Widgets Magazine
10
May / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കമ്പിവടികൊണ്ട് അടിച്ചുവീഴ്ത്തി കൊലപ്പെടുത്തി; ശരീരഭാഗങ്ങൾ വിവിധ ഇടങ്ങളിൽ ചാക്കിലും പ്ലാസ്റ്റിക് കവറുകളിലും ഉപേക്ഷിച്ചു: പ്രതികൾക്ക് ശിക്ഷ...


കേരളത്തിലും രഹസ്യാന്വേഷണ ഏജൻസികൾ നിരീക്ഷണം തുടങ്ങി... ഐ. എസ്. ആർ. ഒ , ദക്ഷിണ വ്യോമ കമാന്റ്,വിഴിഞ്ഞം തുറമുഖം തുടങ്ങിയ തന്ത്രപ്രധാന സ്ഥാപനങ്ങൾ കേരളത്തിലുണ്ട്..


പാകിസ്ഥാൻ സൈനിക മേധാവി ജനറൽ അസിം മുനീർ എവിടെ..?മരണക്കിടക്കയിലോ..? അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റി..കസ്റ്റഡിയിലെടുത്തെന്നും റിപ്പോർട്ടുകൾ..


പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഒളിച്ചോടി..ഷഹബാസ് ഷരീഫ് സുരക്ഷിത കേന്ദ്രത്തിലേക്ക് മാറി..കാശ്മീര് മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള റോഡ് മാര്‍ഗ്ഗമാണ് ജമ്മുവിലേക്ക് യാത്ര തിരിച്ചത്..എന്തൊരു അവസ്ഥ..


ഒരു മിസൈലോ, ഡ്രോണോ പോലും ഇന്ത്യയിൽ നാശം വിതക്കാത്തവിധം എല്ലാം തകർത്തെറിയാൻ രാജ്യത്തിനായി.. സുദർശൻ ചക്ര എന്ന എസ് 400 ട്രയംഫ് ..റഷ്യയുടെ വജ്രായുധം..

പൂര പ്രേമികളേ... നിങ്ങള്‍ വെടിക്കെട്ട് ആഘോഷിച്ചോളൂ... പക്ഷേ വെല്ലുവിളിക്കുന്നത് ആരെയാണ്. മരിച്ചുപോയവരെയോ.... അല്ല പരിക്കേറ്റു കിടക്കുന്നവരെയോ....

17 APRIL 2016 12:50 AM IST
മലയാളി വാര്‍ത്ത.

അനന്തപുരി ഹോസ്പിറ്റലിലെ ജൂനിയര്‍ ഡോക്ടര്‍ മനോജ് വെള്ളനാട് ഒരു ഗ്രൂപ്പില്‍ എഴുതിയ പോസ്സ് നവമാധ്യമങ്ങളില്‍ വൈറലാകുന്നു. എതൊരാളെയുമൊന്ന് ഇരുത്തി ചിന്തിപ്പിക്കന്നതാണ് ഡോക്ടര്‍ മനോജിന്റെ പോസ്റ്റ്. ദാരുണമായ ദൃശ്യങ്ങള്‍ നേരിട്ട് കാണേണ്ടിവന്നിന്റെ ദുരവസ്ഥയില്‍ നിന്നും ഉടലെടുത്തതാണ് ഡോക്ടറുടെ വാക്കുകള്‍. വിശ്വാസങ്ങളുടെ പേരില്‍ ഇത്തരത്തിലുള്ള പേക്കുത്തുകള്‍ക്ക് നമ്മുടെ സമൂഹം കൂട്ട് നില്‍ക്കമ്പോള്‍ സൃഷ്ടിക്കപ്പെടുന്നത് ചിന്നിചിതറിയ ശരീരങ്ങളും ഉറ്റവരെയും ഉടയവരെയും നഷ്ട്ടപ്പെട്ടവരെയും അനാഥമായ ബാല്യങ്ങളും മരണത്തോട് തുല്യമായി ജീവിതം നയിക്കുന്നവരെയുമാകാം.
ഡോക്ടര്‍ മനോജിന്റെ പോസ്റ്റിന്റെ പൂര്‍ണ്ണ ഭാഗം
മരിച്ച നൂറിലധികം മനുഷ്യരുടെ കുടുംബത്തേക്കാള്‍ ദാരുണമായിരിക്കും പരിക്കേറ്റു ജീവന്‍ തിരികെ കിട്ടിയവരുടെയും അവരുടെ കുടുംബങ്ങളുടെയും ഭാവിയിലെ അവസ്ഥ. മനുഷ്യശരീരത്തില്‍ 40 ശതമാനത്തിലധികം പൊള്ളലേറ്റാല്‍ പിന്നെ ജീവന്‍രക്ഷിക്കാന്‍ തന്നെ പ്രയാസമാണ്. എന്നാല്‍ ആ കണക്കുകള്‍ക്ക് താഴെയുള്ളവര്‍ (വിവിധ ആശുപത്രികളില്‍ മുന്നൂറോളം പേര്‍ ഉണ്ടെന്ന് കേള്‍ക്കുന്നു) ജീവിതത്തിലേക്ക് തിരിച്ചുവരുമ്പോള്‍ അവരുടെ ശാരീരികസ്ഥിതി എങ്ങനെ ആയിരിക്കുമെന്ന് അറിയണമെങ്കില്‍ ഗൂഗിളില്‍ ബേണ്‍ വിക്ടിംസ് എന്നോ മറ്റോ സേര്‍ച്ച് ചെയ്താല്‍ കാണാം. ദീര്‍ഘനാളത്തെ കഠിനമായ മരുന്നുകള്‍ക്കും ചെറുതും വലുതുമായ നിരവധി ശസ്ത്രക്രിയകള്‍ക്കും ശേഷം പലര്‍ക്കും തിരികെ കിട്ടുന്നത് ജീവന്‍ മാത്രമായിരിക്കും. ജീവിതം തിരിച്ചുപിടിക്കാനാകാത്തവിധം കൈവിട്ടു പോയിട്ടുണ്ടാകും. ശരീരത്തിന്റെ വൈകൃതം മാത്രമല്ല പൊള്ളലുകള്‍ അവശേഷിപ്പിക്കുന്നത്. കാഴ്ച, കേള്‍വി എന്നിവ ഒരു ചികിത്സാവിധിക്കും തിരികെ നല്‍കാനാവാത്തവിധം കൈമോശം വന്നിട്ടുണ്ടാകും. മുഖത്തുപൊള്ളലേല്‍ക്കുന്നവര്‍ക്ക് വായ തുറക്കാനോ ഭക്ഷണം കഴിക്കാനോ പറ്റാത്ത അവസ്ഥയുണ്ടാകും. മൂത്രമൊഴിക്കാനോ മലശോധനയ്‌ക്കോ സ്ഥായിയായ തകരാറുകള്‍ സംഭവിക്കാം. കൈകാലുകളും കഴുത്തുമെല്ലാം ശരീരത്തോട് ചേര്‍ത്തു കെട്ടിവരിഞ്ഞതുപോലെ ചലിപ്പിക്കാനാവാത്ത അവസ്ഥയുണ്ടാകാം.. പ്ലാസ്റ്റിക് സര്‍ജറികള്‍ക്കും പരിമിതികളുണ്ട്.
ഇത്രയും എഴുതിയത് മരിച്ചവരുടെ കുടുംബത്തിന്റെ ദുഃഖത്തിന് ഒപ്പം തന്നെയാണ്, അല്ലെങ്കില്‍ ഭാവിയില്‍ അതില്‍ കൂടുതലായിരിക്കും പരിക്കേറ്റു ചികിത്സയില്‍ കഴിയുന്നവരുടെ കുടുംബത്തിന്റെതെന്ന് കണ്ടറിവുകളും കേട്ടറിവുകളും കൊണ്ടോര്‍ത്തുപോയത് കൊണ്ടാണ്.
വെടിക്കെട്ടുകള്‍ എന്റെ മതത്തിന്റെ ആചാരമാണെന്നും എന്റെ നാടിന്റെ വികാരമാണെന്നും വാദിക്കുന്നവര്‍, നാളെ നിങ്ങള്‍ മറക്കാന്‍ പോകുന്ന പരവൂര്‍ വെടിക്കെട്ടിലെ ഈ മുന്നൂറു കുടുംബങ്ങളെ കൂടി ഓര്‍ക്കണം. അവിടെ ജീവിതം പൊള്ളിപ്പോയ ആയിരത്തിലധികം സാധുക്കളെക്കൂടി ഓര്‍ക്കണം. വാഹനാപകടം ഉണ്ടാകുന്നതുകൊണ്ട് വാഹനങ്ങള്‍ നിരോധിക്കുമോ, ഫുഡ് പോയിസണിംഗ് ഉണ്ടാകുന്നത് കൊണ്ട് ഭക്ഷണം നിരോധിക്കുമോ എന്നൊക്കെ ചോദിക്കുന്നവര്‍ വാഹനമോ ഭക്ഷണമോ പോലെ ജീവിക്കാന്‍ അവശ്യമായതാണോ വെടിക്കെട്ടും ആനക്കമ്പവുമെന്ന് സാമാന്യബുദ്ധിമാത്രം ഉപയോഗിച്ച് ഒന്ന് ചിന്തിച്ചുനോക്കുക. ഒരു നിമിഷനേരത്തെ അശ്രദ്ധകൊണ്ട് സ്വന്തം കൂട്ടുകാരന്റെയോ നാട്ടുകാരന്റെയോ ജീവനും ജീവിതവും നഷ്ടപ്പെടുന്നതിലും വലുതാണോ നിങ്ങളുടെ ഈ ആചാരങ്ങളും ആഘോഷങ്ങളും എന്ന് ചിന്തിക്കുക. അതോ എനിക്കോ എന്റെ കുടുംബത്തിലാര്‍ക്കെങ്കിലുമോ ഇതൊക്കെ സംഭവിക്കും വരെ ഇതൊക്കെ നടന്നോട്ടെ എന്നാണോ.. നിയന്ത്രണമാണ് വേണ്ടതെന്നു വാദിക്കുന്നവര്‍, സകലനിയന്ത്രണങ്ങളെയും കാറ്റില്‍ പറത്തിയിട്ടാണ്, നിരവധി നാട്ടുകാരുടെയും ഭരണകൂടത്തിന്റെയും വിലക്കുകളെ തൃണവത്ഗണിച്ചിട്ടാണ് ഇതൊക്കെ സംഭവിച്ചതെന്ന് മറക്കരുത്.
ആചാരങ്ങള്‍ നിരോധിക്കാന്‍ പാടില്ലാന്നു ആരാണ് നിങ്ങളോട് പറഞ്ഞത്? അന്‍പുള്ള ഇല്ലങ്ങളാണ് അമ്പലങ്ങള്‍. അവിടെ ജനങ്ങള്‍ പോകുന്നത് മനസമാധാനത്തിനാണ്. ആചാരങ്ങളും അതിനെ പിന്തുണയ്ക്കുന്നതാകണം. മനുഷ്യന് ഗുണകരമല്ലെങ്കില്‍ ഏതൊരു ആചാരവും മാറണം. സതിയും ശൈശവമംഗല്യങ്ങളും നായരേ പുറത്താക്കലും ക്ഷേത്രപ്രവേശനവിലക്കുമൊക്കെ നിരോധിക്കപ്പെട്ടത് അതൊക്കെ മനുഷ്യനെ മനുഷ്യനല്ലാതാക്കുന്ന 'ആചാരങ്ങള്‍' ആയതുകൊണ്ടാണ്. അതെല്ലാം സംഭവിച്ചതും സകലമാന എതിര്‍പ്പുകള്‍ക്കും നിരവധി സമരങ്ങള്‍ക്കും ശേഷമാണ്.
അതുകൊണ്ട് വെടിക്കെട്ടും ഉത്സവങ്ങള്‍ക്ക് മിണ്ടാപ്രാണികളെ ഉപയോഗിക്കുന്നതും നിയമം കൊണ്ട് നിരോധിക്കുക തന്നെ വേണം. മാതൃഭൂമി ചാനല്‍ നടത്തിയ പോളില്‍ 94 ശതമാനം ആള്‍ക്കാര്‍ ആവശ്യപ്പെട്ടത് ഇതൊക്കെ നിരോധിക്കണമെന്നാണ്. മദ്യം നിരോധിക്കുന്നതിനെ സംബന്ധിച്ച് ഇങ്ങനൊരു പോള്‍ നടത്തിയാല്‍ പോലും അത് ഇതിലും എത്രയോ താഴെയായിരിക്കും. അപ്പോഴും മദ്യം നിരോധിച്ച സര്‍ക്കാരിന് വെടിക്കെട്ട് നിരോധിക്കാന്‍ ഭയം.
സാമാന്യബോധമുള്ള ഏതെങ്കിലും രാഷ്ട്രീയസംഘടന വെടിക്കെട്ട് നിരോധനം അവരുടെ പ്രകടനപ്പത്രികയിലെങ്കിലും ചേര്‍ക്കണമെന്ന് വെറുതേ ആഗ്രഹിച്ചുപോകുന്നു..

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓപ്പറെഷൻ സിന്ധുവിനെ ചെറുക്കാൻ പാകിസ്ഥാന്റെ ‘ബുര്യാൻ ഉൽ മസൂർ’; ഇന്ത്യയ്‌ക്കെതിരെ സൈനിക നീക്കം; തിരിച്ചടി നൽകി ഇന്ത്യ  (2 minutes ago)

റെയില്‍വേ ട്രാക്കില്‍ വച്ച് വെട്ടി കൊലപ്പെടുത്തിയ കേസിലെ  (17 minutes ago)

ഉന്നത തല യോഗം വിളിച്ച് പ്രധാനമന്ത്രി  (28 minutes ago)

അണ്വായുധം പരീക്ഷിച്ചോ.? പാകിസ്താനില്‍ ഭൂചലനം ഷെഹ്ബാസ് ഷെരീഫ് മുങ്ങി..? അമൃത്സറിൽ സ്ഫോടനം..!  (34 minutes ago)

ടൂറിസ്റ്റ് ബസ് കണ്ടെയ്‌നര്‍ ലോറിക്ക് പിന്നില്‍ ഇടിച്ചുകയറി  (37 minutes ago)

മകന്റെ വെട്ടേറ്റ് അച്ഛന്‍ മരിച്ചു  (58 minutes ago)

ഭക്തര്‍ക്ക് സുഗമമായ ക്ഷേത്രദര്‍ശനവും സമയബന്ധിതമായി വിവാഹ ചടങ്ങുകളും...  (1 hour ago)

തമിഴ്നാട്ടില്‍ നിന്ന് കുടുംബത്തോടൊപ്പം വിനോദസഞ്ചാരത്തിനെത്തിയ വിദ്യാ  (1 hour ago)

ഉമിനീരും രക്തവും പരിശോധിച്ച് മരണകാരണം പേവിഷബാധയാണെന്ന്  (1 hour ago)

കാറിടിച്ച് രണ്ടരവയസ്സുകാരന് ദാരുണാന്ത്യം  (2 hours ago)

ആംബുലന്‍സ് ബൈക്കുകളില്‍ ഇടിച്ചു മറിഞ്ഞ് അപകടമുണ്ടായതിന് പിന്നാലെ ചികിത്സയിലിരുന്ന  (2 hours ago)

'ഓപ്പറേഷന്‍ സിന്ദൂറിന്റെ' പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷ പരിപാടികള്‍...  (2 hours ago)

മനോജ് എബ്രഹാമിനെ വിജിലന്‍സ് മേധാവിയായി  (2 hours ago)

റിക്ടര്‍ സ്‌കെയില്‍ 4.0 തീവ്രത രേഖപ്പെടുത്തി.  (3 hours ago)

അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷമായതിനാല്‍ വ്യോമഗതാഗതത്തിനും വി.വി.ഐ.പി യാത്രകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തി  (3 hours ago)

Malayali Vartha Recommends