Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

റബര്‍ വിലയിടിവില്‍ നട്ടംതിരിഞ്ഞ കര്‍ഷകര്‍ക്ക് ആശ്വാസമായി വില വര്‍ധനവ്; 85 ല്‍ നിന്നും 130 രൂപയായി

15 APRIL 2016 02:11 AM IST
മലയാളി വാര്‍ത്ത.

റബര്‍ കര്‍ഷകര്‍ക്ക് ആശ്വാസപ്പുഞ്ചിരി. റബര്‍വിലയില്‍ വന്‍ കുതിച്ചുചാട്ടം. കുത്തനെയിടിഞ്ഞി റബര്‍ വിലയിടവില്‍ കര്‍ഷകര്‍ക്ക് പ്രതീക്ഷ നല്‍കി വില വര്‍ദ്ധനവ്. 85 രൂപയുണ്ടായിരുന്നു റബറിന് കഴിഞ്ഞ ദിവസങ്ങളില്‍ 130 രൂപവരെയാണ് ലഭിച്ചത്. അന്താരാഷ്ട്ര വിപണിയിലെ വിലവര്‍ധന ആഭ്യന്തരവിപണിയിലും പ്രതിഫലിക്കുന്നതു കര്‍ഷകര്‍ക്കു പ്രയോജനപ്രദമാകും. ക്രൂഡ് ഓയില്‍ വില കൂടിയതിനൊപ്പം റബറിന് ക്ഷാമവും അനുഭവപ്പെട്ടതോടെയാണു അന്താരാഷ്ട്ര വിപണിയില്‍ വിലവര്‍ധിച്ചത്. ഇതിന്റെ ചുവടുപിടിച്ചാണു കേരളത്തിലും നേരിയ തോതില്‍ വില വര്‍ധിച്ചത്.
ബുധനാഴ്ച ആര്‍എസ്എസ് നാലാം ഗ്രേഡ് റബറിന് നാലുരൂപ കൂടി 132 രൂപയായി. അഞ്ചാം ഗ്രേഡിന് 130 രൂപയാണ് റബര്‍ ബോര്‍ഡ് വില. ചൊവ്വാഴ്ച നാലാം ഗ്രേഡിന്റെ വില 128 രൂപയായിരുന്നു. അതേസമയം, ബുധനാഴ്ച 129 രൂപയ്ക്കാണ് വ്യാപാരികള്‍ കര്‍ഷകരില്‍നിന്ന് റബര്‍ വാങ്ങിയത്. ഫെബ്രുവരി ആദ്യം ആര്‍എസ്എസ് നാലിന് 91ഉം അഞ്ചിന് 87ഉം രൂപ വരെയായി വിലകുറഞ്ഞിരുന്നു.
റബര്‍ വില ബാങ്കോക്ക്, ടോക്കിയോ വിപണികളിലും ഗണ്യമായി ഉയര്‍ന്നിട്ടുണ്ട്. തായ്‌ലന്‍ഡും ഇന്തോനേഷ്യയും മലേഷ്യയും ചേര്‍ന്ന് കയറ്റുമതി പരിമിതപ്പെടുത്തിയതും റബര്‍ ഉല്‍പാദനം പല മേഖലകളിലും കുറഞ്ഞതും വില കയറുന്നതിന് അനുകൂല ഘടകങ്ങളായി. ചൈന, സിംഗപ്പൂര്‍ വിപണികളിലും വില കയറിയിട്ടുണ്ട്. ക്രൂഡ്ഓയിലിന്റെ വില വര്‍ധിച്ചതോടെ സിന്തറ്റിക് റബറിന്റെ ഉല്‍പാദനം കുറഞ്ഞത് അന്താരാഷ്ട്ര വിപണിയില്‍ സ്വാഭാവിക റബറിന് ഡിമാന്‍ഡ് വര്‍ധിപ്പിച്ചിരിക്കുകയുമാണ്.
വേനല്‍ കടുത്തതോടെ ഇപ്പോള്‍ ഭൂരിപക്ഷം ഭാഗങ്ങളിലും ടാപ്പിങ് നടക്കുന്നില്ല. അതിനാല്‍, വില ഉയര്‍ന്നുതുടങ്ങിയെങ്കിലും വിറ്റഴിക്കാന്‍ കൈയില്‍ റബറില്ലെന്നതാണ് സ്ഥിതി. ചെലവുമായി തട്ടിച്ചുനോക്കുമ്പോള്‍ ഇപ്പോഴത്തെ വിലയും ഒട്ടും പര്യാപ്തമല്ലെന്നു കര്‍ഷകര്‍ പറയുന്നു. എന്നാല്‍, വില ഉയരുന്ന പ്രവണത പ്രതീക്ഷ പകരുന്നെന്നും വിലയിരുത്തലുണ്ട്.
പലര്‍ക്കും 85 രൂപവരെ മാത്രമാണ് ലഭിച്ചിരുന്നത്. റബര്‍ ബോര്‍ഡ് നിശ്ചയിച്ച ഈ വിലയേക്കാള്‍ കുറഞ്ഞ നിരക്കിലാണ് വ്യാപാരികള്‍ കര്‍ഷകരില്‍നിന്ന് റബര്‍ വാങ്ങിയിരുന്നതെന്നതിനാലാണിത്രയും കുറഞ്ഞ വില. പതിറ്റാണ്ടിനിടയിലെ ഏറ്റവും കുറഞ്ഞ വിലയിലേക്ക് റബര്‍ കൂപ്പുകുത്തിയതോടെ കര്‍ഷകര്‍ കടുത്ത പ്രതിസന്ധിയിലായിരുന്നു. വില കുത്തനെ കുറഞ്ഞതോടെ പലരും ടാപ്പിങ്ങും നിര്‍ത്തിയിരുന്നു. ടാപ്പിംഗ് നിര്‍ത്തിവെച്ചത് ഇപ്പോള്‍ കര്‍ഷകര്‍ക്ക് വിനയായിരിക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (8 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (8 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (9 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (9 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (9 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (9 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (9 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (9 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (10 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (11 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (11 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (13 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (14 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (14 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (14 hours ago)

Malayali Vartha Recommends