Widgets Magazine
12
May / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാജ്യം ഇതുവരെ കേട്ടിട്ടില്ലാത്ത തരത്തിലുള്ള അസാധാരണമായ ചില പ്രഖ്യാപനങ്ങളുമായി മോദി.. ഒരു വര്‍ഷത്തേക്ക് സ്വര്‍ണ്ണം വാങ്ങുന്നത് ഒഴിവാക്കണം..വർക്ക് ഫ്രം ഹോം രീതികൾ വീണ്ടും നടപ്പിലാക്കുക..


സെക്രട്ടേറിയറ്റിൽ സ്ഫോടനാത്മകമായ ചില സംഭവങ്ങൾ..സെക്രട്ടറിയേറ്റ് ഭരണം ചീഫ് സെക്രട്ടറിയുടെയും ചില ഉദ്യോഗസ്ഥരുടെയും പോക്കറ്റിലായി മാറി..ചന്നം പിന്നം സ്ഥലം മാറ്റം..


സംസ്ഥാനത്ത് വേനൽമഴ ശക്തമാകുന്നു.... ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത, മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്


മരുഭൂമിയില്‍ ഇറാഖ് ഭരണകൂടം അറിയാതെ ഇസ്രായേല്‍ സൈനികത്താവളം.. 1000 മൈലിലധികം അകലെയുള്ള ഇറാനെ ആക്രമിക്കാൻ ഇത് മതി..ഒരു ആട്ടിടയൻ പക്ഷെ ആ ഓപ്പറേഷൻ പൊളിച്ചു..

കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തിന്റെ ഭാഗമായി നടന്ന വലിയ വിളക്ക് ഭക്തിസാന്ദ്രമായി...

07 MAY 2026 10:16 AM IST
മലയാളി വാര്‍ത്ത

കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തിന്റെ ഭാഗമായി നടന്ന വലിയ വിളക്ക് ഭക്തിസാന്ദ്രമായി. മധ്യകേരളത്തിലെ ഉത്സവകാലത്തിന് അവസാനം കുറിക്കുന്നതാണ് കൂടല്‍മാണിക്യം ഉത്സവം.

ഇന്ന് പള്ളിവേട്ടയും നാളെ കൂടപ്പുഴ ആറാട്ടുകടവില്‍ ആറാട്ടും കഴിഞ്ഞാല്‍ പത്തുദിവസം നീളുന്ന ഉത്സവത്തിന് സമാപനമാകും. ഇന്നലെ രാവിലെ നടന്ന ശീവേലിക്ക് പെരുവനം സതീശന്‍ മാരാരും രാത്രി നടന്ന വിളക്കെഴുന്നള്ളിപ്പിന് പെരുവനം കുട്ടന്‍ മാരാരുമാണ് പ്രാമാണ്യം വഹിച്ചത്.

രാത്രി നടന്ന വിളക്കെഴുന്നള്ളിപ്പിനും കലാപരിപാടികള്‍ ആസ്വദിക്കാനും ആയിരങ്ങളാണ് സംഗമസന്നിധിയിലെത്തിയത്. മഴ വില്ലനായി എത്തിയെങ്കിലും ആസ്വാദകര്‍ കുറഞ്ഞില്ല. കൊടിപ്പുറത്തുവിളക്കു ദിവസം മുതല്‍ നടന്നു വന്ന ഉത്സവനാളുകളിലെ വിളക്കെഴുന്നള്ളിപ്പിന് വലിയവിളക്കോടെ സമാപനമായി.

പല്ലാട്ട് ബ്രഹ്മദത്തന്‍ ശീവേലിക്കും രാത്രി നടന്ന വിളക്കെഴുന്നള്ളിപ്പിന് തിരുവമ്പാടി ചന്ദ്രശേഖരനും തിടമ്പേറ്റി.പള്ളിവേട്ടയ്ക്കായി സംഗമേശന്‍ ഇന്നു രാത്രി കൂടല്‍മാണിക്യം ക്ഷേത്രത്തിനു പുറത്തേക്ക് എഴുന്നള്ളും. ദേവന്‍ ക്ഷേത്രംവിട്ട് ആദ്യമായി പുറത്തിറങ്ങുന്ന ചടങ്ങാണിത്.
രാത്രി 8.30-ന് ക്ഷേത്രത്തിലെ നാല് പ്രദക്ഷിണത്തിനുശേഷം കൊടിമരച്ചുവട്ടില്‍ പാണികൊട്ടിയാണ് ഭഗവാന്റെ പുറത്തേക്കെഴുന്നള്ളിപ്പ്. കിഴക്കേ ഗോപുരദ്വാരത്തിലും ഗോപുരത്തോടു ചേര്‍ന്നുള്ള ആല്‍മരത്തിന്റെ തറയിലും ഹവിസ്സ് തൂകി തന്ത്രിയും പരികര്‍മികളും മറ്റും പരിവാരസമേതം ആല്‍ത്തറയിലെത്തും പിന്നാലെ മൂന്ന് ആനകളോടെ ഭഗവാന്‍ എഴുന്നള്ളും.

പാരമ്പര്യ അവകാശികളായ മുളയത്ത് നായരാണ് പന്നിയുടെ പ്രതിരൂപത്തെ അമ്പെയ്തുവീഴ്ത്തുക. തുടര്‍ന്ന് ക്ഷേത്രത്തിലേക്കു മടങ്ങുന്ന കൂടല്‍മാണിക്യസ്വാമി പള്ളിക്കുറുപ്പ് കൊള്ളും. തിരുവില്വാമല നിറമാലയോടെ സെപ്തംബറില്‍ ആരംഭിക്കുന്ന മധ്യകേരളത്തിലെ ഉത്സവകാലത്തിന് കൂടല്‍മാണിക്യം ഉത്സവത്തോടെ പരിസമാപ്തിയാകും.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മട്ടലായില്‍ ദേശീയപാതയിലെ വിള്ളല്‍ അടിയന്തര പരിശോധന നടത്താന്‍ ഉത്തരവിട്ട് കലക്ടര്‍  (4 hours ago)

രാജ്യത്തെ ഇന്ധന ഉപയോഗത്തില്‍ കരുതല്‍ വേണമെന്ന് ആവര്‍ത്തിച്ച് പ്രധാനമന്ത്രി മോദി  (4 hours ago)

മുന്‍ മുഖ്യമന്ത്രി എം കെ സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി വിജയ്  (4 hours ago)

കളിയാക്കിയവര്‍ക്ക് ജ്യോതികയുടെ കിടിലന്‍ മറുപടി  (5 hours ago)

തലസ്ഥാനത്ത് പുതിയ വാടക വീടെടുത്ത് പിണറായി വിജയന്‍  (6 hours ago)

ഞെട്ടിച്ച് മോദി,പ്രഖ്യാപനം യാത്രാ നിയന്ത്രണം, വർക്ക് ഫ്രം ഹോം, സ്വർണ്ണ വാങ്ങരുത്ത് .വിദേശ യാത്രകൾ പാടില്ല  (6 hours ago)

വിജയ്‌യുടെ സത്യപ്രതിജ്ഞയ്‌ക്കെതിരെ വിമര്‍ശനവുമായി ആരാധകര്‍  (6 hours ago)

പന്തളം കൊട്ടാരത്തില്‍ മോഷണ ശ്രമം നടത്തിയ പശ്ചിമബംഗാള്‍ സ്വദേശി പിടിയില്‍  (6 hours ago)

വ്യാജ രേഖ ചമച്ച് അവയവക്കച്ചവടം നടത്തിയ കൊല്ലത്ത് സ്ത്രീ ഉള്‍പ്പെടെയുള്ള ഏജന്റുമാര്‍ അറസ്റ്റില്‍  (6 hours ago)

പ്രവാസികളുടെ മുന്നിൽ പ്രത്യക്ഷപ്പെട്ട് ഷെയ്ഖ് നഹ്യാൻ പ്രവാസികളെ UAE-യിൽ ജോലി പോയാൽ ഉടൻ ചെയ്യേണ്ടത്  (6 hours ago)

സ്റ്റാലിന്റെ വീട്ടിൽ കയറി വിജയ്..സഭയിൽ മൈൻഡ് ചെയ്യാത്ത ഉദയൻ കൈകൂപ്പി തൊഴുത്തു..പിന്നെ സംഭവിച്ചത്  (6 hours ago)

രണ്ട് ചക്രവാതചുഴികൾ എത്തി... കൊടും മഴ..! അടുത്ത മണിക്കൂറിൽ കൂട്ട മഴ ദേ ജില്ലകളിൽ  (6 hours ago)

സത്യപ്രതിജ്ഞ തുടങ്ങിയതും കളക്ടർ തടഞ്ഞു..!ഞെട്ടി വിജയ് കൂട്ടത്തോടെ ഇറങ്ങി ഇപ്പോൾ പറ്റില്ല കട്ടായം  (7 hours ago)

വിജയ്‌യുടെ പ്രസംഗത്തിനിടെ നടത്തിയ പരാമര്‍ശത്തിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് എഴുത്തുകാരന്‍ മനു ജോസഫ്  (7 hours ago)

സുവേന്ദുവിന് പറ്റാത്തത് വിജയ് ചെയ്ത് കാണിച്ചു ഞെട്ടി രാഹുൽ..! സത്യപ്രതിജ്ഞക്കിടെ സംഭവിച്ചത്  (7 hours ago)

Malayali Vartha Recommends