെന്നു കോടതി, പ്രതികളായ നിനോയും അനുശാന്തിക്കുമുള്ള ശിക്ഷ തിങ്കളാഴ്ച വിധിക്കും

സമൂഹ മനസാക്ഷിയെ ഞെട്ടിച്ച ആറ്റിങ്ങല്‍ ഇരട്ടക്കൊലപാതക്കേസില്‍ രണ്ട് പ്രതികളും കൂറ്റക്കാരെന്ന് കോടതി കണ്ടെത്തി. ഇരുവര്‍ക്കുമുള്ള ശിക്ഷ തിങ്കളാഴ്ച വിധിക്കും. ഗൂഢാലോചന തെളിവ് നശിപ്പിക്കല്‍ എന്ന കുറ്റങ്ങളെല്ലാം തെളിഞ്ഞെതായി കോടതി.
അപൂര്‍വ്വളില്‍ അപൂര്‍വമായ കേസാണിതെന്നു കോടതി നിരീക്ഷിച്ചു. ഒന്നിച്ചു ജീവിക്കാനായി രണ്ടു ജീവനുകളെ നശിപ്പിച്ച ചെയ്തിയെ കോടതി നിശിതമായി വിമര്‍ശിച്ചു. ടെക്‌നോപാര്‍ക്ക് ജീവനക്കാരായിരുന്നു പ്രതികളായ നിനോയും അനുശാന്തിയും.
ആലംകോട് അവിക്‌സ് ജങ്ഷനുസമീപം തുഷാരം വീട്ടില്‍ തങ്കപ്പന്‍ ചെട്ടിയാരുടെ ഭാര്യ ഓമന (60), ഇവരുടെ മകന്‍ കെഎസ്ഇബി എന്‍ജിനിയര്‍ ലിജീഷിന്റെ മകള്‍ സ്വാസ്തിക (മൂന്നര) എന്നിവരെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലാണു പ്രതികള്‍ കുറ്റക്കാരെന്നു തെളിഞ്ഞത്. ലിജീഷിന്റെ ഭാര്യയാണ് അനുശാന്തി. ഇവരുടെ കാമുകനാണു നിനോ. ഇരുവരും ടെക്‌നോപാര്‍ക്ക് ജീവനക്കാരാണ്.
2014 ഏപ്രില്‍ 16നായിരുന്നു നാടിനെ നടുക്കിയ കൊലപാതകം നടന്നത്. കൊലപാതകം, തെളിവ് നശിപ്പിക്കല്‍, മോഷണം, ഗൂഢാലോചന, അശഌലദൃശ്യങ്ങള്‍ കൈമാറല്‍ തുടങ്ങിയ വകുപ്പുകളിലാണ് കേസെടുത്തത്.
സംഭവദിവസം പകല്‍ ലിജീഷ് പുറത്തുപോയപ്പോള്‍ തന്ത്രപരമായി വീട്ടില്‍ കയറി ലിജീഷിന്റെ അമ്മയുടെ ഫോണില്‍നിന്ന് ലിജീഷിനെ കാണണമെന്നും താന്‍ കാത്തിരിക്കുകയാണെന്നും നിനോ മാത്യു പറഞ്ഞു. അടുക്കളയിലേക്കുപോയ ഓമനയെ ബേസ് ബോള്‍ സ്റ്റിക്കൊണ്ട് തലയ്ക്ക് അടിച്ച് തള്ളിയിട്ട് കൈയില്‍ കരുതിയിരുന്ന വെട്ടുകത്തികൊണ്ട് വെട്ടിക്കൊന്നു. ഇവരുടെ ഒക്കത്തിരുന്ന സ്വാസ്തികയെയും നിനോ മാത്യു അതേ രീതിയില്‍ അടിച്ച് തള്ളിയിട്ട് കഴുത്ത് വെട്ടിക്കൊന്നു. തുടര്‍ന്ന്, സ്വീകരണമുറിയില്‍ മുന്‍വശം വാതില്‍ അടച്ച് ലിജീഷിനായി കാത്തിരുന്നു. ചാരിയിരുന്ന കതക് തള്ളിത്തുറന്ന് ലിജീഷ് അകത്തേക്ക് കയറിയ സമയം മുളകുപൊടി മുഖത്തേക്ക് എറിഞ്ഞ് കഴുത്തു ലാക്കാക്കി ആഞ്ഞുവെട്ടിയെങ്കിലും ലിജീഷ് ഓടി മാറിയതിനാല്‍ തലയ്ക്ക് ഗുരുതരമായ പരിക്കോടെ രക്ഷപ്പെടുകയായിരുന്നു
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























